ആധുനിക കാലത് കരസേനകളുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ഏതാണെന്നു ചോദ്യത്തിന് ഒരു ഉത്തരമേയുളൂ - യുദ്ധ ടാങ്കുകൾ .
.
അത്യധികം പ്രഹര ശേഷിയുള്ള യന്ത്രത്തോക്കുകളുടെ ആവിർഭാവമാണ് ടാങ്കുകളുടെ വരവ് അനിവാര്യമാക്കിയത് എന്ന് പറയാം .ഒരു ടാങ്ക് പല ദൗത്യങ്ങൾ നിർവഹിക്കുന്ന ഒരു യുദ്ധോപകരണമാണ് .
കിലോമീറ്ററുകൾക്കപ്പുറത്തേക്ക് ഷെല്ലുകൾ തൊടുത്തുവുടുന്ന ഒരു വമ്പൻ പീരങ്കിയാണ് ടാങ്ക് .സൈനികരെ സുരക്ഷിതമായി കടത്തുന്ന ഒരു കവചിതവാഹനമാണ് ടാങ്ക് .ഏതുതരം പ്രതലത്തിലൂടെയും സഞ്ചരിക്കാനുള്ള കഴിവ് ടാങ്കിനുണ്ട് .ടാങ്കിനു പുറത്തു ഘടിപ്പിച്ചിട്ടുള്ള യന്ത്രത്തോക്കുകൾ ഹൃസ്വ പരിധിയുള്ള വ്യോമവേധ തോക്കുകളായും ഉപയോഗിക്കാൻ കഴിയുന്നവയാണ് .പല ആധുനിക ടാങ്കുകൾക്കും മിസൈലുകൾ തൊടുക്കാനുള്ള കഴിവും ഉണ്ട് .
.
ഒരു യുദ്ധോപകരണം എന്ന നിലയിൽ ടാങ്കുകൾ ഇപ്പോൾ ഒരു നൂറ്റാണ്ടു പൂർത്തിയാക്കിയിരിക്കുകയാണ് .1915 ൽ ബ്രിട്ടനിലാണ് ആദ്യ ടാങ്ക് നിർമ്മിക്കപ്പെട്ടത് .മാർക്ക് -1 എന്ന് പേരിട്ട ആ ടാങ്ക് ഉടനെത്തന്നെ ഒന്നാം ലോകയുദ്ധത്തിൽ പ്രഭാവം ഉണ്ടാക്കി .യുദ്ധടാങ്കുകളുടെ പ്രാധാന്യം എല്ലാ സൈന്യങ്ങളും മനസ്സിലാക്കി .ലോകത്തെ പ്രമുഖ സൈനിക ശക്തികൾ എല്ലാം തന്നെ വൻതോതിലുള്ള യുദ്ധ ടാങ്ക് നിര്മാണത്തിലേക്ക് തിരിഞ്ഞു .രണ്ടാം ലോക യുദ്ധമായപ്പോഴേക്കും ടാങ്കുകൾ കരസേനയുടെ മുഖമുദ്ര ആയിമാറിയിരുന്നു .യു എസ് ഇന്റെ M4A4 ഷെർമാൻ ,സോവിയറ്റ് യൂണിയന്റെ T-34 ,ജർമനിയുടെ പാന്തർ തുടങ്ങിയവ രണ്ടാം ലോക മഹായുദ്ധത്തിൽ പ്രശസ്തമായ ടാങ്കുകൾ ആണ്
.
