A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബന്ധ­ങ്ങളുടെ പൊരുൾ


ബന്ധം ഉണ്ടാകുന്നത്‌ എങ്ങനെയാണ്‌? ഒന്നുമായിട്ടും എനിക്ക്‌ ബന്ധമില്ലെന്ന്‌ ഒരാൾ പറയുന്നത്‌ ബന്ധത്തോടുകൂടിയാണ്‌.
മനസ്സ്‌ എന്തെങ്കിലും ആഗ്രഹിക്കുകയോ. ഉപേക്ഷിക്കുകയോ; എന്തിലെങ്കി ലും സുഖിക്കുകയോ; സന്തോഷിക്കുകയോ; എന്തുകൊണ്ടെങ്കിലും കോപി ക്കുകയോ ശാന്തനാകുകയോ ചെയ്യുന്നുണ്ടെങ്കിൽ- അത്‌ ബന്ധം കൊണ്ടാണ്‌. അതുകൊണ്ട്‌ ബന്ധമില്ലെന്ന്‌ ഒരാൾ പറയുമ്പോൾ, അയാൾക്കതിനോട്‌ ആഗ്രഹമുണ്ടോയെന്നുനോക്കണം.
ആഗ്രഹമാണ്‌ നമ്മളെ ഒന്നുമായി ബന്ധിപ്പിക്കുന്നത്‌. ഒരുകാര്യം- അത്‌ അങ്ങനെവേണം; ഇങ്ങനെവേണ്ട എന്നൊക്കെപ്പറയുമ്പോൾ ആ കാര്യത്തിനോടുള്ള നമ്മുടെ ബന്ധം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ എല്ലാ പദ്ധതികളും ആഗ്രഹങ്ങളെ വർദ്ധിപ്പിക്കുകയും ബന്ധത്തെ ഉറപ്പിക്കുയുമാണ്‌ ചെയ്യുന്നത്‌- ഇങ്ങനെയൊക്കെ വർദ്ധിപ്പിച്ച ആഗ്രഹങ്ങളുടെ വെളിച്ചത്തിൽ ആനന്ദം അനുഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു; അത്‌ സാദ്ധ്യമേയല്ല.
ആഗ്രഹങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഇന്ദ്രിയങ്ങൾ വി ഷയങ്ങളുമായി ചേർന്നുകഴിഞ്ഞാൽ അപ്പോൾതന്നെ ആഗ്രഹം ആരംഭിക്കുകയായി; അപ്പോൾതന്നെ ആ വിഷയവുമായി ബന്ധിക്കുകയും ചെയ്യുകയായി. വിഷയം എന്നുപറഞ്ഞാൽ, വിശേഷേണ ബന്ധിക്കുന്നത്‌ എന്നാണ്‌ അർത്ഥം.
വിഷയവുമായുള്ള ബന്ധം രണ്ടുതരത്തിലാണ്‌. ഒന്ന്‌, സാമാന്യത്തിൽ ബന്ധിക്കുക. രണ്ട്‌, വിശേഷവിധിയായി ബന്ധിക്കുക- സാമാന്യത്തിൽ ബന്ധിക്കുന്നവ വിശേഷവിധിയായി ഉയർന്നുവരില്ല. ഒരിടത്ത്‌ എത്തിപ്പെടുമ്പോൾ, അവിടെ ആയിരമായിരം ശബ്ദങ്ങൾ ഉണ്ടാകും; ശബ്ദമുണ്ടെന്ന്‌ തിരിച്ചറിയാമെങ്കിലും സാമാന്യത്തിൽ കേൾക്കുന്നതുകൊണ്ട്‌ പ്രത്യേകിച്ചൊരു ശബ്ദത്തോടും ബന്ധമുണ്ടാവില്ല. ചെന്നത്‌ ഒരു ബസ്സ്സ്റ്റോപ്പിലാണ്‌; രാവിലെയാണ്‌- സ്കൂളിലേക്കും കോളേജിലേക്കും പോകാനെത്തിയ വിദ്യാർത്ഥികൾ; ഓഫീസുകളിലേക്ക്‌ പോകാനെത്തിയ ഉദ്യോഗസ്ഥർ; തൊഴിലാളികൾ. എല്ലാവരും ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയാണ്‌; പരസ്പരം കേൾക്കാവുന്ന ശബ്ധത്തിലുമാണ്‌ സംസാരം. എന്നിട്ടും എല്ലാം കേൾക്കുന്നതുപോലെ, ഒന്നിനോടും പ്രത്യേക താല്പര്യമില്ലാതെ നിങ്ങൾ കേൾക്കുകയാണ്‌; സാമാന്യത്തിൽ കേട്ട്‌ കടന്നുപോകുകയാണ്‌- കേട്ടതിൽ കുറേക്കാ ര്യങ്ങൾ ഒരു സമഷ്ടിയറിവുപോലെ നിങ്ങളുടെ അബോധത്തിൽ കിടക്കും. പിന്നീടൊരുസമയം ആവശ്യമായിവരുമ്പോൾ അവയിൽ ചിലത്‌ വിശേഷയറിവായി ഉയർന്നുവരികയും ചെയ്യും. ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന ശബ്ദങ്ങളിലൊന്ന്‌, കേൾക്കാനുള്ള താല്പര്യം നിങ്ങളിൽ ഉണ്ടായാലോ? അപ്പോഴത്‌ വിശേഷവിധിയായി കേൾക്കുകയാണ്‌- കേൾക്കാൻ വ്യക്തതയില്ലെങ്കിലോ, നിങ്ങൾ പതുക്കെ പറയുന്നയാളുടെ അടുത്തേക്ക്‌ നീങ്ങിനിൽക്കും; സ്വകാര്യം കേൾക്കും; ചിലപ്പോൾ കേട്ടതിൽ ഇടപ്പെടും- കേൾക്കാനുള്ള വ്യഗ്രതയെക്കുറിച്ചും കേട്ടതിൽ ഇടപ്പെട്ടതിനെക്കുറിച്ചുമൊന്നും അപ്പോൾ ആലോചിക്കാനേയാവില്ല; നിശ്ചയിക്കാനുമാവില്ല. അപ്പോൾ ഒന്നുമാത്രം നിങ്ങളിൽ സംഭവിക്കുകയാണ്‌, കേൾക്കുന്ന വിഷയത്തിൽ ആശ വികസിക്കുകയാണ്‌- തീർച്ച. ആശയുണ്ടോ, ബന്ധമുണ്ടായിരിക്കും; ഇങ്ങനെയാണ്‌ നമ്മുടെ എല്ലാബന്ധവും ഉണ്ടാകുന്നതും ബന്ധിച്ചുകിടക്കുന്നതും.
