ഇത് ഈ യുവതിയുടെ മരണത്തിനു അല്‍പ്പം മുന്‍പുള്ള ചിത്രം.
ഈ ഫോട്ടോയെടുത്തശേഷം യുവതിയെ, ഒപ്പമിരിക്കുന്ന ഭര്‍ത്താവ് ഗംഗാനദിയില്‍ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു.
യുവതിയുടെ പേരാണ് ‘മഹിമ’. തൊട്ടടുത്തു കാണുന്നതാണ് ഭര്‍ത്താവ് ‘സച്ചിന്‍’.
ഇരുവരുടെയും വിവാഹം നടന്നത് 2016 ഡിസംബര്‍ 4 നായിരുന്നു. ഹരിയാനയിലെ ഭിവാനിക്കടുത്തുള്ള ജീന്ത് സ്വദേശികളായിരുന്നു ഇരുവരും.
അയാള്‍ ഈ വിവാഹത്തില്‍ സന്തുഷ്ടനായിരുന്നില്ല. തനിക്കൊപ്പം ജോലിചെയ്യുന്ന ‘റീതു മാന്‍’ എന്ന മറ്റൊരു പെണ്‍കുട്ടിയുമായി അയാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ബന്ധം അയാളുടെ വീട്ടുകാര്‍ അംഗീകരിച്ചില്ല. ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അയാള്‍ മഹിമ യെ വിവാഹം കഴിച്ചത്.എങ്കിലും വിവാഹശേഷവും അയാള്‍ റീതുവുമായുള്ള ബന്ധം തുടര്‍ന്നിരുന്നു.
മഹിമയെ ഒഴിവാക്കാന്‍ അയാള്‍ അവളുടെ വീട്ടുകാരോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് നല്‍കില്ലെന്നായിരുന്നു അയാള്‍ കരുതിയതെങ്കിലും ആവശ്യപ്പെട്ട തുകയുടെ പകുതി 7.5 ലക്ഷം രൂപ അവര്‍ നല്‍കുകയും ബാക്കി മൂന്നു മാസത്തിനകം നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പോകുന്നില്ല എന്ന് മനസ്സിലാക്കിയ സച്ചിനും ,റീതു വും ചേര്‍ന്ന് പുതിയ പദ്ധതിക്ക് രൂപം നല്‍കി.
മഹിമയുമോത്ത് പുണ്യസ്ഥലമായ ഹരിദ്വാറിലേക്ക് അയാള്‍ ഒരു ടൂര്‍ പ്ലാന്‍ ചെയ്തപ്രകാരം ഇക്കഴിഞ്ഞ പത്താം തീയതി അവര്‍ ഹരിദ്വാറിനു തിരിച്ചു. റിതു വും മഹിമയറിയാതെ രഹസ്യമായി ഹരിദ്വാറില്‍ എത്തിയിരുന്നു.
ആഹ്ലാദവതിയായിരുന്ന മഹിമ ഹരിദ്വാറില്‍ വച്ച് അവിചാരിതമായി സച്ചിനും ,റിതുവും തമ്മില്‍ സംസാരിക്കുന്നത് കാണാനിടയാകുകയും വഴക്കാകുകയും ചെയ്തു. പക്ഷേ സച്ചിന്‍ തന്ത്രപൂര്‍വ്വം മഹിമയെ വശത്താക്കിയശേഷം അന്ന് സന്ധ്യകഴിഞ്ഞ നേരം ഗംഗാ ദര്‍ശനം നടത്താനായി കൊണ്ടുപോകുകയായിരുന്നു.
തന്‍റെ ഭര്‍ത്താവിന്‍റെ ഉള്ളിലിരുപ്പും ചതിയും അറിയാതെ മഹിമ അയാളെ അനുഗമിച്ചു. പാലത്തിന്‍റെ കൈവരിയിലിരുന്നശേഷം അയാള്‍ മഹിമയെ അടുത്തിരുത്തി സെല്‍ഫിയെടുത്തു. ( രണ്ടാമത്തെ ചിത്രം ) അതിനുശേഷം മൊബൈല്‍ മറ്റൊരാളുടെ കയ്യില്‍ കൊടുത്താണ് ആദ്യം കാണുന്ന ചിത്രമെടുത്തത്.
മഹിമയെ വിശ്വാസത്തിലെടുക്കാന്‍ അയാള്‍ നടത്തിയ അടവുകള്‍ ഫലിച്ചു. ഈ സമയമെല്ലാം ഭര്‍ത്താവില്‍ ലവലേശവും സംശയം തോന്നാതിരുന്ന മഹിമ വളരെ സന്തോഷവതിയായിരുന്നു.
രാണ്ടാം ചിത്രമെടുത്ത് കഷ്ടിച്ച് പത്തു മിനിട്ടിനു ശേഷം അടുത്തെങ്ങും ആളില്ലാത്ത തക്കം നോക്കി അയാള്‍ മഹിമയെ ആഴമുള്ള നദിയിലേക്ക് തള്ളിയിടുകയാ യിരുന്നു...
പിറ്റേദിവസം സച്ചിന്‍ തന്നെയാണ് വീട്ടുകാരോടും പോലീസിനോടും മഹിമ പാലത്തിന്‍റെ കൈവരിയില്‍ നിന്നും അബദ്ധത്തില്‍ ഗംഗയില്‍ വീണ്‌പോയെന്ന വിവരമറിയിക്കുന്നത്. വിവരം അയാള്‍ അന്ന് ആരോടും പറഞ്ഞില്ല.
മഹിമയുടെ അമ്പതോളം ബന്ധുക്കളാണ് ഹരിദ്വാറില്‍ എത്തിയിരിക്കുന്നത്. മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല. മുങ്ങല്‍ വിദഗ്ദ്ധരും നാട്ടുകാരുമാടങ്ങിയ 150 പേരുടെ സംഘമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ഹരിദ്വാര്‍ DSP പ്രകാശ് ചന്ദ്ര ദേവിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം സച്ചിനെയും ,റിതുവിനെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ റിതുവിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്നും റിതുവും താനും കൂടിയാണ് മഹിമയെ അപായപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയതെന്നും സച്ചിന്‍ സമ്മതിച്ചു.
ശോഭനമായൊരു ഭാവിക്കായി സ്വപ്ന ങ്ങള്‍ നെയ്തുകൂട്ടിയ ഒരു സാധുപെണ്‍കുട്ടിയുടെ ജീവിതം തന്നെ ഇല്ലാതാക്കി അവളെ കാലപുരി ക്കയച്ചു. ആരാണ് ഉത്തരവാദികള്‍ ? ബന്ധുക്കളോ , ഭര്‍ത്താവോ ? ആരായാലും കാലം അവര്‍ക്ക് മാപ്പ് നല്‍കില്ല.
കാണുക ആ ചിത്രങ്ങള്‍. ഒപ്പം അവരുടെ വിവാഹചിത്രവും,ഹരിദ്വാറില്‍ മൃതദേഹത്തിനായുള്ള ബന്ധുക്കളുടെ തിരച്ചിലും..,
കടപ്പാട്