A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആണവ റിയാക്ടറുകൾ വർത്തമാനം , ഭാവി




അറുപതുകളിലും ,എഴുപതുകളിലും കരുതിയിരുന്നത് രണ്ടായിരത്തി ഇരുപത്തോടുകൂടി അണുശക്തി മനുഷ്യ കുലത്തിന്റെ പ്രധാന ഊർജ സ്രോതസ്സ് ആയ മാറും എന്നായിരുന്നു . എൺപതുകൾ വരെയുള്ള വളർച്ച ആ നിഗമനങ്ങളെ ശരി വക്കുന്നതും ആയിരുന്നു .ത്രീ മൈൽ ഐലൻഡിലെ അപകടം ആണവ സാങ്കേതിക വിദ്യയെ കുറിച്ച സംശയങ്ങൾ ജനിപ്പിച്ചു ,ചെർണോബിൽ അപകടം സംശയങ്ങളെ ദൃഡപ്പെടുത്തുകയും ഭീതി വിതക്കുകയും ചെയ്തു . .പ്രധാനമായും രണ്ടു കാര്യങ്ങളാണ് ആണവ റിയാക്ടറുകളുടെ സ്വീകാര്യതക്കു മങ്ങലേല്പിച്ചത്
-------
അപകട ഭീതി .
-------
ആണവറിയാക്ടർ മനുഷ്യ നിർമിതമായ ഒരു യന്ത്രമാണ് .വര്ഷങ്ങളോളം ഇടതടവില്ലാതെ പ്രവർത്തിക്കാനായി രൂപകല്പനചെയ്തിരിക്കുന്ന ആയിരക്കണക്കിന് ഭാഗങ്ങൾ ഉള്ള ഒരു യന്ത്രം ..എന്തൊക്കെ മുൻകരുതലുകൾ എടുത്താലും മറ്റെല്ലാ യന്ത്രങ്ങളെപ്പോലെ ആണവ റിയാക്ടറിലും അപകടം സംഭവിക്കാം .ചില അപകടങ്ങൾ വളരെയെളുപ്പം നിയന്ത്രിക്കാനും പരിഹരിക്കാനും സാധിക്കും ..എന്നാൽ ചെർണോബിലിലെയും ഫുകുഷിമയിലെയും പോലുള്ള അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത വിരളമാണെങ്കിലും തീർത്തും ശൂന്യമല്ല.ആണവ റിയാക്ടർ അപകടത്തിൽ പെട്ടാൽ റേഡിയോ ആക്റ്റീവ് വാതകങ്ങൾ റിയാക്ടറിൽ നിന്ന് രക്ഷപെട്ടു വലിയ ഒരു പ്രദേശത്തെ മലിനമാക്കും .ഈ സംഭാവ്യതയാണ് ആണവ റിയാക്ടറുകളുടെ ഏറ്റവും വലിയ ന്യൂനത.
------
പ്രവർത്തനത്തിൽ നിന്നുണ്ടാവുന്ന റേഡിയോ ആക്റ്റീവ്
മാലിന്യത്തിന്റെ നിർമാർജനം .
-----
ആണവ പ്രതിപ്രവർത്തനത്തിന്റെ ഭാഗമായി താപോർജം സൃഷ്ടിക്കപെടുന്നതോടൊപ്പം റേഡിയോ ആക്റ്റീവ് മാലിന്യങ്ങളും സൃഷ്ഠിക്കപ്പെടും ഓരോ തവണ റിയാക്ടർ ഇന്ധന ദണ്ഡുകൾ മാറ്റുമ്പോഴും പഴയ ഇന്ധന ദണ്ഡുകൾ ശരിയായി സംസ്കരിക്കേണ്ടി വരും .ആണവ വിഘടനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഉപ ഉത്പന്നങ്ങൾ അതീവ റേഡിയോ ആക്റ്റീവ് ആയവയാണ് .അവ നിർവീര്യമാക്കാൻ നൂറുകണക്കിന് വർഷങ്ങൾ വേണ്ടിവരും .അത്രയും കാലം അവയെ സുരക്ഷിതമായി ശേഖരിച്ചുവക്കുക വളരെ പണച്ചെലവുള്ള ദുഷ്കരമായ ഒരു കാര്യമാണ് .ഈ ചെലവും റിയാക്ടറിന്റെ പ്രവർത്തന ചെലവിൽ ഉൾപ്പെടുത്തുമ്പോൾ ആണവ റിയാക്ടർ സാമ്പത്തികമായി മറ്റു ഊർജോത്പാദന സംവിധാനങ്ങളെക്കാൾ പണ ചെലവേറിയതാകുന്നു.