ശീതയുദ്ധ കാലത്താണ് ടാങ്കുകൾ സാങ്കേതിക തികവ് നേടുന്നത് .യൂ എസ് ഉം സോവിയറ്റ് യൂണിയനും തമ്മിൽ ഒരു ടാങ്ക് ആയുധ മത്സരം തന്നെ നടന്നു ഈ കാലയളവിൽ .വൻശക്തികൾ നേരിട്ട് ഏറ്റുമുട്ടിയില്ലെങ്കിലും അവരുടെ പ്രോക്സികൾ അവരുടെ സ്‌പോൺസർമാർ നൽകിയ ടാങ്കുകൾ കൊണ്ട് പൊരിഞ്ഞ യുദ്ധങ്ങൾ നടത്തി സോവിയറ്റ് യൂണിയന്റെ T-55,T -64 ,T -72 ,T -80 എന്നീ ടാങ്കുകൾ ആയിരക്കണക്കിനാണ് നിര്മിച്ചിറക്കിയത് .അവയിലെ ഏറ്റവുംകരുത്തൻ ആയിരുന്നു T -64 .സോവിയറ്റ് യൂണിയൻ ആ ടാങ്ക് ആർക്കും വിറ്റില്ല .യൂ എസ് ആകട്ടെ M48A5 പാറ്റൺ ,XM551 ഷെറിഡാൻ, XM1 അബ്രാംസ് തുടങ്ങിയ വിവിധതരം ടാങ്കുകൾ രംഗത്തിറക്കി .ഫ്രാൻസ്,ജർമ്മനി ,ഇസ്രേൽ ,ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും ഇക്കാലത്തു ആധുനിക ടാങ്കുകൾ രംഗത്തിറക്കി .ചൈനയാകട്ടെ പഴയ സോവിയറ്റ് ടാങ്കുകളുടെ ആയിരകകണക്കിനു വ്യാജ കോപ്പികൾ നിര്മിച്ചിറക്കി .ഇന്ത്യയുടെ തദ്ദേശീയമായി നിർമിച്ച ആദ്യ ടാങ്കായ അർജുൻ തൊണ്ണൂറുകളിലാണ് യുദ്ധസജ്ജമായത് .
.
ടാങ്കുകൾ അവയുടെ ഭാരതിതിനനുസരിച് ലൈറ്റ് ,മീഡിയം ,ഹെവി എന്നിങ്ങനെ വർഗീകരിക്കാറുണ്ട് .മീഡിയം ,ഹെവി ടാങ്കുകൾ ഇക്കാലത്തു മെയിൻ ബാറ്റിൽ ടാങ്കുകൾ എന്നാണ് സാധാരണ വിളിക്കുന്നത് .ഒരു കരസേനയുടെ പ്രധാന പ്രഹരശേഷിയാണ് ഇവ .അതിനാലാണ് ഇവയെ മെയിൻ ബാറ്റിൽ ടാങ്കുകൾ എന്ന് വിളിക്കുന്നത് ലൈറ്റ് ടാങ്കുകൽ ഇരുപതു ടണ്ണിനടുത്ത ഭാരമുള്ള വയാണ് .ഇക്കാലത്തു അവയെ പ്രധാനമായും എയർബോൺ ഡിവിഷനുകളിലാണ് ഉപയോഗിക്കുന്നത് .ഭാരം കുറഞ്ഞവ ആയതിനാൽ അവയെ വലിയ പ്രയാസമില്ലാതെ ട്രാൻസ്‌പോർട് വിമാനങ്ങളിലൂടെ വളരെ ദൂരം കൊണ്ടുപോകാൻ കഴിയും .വളരെ വലിയ ട്രാൻസ്‌പോർട് വിമാനങ്ങൾക്ക് മാത്രമേ മെയ്ൻ ബാറ്റിൽ ടാങ്കുകളെ വഹിക്കാൻ കഴിയൂ . മെയ്ൻ ബാറ്റിൽ ടാങ്കുകൾ നാല്പതുമുതൽ അറുപതു ടൺ വരെ ഭാരമുള്ലവയാണ് .ഇസ്രേലിന്റെ മെർകവ ടാങ്കുകൾ അതിലേറെ ഭാരമുള്ളവയാണ്
.
