സൌദിഅറേബ്യ യിലെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള ഐതിഹാസികമായ തീരുമാനത്തിന് പിന്നാലെ അവര്‍ക്ക് സുപ്രധാനമായ മറ്റൊരു അധികാരം കൂടി ഉടന്‍ ലഭിക്കാന്‍ പോകുന്നു.
അടുത്ത വര്‍ഷം മുതല്‍ സൌദിഅറേബ്യയിലെ റിയാദ്,ജിദ്ദ, ദമ്മാം നഗരങ്ങളിലെ സ്റ്റേഡിയങ്ങളില്‍ നടക്കുന്ന കായികമത്സരങ്ങള്‍ കാണാന്‍ ഇനി സ്ത്രീകള്‍ക്കും പ്രവേശനം ലഭിക്കും എന്നതാണ് പുതിയ സര്‍ക്കാര്‍ തീരുമാനം.
സൗദിയിലെ ക്രൌണ്‍ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍, സൌദിഅ റേബ്യയില്‍
ആധുനികവല്‍ക്കരണവും പുതിയ സാമ്പത്തിക മേഖലകളും വികസിപ്പിക്കാനുള്ള
തീവ്രയത്നത്തിലാണ്. അതിന്‍റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് കൂടുതല്‍
സ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിക്കപ്പെ ടുന്നത്. ഇതുവരെ
സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
സ്റ്റേഡിയങ്ങളില്‍ മോണിട്ടര്‍ സ്ക്രീനുകളും ,കഫേ, റെസ്റ്റോറണ്ട് എന്നിവകളും ഇതോടൊപ്പം ആരംഭിക്കാന്‍ പോകുകയാണ്.
വിഷന്‍ 2030 എന്ന പദ്ധതിക്ക് രൂപരേഖ നല്‍കിയ നിയമബിരുധധാരിയായ ക്രൌണ്‍ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ എണ്ണയില്‍ മാത്രം ആശ്രയിക്കാതെ ദുബായ് മോഡലില്‍ സൌദിഅറേബ്യയെ ഒരു വ്യവസായ – വാണിജ്യ- ടൂറിസം ഹബ് ആക്കിമാറ്റാനുള്ള ശ്രമകരമായ യത്നത്തിലാണ്. അതിനു അടിസ്ഥാനപരമായ പല മാറ്റങ്ങളും സൌദിയില്‍ ഇനിയും വരുത്താനുണ്ടെന്ന പക്ഷക്കാരനാണ് അദ്ദേഹം. അതിന്‍റെ ആദ്യ ചുവടുവെപ്പാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക എന്നത്.