മഹാഭാരതയുദ്ധം അവസാനിച്ചു. യുധിഷ്ഠിരൻ ചക്രവർത്തിയായി. യുദ്ധതിന്റെ പാപപരിഹാരാർഥം അതിഗംഭീരമായി അശ്വമേധം നടത്തി. അനേകായിരം ബ്രാഹ്മണർക്ക് ഭക്ഷണവും വസ്ത്രവും പശുക്കളും പണവും ദാനം ചെയ്തു.
മന:സ്സമാധാനത്തോടെ പാണ്ഡവന്മാർ കൊട്ടാരമുറ്റത്ത് ഇരിക്കുകയാണ്. അനേകായിരം ബ്രാഹ്മണരെ പൂജിച്ച തീർഥജലം മുറ്റത്ത് തളംകെട്ടിക്കിടക്കുന്നു. ആതീർഥ ജലത്തിലേക്ക് അപ്പോൾ ഒരു കീരി ഇഴഞ്ഞുവന്നു. മെല്ലെ തീർത്ഥത്തിൽ മുങ്ങി കരക്കുകയറി കീരി സ്വന്തം ശരീരം പരിശോധിക്കുന്നു. തൃപ്തിയില്ലാതെ വീണ്ടും ജലത്തിൽ മുങ്ങുന്നു. നിരവധിപ്രാവശ്യം പാണ്ഡവന്മാർ ഇതു കണ്ടപ്പോൾ കീരിയെ സമീപിച്ചു ഇതെന്താണ് ചെയ്യുന്നതെന്നു ചോദിച്ചു.
കീരി പറഞ്ഞു: നോക്കു എന്റെ ശരീരത്തിന്റെ അടിഭാഗം സ്വർണ്ണനിറമാണ്. ബാക്കി ശരീരം കൂടി സ്വർണ്ണ നിറത്തിലാക്കാൻ ശ്രമിക്കുകയാണ്. പക്ഷെ, കഷ്ടം സാധിക്കുന്നില്ല.
അടിഭാഗം എങ്ങനെയാണ് സുവർണ്ണമായത്? പാണ്ഡവർ ചോദിച്ചു.
അടിഭാഗം എങ്ങനെയാണ് സുവർണ്ണമായത്? പാണ്ഡവർ ചോദിച്ചു.
കീരി: പണ്ട്, ഒരിക്കൽ ഒരു ദരിദ്രബ്രാഹ്മണൻ തന്റെ ഭാര്യയോടൊപ്പം കഴിയുകയായിരുന്നു. ഒരുദിവസം അവർക്ക് എവിടെനിന്നോ ഒരുപിടി അരി ദാനമായികിട്ടി. അന്നത്തെ ഭക്ഷണത്തിന്ന് തികയില്ലെങ്കിലും അവരത് ചോറാക്കി കഴിക്കാനിരുന്നപ്പോൾ ഒരതിഥി വന്നുകയറി. അയാളും ദാരിദ്ര്യം കൊണ്ട് വലഞ്ഞവനായിരുന്നു. ഉടനെ അവർ ഭക്ഷണം ഒരു പങ്ക് അദ്ദേഹത്തിന്ന് നൽകി.അയാൾ കൈകഴുകിയ വെള്ളത്തിലൂടെ ഞാൻ കടന്നുപോയപ്പോൾ എന്റെ അടിഭാഗം നോക്കൂ, സുവർണ്ണമായി.
ഇവിടെ അനേകായിരം ബ്രാഹ്മണക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ദക്ഷിണയും നൽകിയതാണല്ലോ. അവരുടെ കൈകാലുകൾ കഴുകിയവെള്ളമാണല്ലോ തളം കെട്ടിക്കിടക്കുന്നത്. ഇതിൽ മുങ്ങിയാൽ എന്റെ ശരീരം മുഴുവൻ സുവർണ്ണമാകുമെന്നു കരുതി. പക്ഷെ, നിഷ്ഫലം….നിറം മാറുന്നില്ല. എന്നു പറഞ്ഞു കീരി കാട്ടിലേക്ക് മടങ്ങി.
പണ്ഡവന്മാർ ലജ്ജിച്ചു.
പണ്ഡവന്മാർ ലജ്ജിച്ചു.