---
വർത്തമാന കാല ആണവ റിയാക്ടറുകൾ
----
ആണവ റിയാക്ടറുകളുടെ സുരക്ഷയെപ്പറ്റിയുള്ള ഗവേഷണങ്ങളും ചർച്ചകളും പതിറ്റാണ്ടുകൾ തന്നെ നീണ്ടുനിന്നു .എല്ലാ ഗവേഷണങ്ങളും എത്തിച്ചേർന്നത് മർദ ജല റിയാക്ടറുകളാണ് ഏറ്റവും സുരക്ഷിതം എന്ന അനുമാനത്തിലായിരുന്നു. അതിനാൽ തന്നെ തിള ജല റിയാക്ടർ ,ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്ടർ തുടങ്ങിയ രൂപകല്പനകൾ ഇപ്പോൾ നിര്മിക്കപെടുന്നില്ല .പ്രവർത്തനത്തിനുള്ള ഇത്തരം റിയാക്ടറുകൾ കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ പ്രവർത്തിപ്പിച്ചു വരുന്നു .അവരുടെ കാലഘട്ടം കഴിയുമ്പോൾ അവയെല്ലാം ഡീക്കമ്മീഷൻ ചെയ്തു പരിഷ്കരിച്ച മർദ ജല റിയാക്ടർകൾ കൊണ്ട് പകരം വെക്കാനാണ് ഇപ്പോഴത്തെ സാധ്യത . മർദ ജല റിയാക്ടറുകളില തന്നെ അടുത്ത തലമുറ റിയാക്ടറുകൾ രംഗ പ്രവേശം ചെയ്തിട്ടുണ്ട് . റഷ്യയുടെ വി വി ഇ ആർ -1200(VVER-1200) ,ഫ്രാൻസിന്റെ അവെര ഇ പി ആർ (AVERA-EPR).യൂ എസ് ഇന്റെ വെസ്റ്റിംഗ് ഹസ്സ് അഡ്വാൻസ്ഡ് പാസ്സീവ് 1000 (AP-1000) റിയാക്ടർ എന്നിവയാണ് പ്രധാന പുതുതലമുറ മർദ ജലറിയാക്ടറുകൾ .ഇതിൽ റഷ്യയുടെ വി വി ഇ ആർ -1200 മാത്രമാണ് ഇതുവരെ പ്രായോഗികമായി നിർമിച്ചു പ്രവർത്തന സജ്ജമായിട്ടുളളത് .ഇത്തരം ഒരു .വി വി ഇ ആർ -1200 റിയാക്ടർ ഏതാനും ആഴ്ചകൾക്കു മുൻപ് റഷ്യിലെ നോവോ വോറൊണിഷ് ഇത് കമ്മീഷൻ ചെയ്തിരുന്നു ..ഫ്രാൻസിന്റെ അവെര ഇ പി ആർ റിയാക്ടർ ഇപ്പോൾ ചൈനയിൽ നിര്മാണത്തിലിരിക്കുകയാണ് . ഈ റിയാക്ടറിന്റെ സാങ്കേതിക വിദ്യ ഫ്രാൻസ് ചൈനക്ക് വിറ്റതായി റിപോർട്ടുകൾ ഉണ്ടായിരുന്നു . യൂ എസ് അഡ്വാൻസെഡ് P W R നിർമാതാക്കളായ വെസ്റ്റിംഗ് ഹൗസ് കമ്പനി ഇപ്പോൾ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് ,അവരും അവരുടെ നൂതന റിയാക്ടർ സാങ്കേതിക വിദ്യ ചൈനക്ക് കൈമാറിയതാണ് റിപ്പോർട്ട്.. വെസ്റ്റിംഗ് ഹൗസ് അഡ്വാൻസ്ഡ് റിയാക്ടർ എ പി -1000 നെ ചൈന പേരുമാറ്റി എച് പി ആർ -1000 (H PR -1000)എന്നപേരിൽ നിർമാണം തുടങ്ങിക്കഴിഞ്ഞു .
