ഇഴ ജന്തുക്കൾ കടിച്ചാൽ വിഷം ഇറക്കാനായി ആദി വാസികൾ ചൊല്ലുന്ന
മന്ത്ര വാദ പാട്ട്
ഒമ്പതു മലമേൽ ഒമ്പതു കൂടും കെട്ടി
ഒമ്പതു മോട്ടേമിട്ട്
ഒമ്പതു കൂട്ടം പാമ്പുകളേ
കാളി ,കരിങ്ങവള്ളി ,നടവൻപാമ്പുകളേ
പുറ്റ് പുരന്നവനേ
പെമ്പിള്ളേരെ ആമ്പിള്ളേരെ
ഭൂമിയും തൊട്ടു തൊഴുതു കന്നി
നാട് വാണെ തേവ കന്നിയല്ലോ
പള്ളി വാളും വലം കയ്യിലെ കന്നി
പരിവട്ടകയുമിടം പുറത്തണിഞ്ഞേ-കന്നി
നാട് വാണെ തേവ കന്നിയല്ലോ
മായാ മാലക്കും നീ വരേണം
മാല പുന്തെക്കും നീ വരേണം
മണ്ണെലി ,മറുകെലി ,ആകിലി
പുകിലി പൊന്തു കിടക്കുന്നു
പച്ചില പാമ്പിനെ കൊത്തിയെടുത്തോണ്ട്
ആടാടോ എന്റെ ചെമ്പരുന്തേ ...............