ഇതുപോലെതന്നെയാണ്‌ ദുഃഖവും- ബന്ധത്തിൽമാത്രമേ ദുഃഖമുള്ളു. ഒരു ബന്ധവുമില്ലാത്ത യാതൊരുകാര്യവും ആരെയും ദുഃഖിപ്പിക്കുകയില്ല. മതവും ജാതിയും വർഗ്ഗവും വർണ്ണവും സംഘവുമെല്ലാം ബന്ധത്തെ ഉണ്ടാക്കുവാനല്ലാതെ, ബന്ധമോചനത്തിന്‌ ഒരിക്കലും പര്യാപ്തമല്ല.
അനുഭവിച്ച്‌ തീർന്നുപോകുന്നതിലാണ്‌ ബന്ധമോചനം. അങ്ങനെ ഭംഗിയായി ബന്ധം അനുഭവിച്ച്‌ തീരാവുന്നതാണ്‌ നൈസർഗികമായ തൊഴിലിന്റെ ബന്ധം. നൈസർഗികമായ തൊഴിലിന്റെ ബന്ധം- ചെയ്യാതെ അത്‌ ഉള്ളിൽ കിടക്കുന്നകാലത്തോളം അതിൽനിന്നുള്ള മോചനം അസാദ്ധ്യമാണ്‌. നൈസ ർഗികമായ മറ്റൊരു ബന്ധമാണ്‌ ജന്മജന്മാന്തരങ്ങളായി രൂപാന്തരപ്പെട്ടുകിടക്കുന്ന വംശീയബന്ധം. ഈ രണ്ടും പൂർവ്വവാസനകളാൽ കൊണ്ടുവന്ന വിഷയങ്ങളോടുള്ള അമിതമായ ചേർച്ചയാണ്‌- വിഷയങ്ങളിൽ നിന്നുള്ള മോചനം നേടാനുള്ള ആഗ്രഹമാണതിലുള്ളത്‌; പൂർണ്ണ സ്വാതന്ത്ര്യത്തിന്റെ പരിപ്രേക്ഷ്യമാണത്‌. പരമ്പരാശ്രിതമെന്നുപറയാവുന്ന ഈ ലോകങ്ങളും നൈസ ർഗിക ബന്ധങ്ങളുടെ ലോകങ്ങളാണ്‌. ഭാരതീയർ ഇവ രണ്ടിനെയും പഠിച്ചിട്ടാണ്‌ പറഞ്ഞത്‌, ബന്ധമുണ്ടാക്കുന്നുവെങ്കിൽ പ്രാരബ്ധാനുസാരം ഉണ്ടാക്കണമെന്നും ബന്ധമോചനം ആഗ്രഹിക്കുന്നുവെങ്കിൽ വർണ്ണാശ്രമം വഴിയാകണമെന്നും- വർണ്ണാശ്രമങ്ങൾക്ക്‌ വെളിയിലുള്ള എല്ലാകൂട്ടായ്മയും വികലബന്ധങ്ങളെ ഉണ്ടാക്കുമെന്നും അത്‌ ഇരട്ടി ദുഃഖത്തെ തരുമെന്നും അവർ അനുഭവത്തിലൂടെ കണ്ടറിഞ്ഞു; അതുകൊണ്ട്‌ തന്നിലെ കോശങ്ങളുടെ ഗതിയനുസരിച്ചുള്ള വർണ്ണത്തെ അറിഞ്ഞുവേണം ബന്ധത്തെ ഉണ്ടാക്കാൻ.
പാരമ്പര്യപ്രോക്തവും സങ്കല്പവും ചേർന്നതാണ്‌ നമ്മുടെ ബന്ധങ്ങളുടെ ലോകങ്ങൾ. പാരമ്പര്യപ്രോക്തമായവ അനുഭവിച്ചുതീരുമ്പോൾ സങ്കല്പങ്ങൾ സംജാതമാകുകയാണ്‌ ചെയ്യുന്നത്‌. ഒരു തൊഴിൽ- അത്‌ ചെയ്തു കൊണ്ടിരിക്കുമ്പോൾ താൻ സംതൃപ്തി അനുഭവിക്കുന്നുവെങ്കിൽ തന്റെ കോ ശങ്ങൾ സംതൃപ്തമാണ്‌; ആ തൊഴിൽ ചെയ്യാനാണ്‌ താൻ ജനിച്ചത്‌; ആ തൊഴിലിടത്തിൽതന്നെ ജനിക്കേണ്ടവനാണ്‌- ഇതാണ്‌ ഭാരതീയമായ നൈ സർഗിക തൊഴിൽസങ്കല്പം. അതുകൊണ്ട്‌ സ്വയം ചോദിക്കാവുന്നതാണ്‌- തനിക്ക്‌ കാരണമായ ക്രോമസോമുകളിൽ; ജനിതകങ്ങളിൽ- തന്റെ തൊഴിൽ എഴുതിവെച്ചിട്ടുണ്ടോ? താൻ ജനിക്കുന്നതിനുമുമ്പ്‌ എഴുതിവെച്ച ആ തൊഴിൽ- ആ തൊഴിൽതന്നെ തന്റെ കോശങ്ങൾക്ക്‌ ആവശ്യവും നിർബന്ധവുമാണോ? നിർബന്ധമാണെങ്കിൽ, അതിനുപകരം മറ്റൊരു തൊഴിൽ ചെയ്യാൻ നിർബന്ധിതനായെങ്കിൽ തനിക്കത്‌ തൃപ്തികരമായി ചെയ്യാനാകുമോ; തനിക്കതിൽ ശാന്തി കിട്ടുമോ? വിദ്യാഭ്യാസയോഗ്യതകൊണ്ടും സ്വാ ധീനംകൊണ്ടും ലോകരുമായുള്ള സഹവാസംകൊണ്ടുമൊക്കെ ജനിതകത്തിൽ എഴുതിവെച്ചതൊക്കെ മായ്ച്ചുകളയുക; അവയെ വിസ്മൃതിയിലാക്കുംവിധം ജീവിതം നയിക്കുക; അതിന്‌ സഞ്ചരിക്കാൻ കഴിയാത്തവിധം ത ടയിടുക- അതുകൊണ്ടൊക്കെ തന്റെ കോശങ്ങൾ സംഭ്രാന്തമാകുന്നുണ്ടോ? ഇങ്ങനെ ഒരു നല്ലകാലം എഴുതിവെച്ചതറിയാതെ ആലസ്യത്തിലാണ്ട്‌ ദുഃഖിച്ചുജീവിച്ചുകഴിഞ്ഞ്‌, ഒന്നും ചെയ്യാനാകാത്ത വാർദ്ധക്യത്തിൽ ഇരുന്നുചിന്തിച്ച്‌ പരിഹാരം ചെയ്യാനാകുമോ?
