ഹിമാചല്‍ പ്രദേശില്‍ നടക്കുന്ന പ്രസിദ്ധമായ ഒരു ഉത്സവമാണിത്. രണ്ടു ഗ്രൂപ്പുകാര്‍ ചേരിതിരിഞ്ഞു വാശിയോടെ പരസ്പ്പരം കല്ലെറിയുന്നു. ആര്‍ക്കെങ്കിലും മുറിവ് പറ്റി രക്തമൊഴുകിയാല്‍ മാത്രം കല്ലേറ് അവസാനിപ്പിക്കുകയും മുറിവ് പറ്റിയ വ്യക്തി തന്‍റെ മുറിവില്‍ നിന്ന് വാര്‍ന്നൊഴുകുന്ന ചോര ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹത്തില്‍ തിലകക്കുറിയായി അണിയിക്കുകയും ചെയ്യുന്നതോടെ മേളക്ക് സമാപനമാകുന്നു.
സിംലയില്‍ നിന്നും 30 കി.മീറ്റര്‍ അകലെയുള്ള ധാമിയിലെ ‘ഹലോഗ്’ എന്ന സ്ഥലത്താണ് വേറിട്ട ഈ ആഘോഷം വര്‍ഷാവര്‍ഷം അരങ്ങേറുന്നത്. ദീപാവലി കഴിയുന്ന പിറ്റേ ദിവസമാണ് ആഘോഷം. ഈ വര്‍ഷവും അത് മുടങ്ങാതെ നടന്നു. ഹലോഗിലെ തുറസ്സായ കായിക മൈതാനത്ത് വൈകിട്ട് നാലിന് ധാമി രാജകുടുംബത്തിലെ ഇപ്പോഴത്തെ പരമ്പരാവകാശി ജഗദീപ് സിംഗ് ആയിരുന്നു ഉദ്ഘാടകന്‍. അദ്ദേഹം പ്രത്യേക പൂജയും അര്‍ച്ചനയും നടത്തിയ ശേഷമായിരുന്നു മേള തുടങ്ങിയത്. കല്ലേറ് തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഖുന്ദ് പ്രകാശ് എന്ന യുവാവിനു കല്ലേറില്‍ പരിക്കുപറ്റു കയും മേളയുടെ കമ്മിറ്റി ഭാരവാഹികള്‍ ഇടപെട്ടു ഉടന്‍തന്നെ കല്ലേറ് അവസാനിപ്പിക്കുകയുമായിരുന്നു..
തുടര്‍ന്ന് ഭാരവാഹികളും രാജകുടുംബാംഗവും ചേര്‍ന്ന് ഖുന്ദ് പ്രകാശിനെ
തൊട്ടടുത്തുള്ള കാളി ക്ഷേത്രത്തില്‍ കൊണ്ടുപോകുകയും വിഗ്രഹത്തില്‍
രക്തതിലകം അണിയിക്കുകയും ചെയ്തു. ഇതോടെ മേളക്ക് സമാപനമായി.
ഇവിടെ സമീപത്തുള്ള നാല് ഗ്രാമങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞാണ് കല്ലേറ് നടത്തുന്നത്. ഈ ഗ്രാമക്കാരല്ലാത്തവര്‍ക്ക് കല്ലേറില്‍ പങ്കെടുക്കാന്‍ അനുവാദമില്ല . അവര്‍ വെറും കാഴ്ച്ചക്കാരായി രിക്കും. പരമ്പരാഗത ആചാരമായതിനാലാണ് ഈ നിയമം ഉള്ളത്. ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും കല്ലേറില്‍ പങ്കെടുക്കണമെന്നാണ് നിയമം. കല്ലേറില്‍ മുറിവുപറ്റുന്നത് മാഹാഭാഗ്യമായാണ് ആളുകള്‍ കരുതുന്നത്.അതുകൊണ്ട് കല്ലുകള്‍ വരുമ്പോള്‍ ആരും പിന്നോട്ട് മാറാറില്ല.
പുരാതനകാലം തൊട്ടേ രാജകുടുംബത്തിന്‍റെ നേതൃത്വത്തില്‍ ഈ ആചാരം നടന്നിരുന്നുവെന്നും മുറിവ് പറ്റുന്ന വ്യക്തിയെ കാളി ക്ഷേത്രത്തില്‍ നരബലി നല്‍കുയായിരുന്നു പതിവെന്നും പിന്നീടത് നിര്‍ത്തലാക്കി പശുക്കളെ ബലി നല്‍കുകയാണ് ചെയ്തിരുന്നതെന്നും ഗ്രാമവാസികള്‍ പറയുന്നു.
മൃഗബലി നിര്‍ത്തലാക്കിയശേഷമാണ് മുറിവ് പറ്റുന്ന വ്യക്തിയെക്കൊണ്ട് ദേവിക്ക് രക്തതിലകം അര്‍പ്പിക്കുന്ന ചടങ്ങ് നടത്തുന്നതെന്നും ക്ഷേത്രം പൂജാരിയും പറയുന്നു. (B.com)
കാണുക ചിത്രങ്ങള്‍.