മെയിൻ ബാറ്റിൽ ടാങ്കുകളെ ചലിപ്പിക്കുന്നത് സാധാരണയായി 700 മുതൽ 1700 വരെ കുതിര ശക്തിയുള്ള എഞ്ചിനുകളാണ് .ഭൂരിഭാഗം ടാങ്കുകളിലും ഡീസൽ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത് . ചുരുക്കം ചില ടാങ്കുകളിൽ ഗ്യാസ് ടർബെൻ എഞ്ചിനും ഉപയോഗിക്കുന്നുണ്ട് .
.
ആധുനിക ടാങ്കുകളിലെ ഒരവിഭാജ്യ ഘടകമാണ് റിയാക്ടീവ് ആർമെർ .ടാങ്കുവേധ മിസൈലുകളെയും ഗ്രെനേഡുകളെയും പ്രതിരോധിക്കാനുള്ള ഒരു നൂതന സംവിധാനമാണ് റിയാക്ടീവ് ആർമെർ. ഒരു ടാങ്ക് വേധ മിസൈൽ ടാങ്കിനടുത് എത്തുമ്പോൾ തന്നെ റിയാക്ടീവ് ആർമെർ ഒരു ചെറിയ സ്ഫോടനത്തിലൂടെ മിസൈലിന്റെ പ്രഹരശേഷി കുറക്കുന്നു .ആധുനിക ടാങ്കുകളുടെ രക്ഷാകവചമാണ് റിയാക്ടീവ് ആർമെർ.ഇന്ത്യ അർജുൻ മെയിൻ ബാറ്റിൽ ടാങ്കിനു വേണ്ടി കാഞ്ചൻ എന്ന് പേരുള്ള ഒരു റിയാക്ടീവ് ആർമെർ സംവിധാനം തദ്ദേശീയമായി വികസിപ്പിച്ചിട്ടുണ്ട്
.
റഷ്യയാണ് സൈന്യത്തിലും റിസേർവിലുമായി ഏറ്റവുമധികം മെയ്ൻ ബാറ്റിൽ ടാങ്കുകൾ സജ്ജമാക്കി നിർത്തിയിരിക്കുന്നത് .അവർക്ക് 20000മെയ്ൻ ബാറ്റിൽ ടാങ്കുകൾ ഉണ്ട് .യൂ എസ് നു 8000മെയ്ൻ ബാറ്റിൽ ടാങ്കുകൾ ഉണ്ട്.ചൈനക്ക് 6000.,ഇന്ത്യക്ക് 4000 ,ഇസ്രേൽ -4000എന്നിങ്ങനെയാണ് പ്രധാന ശക്തികളുടെ ടാങ്കുകളുടെ എണ്ണം .ഉത്തര കൊറിയയുടെ ടാങ്കുകൾ ഭൂരിഭാഗവും വളരെ പഴയതാകയാൽ അവരുടെ ടാങ്കുകളുടെ എണ്ണം സംശയാസ്പദമാണ് .വിദൂര നിയന്ത്രണത്തിലൂടെ പ്രവർത്തിപ്പിക്കാവുന്ന പുതു തലമുറ ടാങ്കുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ഇപ്പോഴുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .അങ്ങിനെയാണെങ്കിൽ ടാങ്കുകളുടെ ഒരു പുതുതലമുറയെയാണ് സമീപ ഭാവി കാണാൻ പോകുന്നത്
.
--
.ചിത്രങ്ങൾ : T-90 ടാങ്ക് .ഇന്ത്യയുടെ ഏറ്റവും ശക്തമായ മെയിൻ ബാറ്റിൽ ടാങ്ക് ,അർജുൻ ഇന്ത്യ തദീശീയമായി നിർമിച്ച മെയിൻ ബാറ്റിൽ ടാങ്ക്,ഇസ്രേലിന്റെ മെർകവ ടാങ്ക് : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
Ref
.1.https://en.wikipedia.org/…/List_of_main_battle_tanks_by_cou…
2.http://www.military-today.com/…/top_10_main_battle_tanks.htm
3.https://economictimes.indiatimes.com/…/slidesh…/60143777.cms
--
This is an original work .No part of it is copied from else where - rishidas s