ഞാൻ ജനിക്കുന്നതിനുമുമ്പ്‌, എന്റെ അച്ഛൻ സങ്കല്പിക്കുന്നു- എനിക്ക പ്പോൾ സങ്കല്പമില്ല. എന്റെ അമ്മ സങ്കല്പിക്കുന്നു. ആ സങ്കല്പത്തിന്റെ തീവ്രതയുള്ള സംയോഗത്തിൽനിന്നാണ്‌ ഞാൻ ഉണ്ടായതെങ്കിൽ- ഇന്നെനിക്ക്‌ ഉണ്ടായിട്ടുള്ള എന്നിലെ കോശങ്ങളെല്ലാം ഉണ്ടായത്‌, ആ സങ്കല്പങ്ങളുടെ ഒരു കോശത്തിൽ നിന്നാണ്‌- ഇന്ന്‌ ഞാൻ നിലകൊള്ളേണ്ടത്‌ ആ ഒരു കോശത്തിന്‌ അനുഗുണമായിട്ടായിരിക്കണം. എനിക്ക്‌ കാരണമായ എ ന്റെ പ്രാഥമികകോശം- സൈഗോട്ട്‌. അതിലെ തിരുവെഴുത്തുകൾ എന്റെ അച്ഛന്റെയും അമ്മയുടേയും സങ്കല്പങ്ങളാണ്‌- തുടർന്നുള്ള എന്റെ ജീവിതക്രമവും വിദ്യാഭ്യാസവും ഇടപാടുമൊക്കെ എത്രത്തോളം ആ സങ്കല്പങ്ങളോട്‌ ഇടചേർന്നുപോകുന്നു എന്നതിനെ ആശ്രയിച്ചാണ്‌ എന്റെ കോശങ്ങൾ ശാന്തമാകുന്നത്‌; ചേർന്നുപോകാതിരിക്കുമ്പോഴാണ്‌ ഞാൻ സംഘർഷത്തിലാകുന്നത്‌- എന്റെ വാക്കിനും മനസ്സിനും പ്രവൃത്തിക്കും അനുസ്യൂതത യുണ്ടാകുകയും തന്നിലെ ഒന്നും ഒന്നിനോടും വിരുദ്ധമല്ലാതാകുകയും ചെയ്യുമ്പോൾ എന്നിൽ ശാന്തിയുണ്ടാകുന്നു.
എനിക്ക്‌ കാരണമായ ആ ആദ്യകോശത്തിൽനിന്ന്‌ വികസിച്ചുവന്ന എ ന്റെ ഇന്നത്തെ കോശങ്ങൾ- സ്വാതന്ത്ര്യപ്രലോഭനങ്ങളാൽ ആവേശിതനാകുകയും അറിവിനുവേണ്ടി ബാഹ്യമായി ദാഹിക്കുകയും കിട്ടുന്ന അറിവെ ല്ലാം വാരിക്കൂട്ടുകയും ചെയ്യുക. എന്നിട്ട്‌ ആദ്യത്തെ കോശമുണ്ടാകാൻ കാരണമായിരുന്ന; ആദ്യത്തെ കോശസങ്കല്പവുമായി മല്ലടിക്കുക. ഈയൊരു ആന്തരികയുദ്ധമാണ്‌ ആധുനികനെ സംബന്ധിച്ചിടത്തോളം, ജീവിതം- ബീജ വും ബീജഭാഗവും ബീജഭാഗാവയവുമൊക്കെ ചേർത്തുവെച്ച്‌ ജനിതക സ്മൃ തികളെ പഠിക്കാൻ നമുക്കിതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട്‌ സ്വാതന്ത്ര്യത്തിന്റെ ബാഹ്യലോകപഠനമാണോ നിങ്ങളെ ആരോഗ്യത്തിലും ആനന്ദത്തിലും ബന്ധമോചനത്തിലും കൊണ്ടെത്തിക്കുകയെന്ന്‌ ആലോചിക്കണം.
ആദ്യകോശത്തിൽ ആയിരമായിരം കർമ്മങ്ങൾ ഉൾക്കൊള്ളുന്ന ആഗ്രഹങ്ങളെയാണ്‌ ചേർത്തുവെച്ചിരിക്കുന്നത്‌; ആ ആഗ്രഹങ്ങൾക്കായി ആ കോശം തയ്യാറെടുക്കുകയും അതിൽനിന്ന്‌ ഉല്പന്നമാകുന്ന കോടാനുകോടി കോശങ്ങളോടെ ശരീരമായി വളർന്നുനില്ക്കുകയുമാണ്‌. അപ്പോൾ കേൾക്കുന്ന പുതിയപുതിയ സങ്കല്പങ്ങൾക്ക്‌ പിന്നാലെ ഓടിപ്പോകുമ്പോൾ- ഈ സങ്കല്പങ്ങൾക്ക്‌ വിരുദ്ധസങ്കല്പങ്ങളുള്ള നിങ്ങളിലെ ഒട്ടേറെ കോശങ്ങൾ; നിങ്ങളിൽതന്നെ നിങ്ങളുടെ പോക്കിന്‌ വിരുദ്ധമായിത്തീരുകയും നിങ്ങളുടെ ആ പോക്കിൽ നിങ്ങൾ പരാജയപ്പെട്ടുകാണാൻ ആഗ്രഹിക്കുകയും ചെയ്യും- ആ പോക്കിൽ പരാജയപ്പെട്ടുകാണാൻ ആഗ്രഹിക്കുന്ന പരമ്പരാഗത കോശങ്ങളും വിജയിച്ചുകാണാൻ ആഗ്രഹിക്കുന്ന നവീനകോശങ്ങളും തമ്മിലുള്ള അന്തർസംഘർഷമാണ്‌ ആധുനികരുടെ ജീവിതവും ജയപരാജയങ്ങളുടെ വിധി നിർണ്ണയിക്കുന്നതിന്റെ കാരണവും.
