നമുക്ക് നവജാത ശിശുവിലേക്ക് വരാം.
നവജാത ശിശു ആദ്യമായി സമൂഹത്തിൽ നിന്നും എല്ക്കുന്നത് നോട്ടത്തിൽ നിന്നുള്ള വിഷമാണ്.
വെള്ളം നിറഞ്ഞ വാട്ടർ ടാങ്കിൽ നിന്നും ജലം പുറത്തേക്ക് പോകുന്ന പോലെ ശിശു കുടുതൽ ഉണ്ടാകുന്ന വിഷം പുറത്തേക്ക് ഒലിപ്പിക്കുന്നു.
ഇതിനെ ആണ് നമ്മൾ *നാവൂറ്* എന്ന് പറയുന്നത്.
പലവിധ ദോഷങ്ങളുള്ള, മലീമസമായ ഒരു ലോകത്തിലേക്കാണ് നവജാത ശിശു വരുന്നത്.
അതും കൂടാതെ നേരിട്ടുള്ള ദോഷങ്ങൾ സ്ഥാനം തെറ്റിയ അടുക്കളയോ കിണറിന്റെ അടുത്തു നില്ക്കുന്ന വിഷം തുപ്പുന്ന മരമോ ആയിരിക്കും.
അല്ലെങ്കിൽ ഇടിവെട്ടു കൊണ്ട് മറിഞ്ഞു വീണ മരം കൊണ്ട് വീട് പണിതിട്ടുണ്ടാകും.
തടി മില്ലിൽ നിന്നും കിട്ടുന്ന മരം ഇടിവെട്ട് കൊണ്ടതാണെന്നോ ആരുടെയാണെന്നോ ചന്ദ്രശോഷം നാളിൽ (കറുത്ത പക്കം) മുറിച്ചതാണെന്നോ ആരറിയുന്നു....
നിങ്ങളുടെ വാക്കിനും നോക്കിനും ശക്തിയുണ്ട്.
നന്മ വിചാരിച്ചുള്ള വാക്കിനും നോക്കിനും നന്മയുടെ സവിശേഷ ശക്തിയുണ്ട്.
തിന്മ ഉദ്ദേശിച്ചുള്ള വാക്കിനും നോക്കിനും തിന്മയുടെ കുടില ശക്തിയുമുണ്ട്.
പൂച്ചയ്ക്ക് തിന്നാൻ നിങ്ങൾ സ്വയം എലികളായി മാറരുത്.
ഈ ഓമന ഉണ്ണികളുടെ നാവു ദോഷം തീര്ക്കാൻ ഉറക്കെ പുള്ളുവർ പാട്ട് പാടുക.
പാടാൻ പരമ്പരാഗത പുള്ളുവരെ കിട്ടുമെങ്കിൽ അവരെക്കൊണ്ടു തന്നെ പാടിയ്ക്കണം.
പുള്ളുവൻ പാട്ടിനും അതിന്റേതായ മാന്ത്രിക ശക്തിയുണ്ട്.
അത് ശിശുക്കളുള്ള ഭവനങ്ങളെ ശുദ്ധീകരിയ്ക്കും.