സോവിയറ്റു യൂണിയന്റെ തകർച്ചക്ക് ശേഷം സോവിയറ്റു യൂണിയന്റെ പിന്തുടർച്ച രാഷ്ട്രമായത് റഷ്യൻ ഫെഡറേഷൻ ആയിരുന്നു ..ബോറിസ് യെൽസിൻ ആയിരുന്നു 1991 മുതൽ 2000 വരെ റഷ്യയുടെ പ്രസിഡന്റ് .റഷ്യയുടെ പതനത്തിന്റെയും,അവഹേളനത്തിന്റെയും കാലമായിരുന്നു അത് .ആഭ്യന്തര വ്യാവസായിക ഉത്പാദനം മൂന്നിൽ ഒന്നായി .ജനതയുടെ എൺപതു ശതമാനവും പരമ ദരിദ്രരായി .ആയുർ ദൈർഖ്യം കൂപ്പുകുത്തി .റഷ്യൻ ജനസംഖ്യ കുത്തനെ കുറഞ്ഞു .രാജ്യത്തിന്റെ സമ്പത്തെല്ലാം ഒളിഗാർക്കുകൾ എന്നപേരിൽ അറിയപ്പെട്ട തസ്കര വ്യൂഹം കൈയ്യടക്കി .രാജ്യം തന്നെ ചിന്ന ഭിന്നമാകുമെന്ന നിലയിലെത്തി. .യെൽസിനാകട്ടെ മദ്യപാനത്തിൽ മുഴുകി സമയം കളഞ്ഞു .അദ്ദേഹത്തിന്റെ അനുചരന്മാരായ അലക്സാണ്ടർ കോർസാക്കോവും കൂട്ടരുമാണ് ശരിക്കുള്ള ഭരണം നടത്തിയത് .ഈ പതനത്തെ പ്രതിരോധിക്കാൻ രൂപപ്പെട്ട ഒരു ചെറുസംഘമാണ് സിലോവിക്കുകൾ.റഷ്യനിൽ സിലോവിക് എന്നാൽ ശക്തരായ മനുഷ്യർ എന്നർത്ഥം .
.
മിക്കവാറും സൈനിക രഹസ്യഅന്യോഷണ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവരായിരുന്നു സിലോവിക്കുകൾ.വ്ലാദിമിർ പുടിൻ സെർജി ഇവാനോവ് ,വിക്റ്റർ ഇവാനോവ് ,സെർജി ഷോഗു ,ദിമിത്രി രോഗോസീൻ എന്നിവരായിരുന്നു അവരിൽ പ്രമുഖർ .സെന്റ് പീറ്റർബേർഗിലെ ചില അഭിഭാഷകരും അവരെ പിന്തുണച്ചു .സിലോവിക്കുകൾ യെൽസിന്റെ ഭരണത്തിൽ നുഴഞ്ഞു കയറി .ഏതാനും വർഷങ്ങൾക്കകം തന്നെ സിലോവിക്കുകളുടെ നേതാവായ വ്ലാദിമിർ പുടിൻ റഷ്യൻ പ്രെസിഡന്റായി .
.
പത്തു കൊല്ലം കൊണ്ട് സിലോവിക്കുകൾ റഷ്യയെ പടുകുഴിയിൽനിന്നു കരകയറ്റി ..ശക്തമായ നടപടികളിലൂടെ ഒളിഗാർക്കുകളെ അടിച്ചമർത്തി .രാജ്യത്തുനിന്ന് ദാരിദ്രവും പട്ടിണിയും തുടച്ചു നീക്കി .സൈനിക ശക്തിയും റഷ്യ വീണ്ടെടുത്തു.രാജ്യത്ത് വർണവിപ്ലവം നടത്താനുള്ള അകത്തേയും പുറത്തെയും ശത്രുക്കളുടെ ശ്രമത്തെ പല തവണയാണ് അവർ തടഞ്ഞത് . നിസ്വാർഥമായും നിർഭയമായും പ്രവർത്തിക്കുന്ന ഒരു കൂട്ടം മനുഷ്യർക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനാകും എന്നതാണ് സിലോവികുകളിലൂടെ ചരിത്രം നമുക്ക് നൽകുന്ന സന്ദേശം
----
Ref: https://en.wikipedia.org/wiki/Silovik
2. http://www.monitor.upeace.org/archive.cfm?id_article=107.
ചിത്രം :വ്ലാദിമിർ പുടിൻ ,സെർജി ഷോഗു ,കടപ്പാട് :https://imrussia.org/en
This is an original work . No part of it is copied from elsewhere-Rishidas S