ആധുനികന്റെ ജീവിതസംഘർഷങ്ങൾക്കിടയിൽ സാമ്പത്തികവിജയങ്ങൾ ഉണ്ടാകാം; സാമ്പത്തിക പരാജയങ്ങൾ ഉണ്ടാകാം. ധനികനായിരുന്നിട്ടും ദുഃഖിതനാകുക; ദരിദ്രനായും ദുഃഖിതനാകുക- മനസ്സ്‌ ദുഃഖത്തെ ഏറ്റുവാങ്ങുന്ന ത്‌ പണക്കാരനെന്നൊ, പാവപ്പെട്ടവനെന്നൊ ഭേദമില്ലാതെയാണ്‌. സന്തോഷ ത്തെ ഏറ്റുവാങ്ങുന്നതും സമ്പന്നതയെന്നും ദാരിദ്ര്യമെന്നും ഭേദമില്ലാതെയാണ്‌- ദാരിദ്ര്യത്തിന്റെ ക്ളേശപൂർണ്ണമായ സാഹചര്യത്തിൽ കഴിയുമ്പോഴും മനസ്സ്‌ സന്തോഷിക്കുന്ന അനുഭങ്ങളുണ്ടാകാറുമുണ്ട്‌. അതുപോലെ സമ്പത്തിന്റെ ഉച്ചിയിൽ നില്ക്കുമ്പോഴും ദുഃഖവും സങ്കടവും കൊണ്ട്‌ ജീവിക്കാൻ കഴിയാത്തവരുമുണ്ട്‌- ദുഃഖത്താൽ സമ്പത്തെല്ലാം വലിച്ചെറിയാൻ ആഗ്രഹിച്ചാലും ദുഃഖത്തെ വലിച്ചെറിയാൻ കഴിയാത്തത്‌ അറിവിന്റെ വൈകല്യംകൊണ്ടുമാത്രമാണ്‌.
പൂർവ്വാഗ്രഹങ്ങൾക്ക്‌ അനുഗുണമായാണ്‌ കോശങ്ങളുടെ ക്രമവികാസമെങ്കിൽ; പൂർവ്വാഗ്രഹങ്ങൾക്കനുസരിച്ച്‌ കർമ്മങ്ങൾ ചെയ്തുതീരുമ്പോൾ- വർത്തമാനമായി പുതിയ ആഗ്രഹങ്ങൾ വരാതിരിക്കുകയും ആനന്ദമുണ്ടാക്കുകയും ചെയ്യും- ഒരിക്കൽ ആഗ്രഹിച്ചുകഴിഞ്ഞതാണ്‌ ഇന്ന്‌ കർമ്മങ്ങളാകുന്ന ത്‌. അവ കർമ്മങ്ങളായി തീർന്നങ്ങുപോയികൊള്ളും. അതിനാണ്‌ ഞാൻ ജനിച്ചതുതന്നെ. പിതൃപൈതാമഹപാരമ്പര്യത്തിലെ ആഗ്രഹങ്ങൾക്കുവേണ്ടി ജനിച്ച ഈ ശരീരത്തെ കർമ്മങ്ങൾക്കുവേണ്ടി എറിഞ്ഞുകൊടുക്കുക- അ പ്പോൾ പുതിയ ആഗ്രഹങ്ങൾ ഉണ്ടാകാതിരിക്കുന്നതിനാൽ സംഘർഷമില്ലാ തെ കർമ്മം ചെയ്യുകയുമാകാം. ഇങ്ങനെചെയ്യുന്ന കർമ്മം ഏതായാലും; തൊഴിൽ ഏതായാലും എന്റേതായ ആഗ്രഹം ഇല്ലാതിരുന്നാൽ അതിൽ എനിക്ക്‌ ബന്ധമില്ലാതാകും; എനിക്ക്‌ മോക്ഷവുമായി. മുക്തനായ ജീവന്‌പിന്നെ ബ്രാഹ്മണ്യമോ, ക്ഷാത്രമോ, വൈശ്യമോ, ശൂദ്രമോയില്ല- എവിടെനിന്നാണ്‌ താൻ മുക്തനായതെന്നതും പ്രസക്തമല്ല. ആശ വരികയും അതിൽ ജനിക്കുകയും അതിനനുസരിച്ചുള്ള തൊഴിലിൽ ബന്ധനായിരിക്കുമ്പോഴും മാത്രമേ വർണ്ണത്തിന്റെ വ്യതിയാനമുള്ളു- ആ ആശയെ മാറ്റിവെച്ചാൽ നാല്‌ ആശ്രമങ്ങളും ഒന്നുതന്നെയാണ്‌.