നാം കൂടം കുളത്തു നിർമിക്കുന്നത് റഷ്യയുടെ വി വി ഇ ആർ -1000 മർദ ജല റിയാക്ടറുകളെ അടിസ്ഥാനമാക്കിയ ആണവ വൈദുത നിലയമാണ് .ഈ വൈദ്യുത നിലയത്തിലെ ആദ്യ രണ്ടു റിയാക്ടറുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു ..റഷ്യൻ സഹായത്തോടെ ഇവയെയും .ഇനി നിർമിക്കാനിരിക്കുന്ന റിയാക്ടറുകളെയും വി വി ഇ ആർ -1200 ഇന്റെ സുരക്ഷാ നിലവാരത്തിലേക്കുയർത്താൻ നടപടികൾ തുടങ്ങിക്കഴിഞ്ഞതായയാണ് റിപോർട്ടുകൾ .
----
ആണവ റിയാക്ടറുകളുടെ ഭാവി
-----
നൂതനമായ മർദ ജല റിയാക്ടറുകൾ ആണവ റിയാക്ടറുകൾക്കും ആണവ പവർ പ്ലാന്റുകൾക്കും ഇപ്പോൾ ഒരു പുതുജീവൻ നൽകിയിരിക്കുകയാണ് എന്നുതന്നെ പറയാം അമേരിക്ക നാല്പതുകൊല്ലമായി നിറുത്തിവച്ചിരുന്ന ആണവ റിയാക്ടർ പവർ പ്ലാന്റ് നിർമാണം രണ്ടായിരത്തി ഇരുപതോടെ വൻതോതിൽ പുനരാരംഭിക്കാൻ തീരുമാനിച്ചു കഴിഞ്ഞു .ചൈനയിൽ ഇപ്പോൾത്തന്നെ അൻപതിലധികം അഡ്വാൻസ് PWR അടിസ്ഥാനമാക്കിയുള്ള ആണവ നിലയങ്ങൾ നിര്മാണത്തിലാണ് ,ഇന്ത്യയും റഷ്യൻ സഹായത്തോടെ ആധുനികമായ റിയാക്ടറുകളുടെ നിർമാണത്തിൽ കാൽവയ്പ്പുകൾ നടത്തിക്കഴിഞ്ഞു . ആണവ റിയാക്ടറുകൾ ഇപ്പോൾ ഒരു തിരിച്ചു വരവിന്റെ പാതയിലാണെന്ന് നിസംശയം പറയാൻ കഴിയുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്.
----
REF:http://www.world-nuclear.org/…/advanced-nuclear-power-react…
ചിത്രങ്ങൾ : റഷ്യിലെ നോവോ വോറൊണിഷ് ആണവ നിലയം ആദ്യ അഡ്വാസ്ഡ് PWR -ഇവിടെയാണ് പ്രവർത്തന ക്ഷമമായത്. , കൂടംകുളം
ആണവ നിലയം
ചിത്രങ്ങൾ കടപ്പാട് :വിക്കിമീഡിയ കോമൺസ്
this is an original work .no part of it is copied from else where-rishidas s