അഞ്ചുവര്‍ഷം തടങ്കലില്‍. ആ ഓര്‍മ്മകള്‍ പോലും ഞെട്ടിപ്പിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സമര്‍പ്പിത ഗ്രൂപ്പായ “ഹാഖാനി” ഭീകരര്‍ 2012 ല്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ സ്വദേശിനി കേറ്റ്ലാന്‍ കോള്‍മാനെയും അവരുടെ ഭര്‍ത്താവും കനേഡിയന്‍ സ്വദേശിയുമായ ജോഷ്വാ ബയലെ യെയും പാക്കിസ്ഥാന്‍ പട്ടാളമാണ് മോചിപ്പിച്ചത്.
ഈ വിഷയത്തില്‍ പാക്കിസ്ഥാന് മേല്‍ അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. തീവ്രവാദികള്‍ക്ക് പാക്ക് ചാരസംഘടനയായ ISI യുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നു കഴിഞ്ഞയാഴ്ച പ്രസിഡണ്ട് ട്രമ്പ് പറഞ്ഞത് ഇതുമായി ബന്ധപ്പെട്ടായിരുന്നു.
അമേരിക്കയുടെ ആരോപണം പൂര്‍ണ്ണമായും ശരിയുമായിരുന്നു. ഈ ദമ്പതികളെ
തട്ടിക്കൊണ്ടുപോകാനും അവരെ മോചിപ്പിക്കാനും സഹായിച്ചത് ISI ആണ്.
അവരെപ്പറ്റിയുള്ള വിവരങ്ങള്‍ അതായത് ഇരുവരെയും പാക്കിസ്ഥാന്‍
അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരം
ISI പാക്കിസ്ഥാന്‍ സേനക്ക് കൈമാറുകയും അവര്‍ നടത്തിയ ഓപ്പറേഷനില്‍ ഇവര്‍
മോചിതരാകു കയുമായിരുന്നു. ഈ വിവരങ്ങള്‍ ISI ആദ്യമായാണ് അമേരിക്കക്കും
കൈമാറിയത്.
വളരെ അവശരാണ് ഇരുവരും. 5 കൊല്ലത്തെ തടങ്കല്‍ ജീവിതത്തില്‍ മാനസികമായും ശാരീരികമായും തകര്‍ന്നുപോയ അവര്‍ക്ക് ദീര്‍ഘനാളത്തെ ചികിത്സയും ,പരിചരണവും ഒപ്പം കൌണ്‍സിലിംഗും ആവശ്യമാണ്. അപഹരണ സമയത്ത് കാറ്റ്ലാന്‍ ഗര്‍ഭിണിയായിരുന്നു.
പ്രസവശേഷം അവരെ തീവ്രവാദികള്‍ മാറി മാറി റേപ്പ് ചെയ്യുക പതിവായി. അതിനു തയ്യാറാകാത്തപ്പോള്‍ രണ്ടുപേരെയും ക്രൂരമായി നിരവധി തവണ മര്‍ദ്ദിച്ചു. പലദിവസങ്ങള്‍ പട്ടിണിക്കിട്ടു. തീവ്രവാദികളുടെ ഇംഗിതത്തിനു വഴങ്ങാതിരുത്തതിനെത്തുടര്‍ന്ന് ഒരു കുഞ്ഞിനെ അവരുടെ കണ്മുന്നില്‍ വച്ച് ഭീകരര്‍ ക്രൂരമായി വകവരുത്തി.
അഞ്ചുതവണ കേറ്റ്ലാനെ തീവ്രവാദികള്‍ ഗര്‍ഭചിദ്രത്തിനു വിധേയയാക്കി. എന്നിട്ടും അവര്‍ രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചു. കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഭര്‍ത്താവിനെ അവര്‍ കൊല്ലുമായിരുന്നു എന്നു കേറ്റ്ലാന്‍ പറഞ്ഞു.
കൂടാതെ ബുര്‍ഖയും ഇസ്ലാമിക വേഷവും ധരി ക്കാന്‍ അവര്‍ തങ്ങളെ നിര്‍ബന്ധിക്കുകയായി രുന്നത്രേ. മോചിതരാകുമ്പോള്‍ ആവര്‍ ആ വേഷത്തിലായിരുന്നു.അഞ്ചുവര്‍ഷം മുന്പ് അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനത്തിനു പോയതാണ് ഇരുവരും.
അമേരിക്കയിലെത്തിയ ശേഷമാണ് തങ്ങള്‍ക്ക് ശ്വാസം നേരേ വീണതെന്നും പാക്കിസ്ഥാന്‍ സര്‍ക്കാരിനെയും വിശ്വാസമില്ലയിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. പാക്കിസ്ഥാന്‍ തങ്ങളുടെ മിത്രമാണെന്ന് ഭീകരര്‍ പലപ്പോഴും അവരോട് പറഞ്ഞിരുന്നു.
ദമ്പതികളെ മോചിപ്പിച്ച വിജയകരമായ ഈ ഒപ്പറേഷനിലൂടെ തങ്ങള്‍ തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന സന്ദേശം ലോകത്ത് പ്രചരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍.
കാണുക അവരുടെ 8 ചിത്രങ്ങള്‍.അപഹരണത്തിനു മുന്‍പും ശേഷവും |
കടപ്പാട്