ആശയിൽ ബന്ധിച്ചുനിർത്തി, ബന്ധമുള്ളയിടത്തെ തൊഴിൽ ചെയ്യാതെ മറ്റൊരിടത്തെ തൊഴിൽ ചെയ്താൽ ആനന്ദമുണ്ടാവില്ല. അതുപോലെ ശരീരത്തെ ഒരു തൊഴിലിൽ ബന്ധിപ്പിക്കുകയും മനസ്സിനെ മറ്റൊരു തൊഴിലിൽ ബന്ധിപ്പിക്കുകയും ചെയ്യുക- ശരീരമനസ്സുകൾ വിപരീതമാകുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നത്‌. കാരണം, മനസ്സ്‌ രൂപാന്തരപ്പെടുത്തിയെടുത്ത ദ്രവ്യം തൊഴിലിനുമുമ്പിൽ നില്ക്കുകയാണ്‌. ഏത്‌ തൊഴിലിലും- മനസ്സ്‌, ഇന്ദ്രിയങ്ങൾ, ഇന്ദ്രിയശക്തികൾ, ശരീരത്തിലെ സക്രിയത, തൊഴിലിന്‌ ആവശ്യമായ ദ്രവ്യം, തൊഴിൽചെയ്യുന്ന കാലശക്തിയുമായുള്ള ചേർച്ച ഇവയെല്ലാം സമീചീനമാകണം. സമീചീനമാകണമെങ്കിൽ ആദ്യത്തെ ആശയനുസരിച്ചതായിരിക്കണം ആ തൊഴിൽ. മനസ്സ്‌ ആദ്യകോശത്തിലെ ആശയിൽ ബന്ധിച്ച്‌ നിർത്തുകയും പിന്നീടുണ്ടായ കോശങ്ങളിലെ ഇന്ദ്രിയപരങ്ങളായ ആശകൾകൊണ്ട്‌ മറ്റൊരു തൊഴിൽചെയ്യാൻ ഒരുങ്ങുകയും ചെയ്യുക- തൊഴിലിനുവേണ്ടി ലഭിക്കുന്ന ദ്രവ്യത്തെ അളക്കുന്ന മനസ്സ്‌, ആദ്യകോശത്തിലെ ആശയിൽനിന്നാണെങ്കിലോ? അതിൽനിന്ന്‌ അളക്കുകയും പൂർണ്ണത വിലയിരുത്തുകയും മനസ്സ്‌ ചെയ്തുകൊണ്ടിരിക്കെ, ശരീരം അതിനെ വർത്തമാനത്തിൽനിന്ന്‌ ഉപയോഗിക്കുകയും ചെയ്യുമ്പോൾ ആന്തരികസംഘർഷമുണ്ടാകുന്നു; ഇതാണ്‌ ആധുനികർ തൊഴിൽമേഖലകളിൽ അനുഭവിക്കുന്ന സംഘർഷം.
ആദ്യമായി ആശിച്ചകാര്യം; ജനിതകത്തിൽ കോറിയിട്ട ആശ- അഹങ്കാരം, ആഡംബരം, കാലം,ദേശം എന്നിങ്ങനെയുള്ള കാരണങ്ങളാൽ മാറ്റിവെയ്ക്കുക. എന്നിട്ട്‌ പുതിയ ആശയങ്ങളുടെ കർമ്മങ്ങളിലേർപ്പെട്ട്‌ വിജയിച്ചുനിൽക്കുക- അപ്പോൾ നിങ്ങളുടെയുള്ളിൽ ആനന്ദമായിരിക്കുമോ അകാരണമായ ദുഃഖമായിരിക്കുമോ ഉണ്ടാകുക? ദുഃഖമാണ്‌ ഉണ്ടായതെങ്കിൽ, വിജയിപ്പിച്ച ഈ കർമ്മംകൊണ്ട്‌ താൻ കർമ്മബന്ധത്തിൽനിന്നും മോചിച്ചില്ലെന്നർത്ഥം; ചെയ്യേണ്ടിയിരുന്നത്‌ മറ്റൊന്നായിരുന്നുവെന്നർത്ഥം- മറ്റൊന്നായിരുന്നു എ ന്നൊരു ബന്ധം അവിടെ ബാക്കിനിൽക്കുന്നതുകൊണ്ടാണ്‌ ദുഃഖമുണ്ടായത്‌. അങ്ങനെയാണെങ്കിൽ എല്ലാ ദുഃഖവും ബന്ധമല്ലേ; ബന്ധമോചനമല്ലല്ലോ?
ഞാനും നിങ്ങളുമൊക്കെ ഇത്രയും കാലങ്ങളിൽ, എത്രയായിരം തവണ ദുഃഖിച്ചിട്ടുണ്ട്‌? ദുഃഖിച്ചപ്പോഴൊന്നും ദുഃഖത്തെയല്ല; ദുഃഖകാരണത്തെയല്ല ചിന്തിച്ചത്‌; ദുഃഖമുണ്ടാകുന്നത്‌ എന്ന​‍ിൽനിന്നുതന്നെയാണ്‌ എന്നല്ല ചിന്തിക്കുന്നത്‌. ഞാൻ ദുഃഖിച്ചിരിക്കുക- എന്റെ സമീപമിരിക്കുന്നവരൊക്കെ നോക്കി, എന്റെ ദുഃഖത്തിന്റെ കാരണമായി പറയത്തക്കവിധമൊന്നുമില്ലെന്ന്‌ കണ്ടെത്തുകയും ചെയ്തു; എന്നെക്കാൾ ദുഃഖിക്കാവുന്ന പലവിധ കാരണങ്ങൾ അവർക്കൊക്കെ ഉണ്ടുതാനും. എന്നിട്ടും, എന്റെ ദുഃഖത്തെ സമാധാനിപ്പിക്കാൻ അവരൊരുങ്ങുകയാണ്‌- അപ്പോഴും എന്റെ ദുഃഖം കൂടിവരികമാത്രം ചെയ്യുന്നു. അപ്പോഴെങ്കിലും ഞാനും എന്റെ ചുറ്റുമുള്ളവരും അറിയണം, ആരുടെയും ദുഃഖത്തെ പരിഹരിക്കാൻ വിഷയങ്ങളല്ലവേണ്ടതെന്ന്‌; ദുഃഖത്തിന്‌ കാരണമായി എന്നെ ബന്ധിച്ചിരിക്കുന്ന ഏതോ ഒന്നിൽനിന്നുള്ള മോചനമാണ്‌ വേണ്ടതെന്ന്‌- ബന്ധംതന്നെയാണ്‌ ദുഃഖമെന്ന്‌ നാം അറിയണം.
കുട്ടികൾക്ക്‌ കളിക്കാൻ നിങ്ങൾ കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കും- വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങളെല്ലാം ഓരോന്നായി കുട്ടി തല്ലിപ്പൊളിക്കുകയും ചെയ്യും. അച്ഛന്റെയും അമ്മയുടേയുംകൂടെ കളിച്ചുരസിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടിയെയാണ്‌, കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്ത്‌ തങ്ങളിൽനിന്നുള്ള ശ്രദ്ധയെ മാറ്റാൻ മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്‌- അവയാണ്‌ കുട്ടി പൊളിച്ചുകൊണ്ടിരിക്കുന്നത്‌. കുട്ടിയുടെ ജനിതകസ്മൃതിയടങ്ങുന്ന; പാരമ്പര്യമടങ്ങുന്ന- എന്തിനുവേണ്ടി താൻ ജനിച്ചുവോ, ആ കർമ്മങ്ങളും കലാപങ്ങളും വിസ്മൃതിയാണ്ടുകൊണ്ട്‌ ഉണ്ടാകുന്ന പുതിയബന്ധങ്ങൾ; പുതിയതലങ്ങളിൽ കർമ്മംചെയ്യാൻ കോശങ്ങൾ സമ്മതിക്കാതിരിക്കുമ്പോൾ പലരും പലതും തകർത്തെറിയുകയാണ്‌. അപ്പോഴും അവനിൽ പഴയതലങ്ങളിലുള്ള കർമ്മം ശേഷിച്ചുകിടക്കുകയുമാണ്‌; അതവനെ ദുഃഖിപ്പിക്കുക സ്വാഭാവികവുമാണ്‌- എന്നിൽ തന്റെ കുട്ടി സംതൃപ്തനാവില്ലെന്നുകണ്ടാണ്‌ കുട്ടിക്ക്‌ കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തത്‌; വിഷയവിശിഷ്ടമായ കളിപ്പാട്ടങ്ങളിൽ തൃപ്തിയുണ്ടാക്കാൻ ശ്രമിക്കുന്നത്‌. കുട്ടി കളിപ്പാട്ടങ്ങൾ ഓരോന്നും തകർത്തെറിയുമ്പോഴും നിങ്ങളെ ബോധ്യപ്പെടുത്തുകയാണ്‌- ഞാനും നിങ്ങളുമായുള്ള ജനിതകത്തിന്റെ ബന്ധംതീർക്കാനാണ്‌ ഞാൻ ജനിച്ചതുതന്നെ; അതിന്‌ നിങ്ങളോട്‌ നിത്യനിരന്തരം ബന്ധിച്ചും നിങ്ങളുടെ മാറത്തണഞ്ഞും നിങ്ങളുടെ മാറിന്റെ ചൂടേറ്റും നിങ്ങളിൽനിന്നും അറിവുനേടിയുംവേണം ഞാനിതും കൊണ്ട്‌ കടന്നുപോകാൻ- നിങ്ങളാണെന്റെ ഗുരു; നിങ്ങളാണെന്റെ അച്ഛൻ; നിങ്ങളാണെന്റെ അമ്മ; നിങ്ങളാണെന്റെ പാരമ്പര്യം. നിങ്ങളിലൂടെവേണം എനിക്കിതൊക്കെ തീർക്കാൻ- ഇങ്ങനെയൊക്കെ കുട്ടി ഓരോ നിമിഷവും ചൂണ്ടിക്കാണിക്കുമ്പോഴാണ്‌, നിങ്ങൾ കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്ത്‌ കുട്ടിയുടെ ശ്രദ്ധ അവയിലാകണമെന്ന്‌ നിർബന്ധിക്കുന്നത്‌; കളിപ്പാട്ടമാണ്‌ സത്യമെന്നും ഞാനല്ല സത്യമെന്നും; നിന്റെ പാരമ്പര്യമല്ല സത്യമെന്നും കുട്ടിയെ ബോധിപ്പിക്കാൻ ശ്രമിക്കുന്നത്‌- മാതാപിതാക്കളിൽനിന്നും പാരമ്പര്യത്തിൽ നിന്നും കുട്ടികളെ അകറ്റാനുള്ള വിദ്യഭ്യാസമാണ്‌ ഇന്നുള്ളത്‌; ആ അറിവാണ്‌ മാധ്യമങ്ങളും ബുദ്ധിജീവികളും സംഘടനകളും വ്യവസായികളും കൂടി കുട്ടികളെയും മാതാപിതാക്കളെയും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. അവർ വെച്ചുനീട്ടുന്ന കളിപ്പാട്ടങ്ങളിലും അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസത്തിലും മുന്നോട്ടുപോകവേ, അനുഭവിക്കുന്ന ദുഃഖത്തിന്റെ കാരണങ്ങളറിയാതെ ഉഴലുകയാണ്‌ ആധുനിക തലമുറ; മനസ്സിന്റെ കോടരങ്ങളിൽ ആയിരമായിരം ദുഃഖങ്ങളും രോഗങ്ങളുമുള്ള ഒരു സന്തതിപരമ്പരയെ വളർത്തിക്കൊണ്ടുവന്ന്‌, ഈ ലോകം നശിച്ചതാണെന്നുകണ്ടെത്തി ദുഃഖിച്ചുമരിക്കുവാൻ വിധിയ്ക്കപ്പെട്ടവരായി തീരുകയാണ്‌ ആധുനിക മാതാപിതാക്കൾ.
ആധുനിക മതാപിതാക്കൾ തങ്ങളുടെ മക്കളെ വളരെ കുട്ടിക്കാലം മുതലേ തങ്ങളിൽ നിന്നും അകറ്റാൻ ശ്രമിക്കുയാണ്‌- പിന്നെയെങ്ങിനെയാണ്‌ കുട്ടികൾ വളർന്നാൽ, മാതാപിതാക്കളെ വലിച്ചെറിയാതിരിക്കുക? കുട്ടിക്ക്‌ കളിക്കാൻ ഒന്നിനുപുറകെ മറ്റൊന്നായി കളിപ്പാട്ടങ്ങൾ; ടി.വി പ്രോഗ്രാമുകൾക്ക്‌ മുന്നിൽ കുട്ടികളെ തളച്ചിട്ട്‌, അവിടേയ്ക്കുതന്നെ തിന്നാനും കുടിക്കാനുമുള്ള തും എത്തിച്ചുകൊടുക്കുക; ഒന്നരവയസ്സാകാറാകുമ്പോഴേക്കും എൽ.കെ.ജിയിലേക്ക്‌ തള്ളിവിടുകയായി- വീടുകളിലും അടുക്കളയിലും മാതാപിതാക്കളുടെകൂടെ കഴിയേണ്ടുന്ന മക്കൾ, അവർക്ക്‌ ശല്യമാകുന്ന കാലമാണിത്‌. കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തും ടി.വി വാങ്ങിക്കൊടുത്തും എൽ.കെ.ജിയിലേക്ക്‌ തള്ളിവിട്ടും, കുട്ടികളെന്ന ശല്യത്തിന്‌ പരിഹാരം കാണുമ്പോൾ- കുട്ടികളെന്ന ശല്യം ഒഴിവാകുമ്പോൾ, ഞാൻ എന്ന ശല്യം കുട്ടികൾക്കും ഒ ഴിവായി കിട്ടുന്നുണ്ട്‌; ഇങ്ങനെ പരസ്പരം ശല്യം ഒഴിവാകലായി ആധുനിക കുടുംബജീവിതം മാറിയിരിക്കുന്നു.
സംതൃപ്തമായ ബന്ധം സമീചീനമായി പോകുമ്പോൾ, അതുണ്ടാകാനിടയായ കാര്യങ്ങൾ തീർന്നുപോകുമ്പോഴാണ്‌ ബന്ധമോചനമുണ്ടാകുന്നത്‌. അപ്പോൾ മോഹങ്ങളിൽനിന്ന്‌ മുക്തമാകുകയും സ്വതന്ത്രമാകുകയും ആനന്ദമനുഭവിക്കുകയും ചെയ്യും. അസംതൃപ്തമായ ബന്ധം ദുഃഖം മാത്രമാണ്‌. അതിൽ എല്ലാം തകർത്തെറിയുകമാത്രമാണ്‌. അതൊന്നും നമ്മെ പഠിപ്പിക്കുകയല്ല ക്ളേശിപ്പിക്കുകമാത്രമാണ്‌; സ്നേഹിക്കുകയല്ല ചതിക്കുകമാത്രമാണ്‌. അപ്പോൾ ഇവിടെ കിട്ടാത്ത സ്നേഹം മറ്റൊരിടത്തുനിന്ന്‌ കിട്ടാൻ ശ്രമിക്കും. ആ സ്നേഹത്തിൽ എല്ലാമ്മറന്ന്‌; എല്ലാം സമർപ്പിച്ച്‌ കുറച്ചുകാലം മുന്നോട്ടുപോകും. പിന്നെ വ്യവസ്ഥാപിത കുടുംബജീവിതം തുടങ്ങും. അപ്പോഴേക്കും പരസ്പരം സമർപ്പിക്കാനൊന്നും കയ്യിലില്ലാതെ വരും- ഇങ്ങനെ ചതിയ്ക്കപ്പെട്ടവനും ചതിക്കപ്പെട്ടവളുംതമ്മിൽ, സ്നേഹം തേടിപ്പോവുകയും ഉള്ളതെല്ലാം പരസ്പരം സമർപ്പിച്ചുകഴിയുകയുംചെയ്താണ്‌ ആധുനിക വ്യവസ്ഥാപിത കുടുംബങ്ങൾ നിങ്ങൾ കെട്ടിപ്പടുക്കുന്നത്‌. ആർക്കൊക്കെയോ എല്ലാം സമർപ്പിച്ചുകഴിഞ്ഞ; ഹൃദയമില്ലാത്ത; മനസ്സില്ലാത്ത ഒരു ശരീരവും മറ്റൊരു ശരീരവുംമാത്രമായി ചേർന്നുള്ള കുടുംബജീവിതങ്ങൾ- ഈയൊരു നിത്യദുഃഖങ്ങളുടെയും നിരന്തരസംഘർഷങ്ങളുടെയും വിളഭൂവിലാണ്‌ നിങ്ങൾക്ക്‌ മക്കളുണ്ടാകുന്നത്‌- ഈയൊരു വ്യവസ്ഥാപിത ജീവിതക്രമങ്ങളോട്‌ പൊരുത്തപ്പെട്ടുപോകേണ്ടിവരിക; അതിനനുസരിച്ച്‌ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ജീവിക്കേണ്ടിവരിക- ഇതൊക്കെ നിങ്ങളുടെ ആക്ടിവിസം നിങ്ങൾക്കുതന്ന പരിഷ്കാരഭ്രമത്തിന്റെ ലോകങ്ങളാണ്‌.
നിങ്ങൾ എന്തെങ്കിലും ഉപേക്ഷിക്കുന്നുവെങ്കിൽ, അതിനോടുള്ള ബന്ധം കൊണ്ടാണ്‌- ബന്ധമില്ലെങ്കിൽ നിങ്ങളെന്തിന്‌ അത്‌ ഉപേക്ഷിക്കണം? അതവിടെ ഇരുന്നോട്ടെ- എനിക്ക്‌ വേണ്ട; അത്രയല്ലേയുള്ളു? അതുമായി ഏതോ ഒരു ബന്ധം- അത്‌ ഉള്ളതുകൊണ്ടുമാത്രമാണ്‌ അത്‌ ഉപേക്ഷിക്കേണ്ടിവരുന്നത്‌. നിങ്ങൾ ഉപേക്ഷിക്കുന്നത്‌ വസ്തുവിനെയാണ്‌; അതിനോടുള്ള പ്രിയത്തെയല്ല. അതിനോടുള്ള പ്രിയം സൂക്ഷിക്കുകയും പ്രിയമില്ലെന്ന്‌ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തേണ്ടിവരികയും ചെയ്യുമ്പോഴാണ്‌ നിങ്ങൾക്കൊന്ന്‌ ഉപേക്ഷിച്ചുവെന്ന്‌ പ്രഖ്യാപിക്കേണ്ടിവരുന്നത്‌- അത്‌ ബന്ധമോചനമല്ല. ലോകരെ ബോദ്ധ്യപ്പെടുത്താൻ നിങ്ങൾ വിവാഹം കഴിച്ചു. പിന്നീട്‌ നിങ്ങൾ വിവാഹബന്ധം ഉപേക്ഷിച്ചതോ? നിങ്ങൾക്ക്‌ നിങ്ങളെ ബോദ്ധ്യപ്പെടുത്താനാണ്‌ നിങ്ങൾ വിവാഹം കഴിച്ചതെങ്കിൽപിന്നെ ഉപേക്ഷിക്കേണ്ടിവരുമോ? ലോകരെ ബോദ്ധ്യപ്പെടുത്താൻതന്നെയാണ്‌ നിങ്ങൾ വിവാഹബന്ധം ഉപേക്ഷിക്കുന്നതും- ഇതിനെയാണ്‌ വ്യവസ്ഥാപിതമെന്ന്‌ പറയുന്നത്‌. അതേസമയം വ്യവസ്ഥാപിതമല്ലാതെ എത്രയെത്ര വിവാഹങ്ങളും ഇണചേരലുകളുമൊക്കെ നടക്കുന്നു? അപ്പോഴവിടെ ബന്ധമോചനവുമില്ല; ഡൈവോഴ്സ്‌ നോട്ടീസുമില്ല- അങ്ങനെയുള്ള ബന്ധങ്ങളിൽ കുട്ടികൾവരെ ഉണ്ടാകുന്നുമുണ്ട്‌; വ്യവസ്ഥാപിതബന്ധമില്ലാതെ. ഇങ്ങനെതന്നെയാണ്‌ നമ്മുടെ എല്ലാ വ്യവസ്ഥാപിതസ്ഥാപനങ്ങളും നിലനിൽക്കുന്നത്‌- വ്യവസ്ഥാപിത നിയമങ്ങളും കോടതികളും വ്യവസ്ഥാപിത ജീവിതരീതികളുമൊക്കെ നിലനിൽക്കുമ്പോഴും ആ വ്യവസ്ഥാപിതത്തെമുഴുവൻ മാറ്റിമറിക്കുമാറ്‌, ആന്തരികമായി നടക്കുന്ന ഒരു ലോകം വേറെയുണ്ടാകും- ബന്ധങ്ങളുടെ വ്യവസ്ഥാപിതക്രമങ്ങൾക്കും ഈ അടിയൊഴുക്കുകൾ ഉണ്ടാകും.
അതുകൊണ്ട്‌ എന്തെങ്കിലും നിങ്ങൾക്ക്‌ ഉപേക്ഷിക്കേണ്ടിവരുന്നതും സ്വീകരിക്കേണ്ടിവരുന്നതും ബന്ധം കൊണ്ടാണ്‌- ബന്ധമില്ലെങ്കിൽ നിങ്ങൾക്കൊന്നും ഉപേക്ഷിക്കാനുമില്ല; സ്വീകരിക്കാനുമില്ല; ദുഃഖിക്കാനുമില്ല; സന്തോഷിക്കാനുമില്ല; ആഗ്രഹിക്കാനുമില്ല. ഇതുപറയുമ്പോൾ ഉടനെ നിങ്ങൾ ചിന്തിക്കും, ഇതൊന്നുമില്ലേങ്കിൽപിന്നെ എന്ത്‌ ജീവിതമെന്ന്‌. അങ്ങനെ നിങ്ങൾക്ക്‌ ചിന്തിക്കേണ്ടിവന്നത്‌, ഇങ്ങനെമാത്രം നിങ്ങൾ ജീവിച്ചുശീലിച്ചതുകൊണ്ടുമാത്രമാണ്‌- കൊടുത്തും വാങ്ങിയും സുഖിച്ചും ദുഃഖിച്ചും ആഗ്രഹിച്ചുമുള്ളൊരു ശീലം. ഈ ശീലങ്ങളിൽ ഉണ്ടായിയെന്നുപറയുന്ന ആനന്ദമെന്നും അതുകൊണ്ടുണ്ടായതല്ലെന്ന്‌ തിരിച്ചറിഞ്ഞാലോ? കൊടുത്തതിലും വാങ്ങിയതിലും ദുഃഖിച്ചതിലും സന്തോഷിച്ചതിലും നിന്നല്ല, നിങ്ങൾക്ക്‌ ആനന്ദമുണ്ടായത്‌; നിങ്ങളുടെ ആത്മൈക്യത്തിൽ നിന്നുമാത്രമാണ്‌. ഈ സത്യസ്ഥിതി തിരിച്ചറിയുമ്പോൾ, നേരത്തെയുണ്ടായതുപോലുള്ള ചിന്ത പിന്നെയുണ്ടാവില്ല.
ഞാനും നിങ്ങളുമായി; ഞാനും അതുമായി യാതൊരു ബന്ധവും ഇല്ലെന്ന്‌ പറഞ്ഞാൽമാത്രം ഇല്ലാതാകുന്നതല്ല ബന്ധം- കൊടുക്കൽവാങ്ങലുകൾ ഉണ്ടായിട്ടുണ്ടോ, എങ്കിൽ ബന്ധമുണ്ട്‌. ബന്ധമില്ലെന്ന വാക്കുപറയുമ്പോൾ ആ വാക്കിനകത്ത്‌ ഒരു ദുഃഖം ഒളിഞ്ഞിരിപ്പുണ്ട്‌- അതാണ്‌ അതിലെ ബന്ധം. ബന്ധമുണ്ടായെങ്കിൽ, അതിനിടയിൽ കൊടുക്കൽവാങ്ങലുകൾ നിർബന്ധമാണ്‌; ഇല്ലെങ്കിൽ ബന്ധം ശിഥിലമാകും. ബന്ധിച്ചുവോ ദുഃഖിക്കണം; ഇല്ലേങ്കിൽ ബന്ധം ശിഥിലമാകും. ഇങ്ങനെയൊക്കെ സംഭവിക്കാതിരിക്കാൻ- ബന്ധത്തിന്‌ ശ്രമിക്കുമ്പോൾ ആദ്യം ബന്ധത്തെ നിർവ്വചിച്ച്‌ അറിയണം, ആഗ്രഹം; ആശയാണ്‌ ബന്ധം. സുഖമാണ്‌ ബന്ധം. ദുഃഖമാണ്‌ ബന്ധം. എല്ലാവിധ കൊടുക്കൽവാങ്ങലുകളും ബന്ധമാണ്‌. ഇതൊക്കെ ചെറുപ്പത്തിൽ തന്നെ പഠിക്കണം- യാദൃശ്ചികമായി എന്തുണ്ടോ അതുപോലെ സ്വീകരിക്കുക; അതിൽ ബന്ധമില്ല; അതാണ്‌ ആനന്ദം.
#കടപ്പാട്