വര്ഷങ്ങള്ക്കു മുമ്പ് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം . അമ്മമ്മ പറഞ്ഞു തരുന്ന കഥകൾ കേട്ട് വളന്നിരുന്ന സമയം. ഒരു ദിവസം സ്കൂൾ വിട്ടു ഞാനും എന്റെ കൂട്ടുകാരും കൂടി നടന്നു തുടങ്ങി അങ്ങനെ കൂട്ടുകാർ എല്ലരും പയ്യെ ഓരോ വഴിക്കു പോയി . എനിക്ക് ഇനിയും 2 കിലോമീറ്റര് പോണം . എന്റെ വീട് ഒരു ഉൾനാടൻ ഗ്രാമത്തിൽ ആയത്കൊണ്ട് സ്കൂളിൽ നിന്ന് ഏകദേശം ഒരു മൂന്ന് കിലോമീറ്റർ ഉണ്ട് വീട്ടിലേക്ക് . മഴ പെയ്യാൻ തുടങ്ങുന്നു .മുമ്പ് കുറെ പ്രാവശ്യം ഒരു പൊട്ടകുളം ഉള്ള ഒരു വഴി പോയിട്ടുണ്ട്. അപ്പോൾ എന്റെ ഒരു അടുത്ത കൂട്ടുകാരനും ഉണ്ടാകുമായിരുന്നു .അവന്റെ അച്ഛൻ ജോലി മാറിപോയപ്പോൾ അവനും പോയി ആ സ്കൂളിൽ നിന്ന്. അത് കഴ്ഞ്ഞു ആദ്യം ആയിട്ടാണ് ആ വഴി വരുന്നത് . അല്പം നേരെത്തെ വീട്ടിൽ എത്താം എന്ന് ഓർത്തു ഞാൻ ആ വഴി നടന്നു തുടങ്ങി. മെയിൻ റോഡിൽ നിന്ന് മാറി കുറെ ദൂരം ഒരു ഇടുങ്ങിയ തൊണ്ടിലൂടെ നടക്കണം .ആൾ പെരുമാറ്റം പോലും വർഷങ്ങൾ ആയിട്ടു ഇല്ലാത്ത ഒരു വലിയ പറമ്പിന്റെ നടുവിലൂടെ ഉള്ള തൊണ്ടാണത് .നടക്കണ വഴി മാത്രം നമ്മക്ക് കാണാം 2 വശവും പൊന്ത കാടു പിടിച്ചു നിൽക്കുവാന് .അതിന്റെ സൈഡിൽ കുറെ മാറിയാണ് ആണ് പൊട്ടകുളം .ദൂരെ നിന്ന് നമ്മക്ക് കാണാം കാടു പിടിച്ചു കിടക്കുന്ന കുളവും ചെറിയ ഒരു പടി കെട്ടും .ആരൊക്കെയോ വർഷങ്ങൾക്ക് മുമ്പ് മുങ്ങി മരിച്ച കൊണ്ട് ആരും അവിടെ കുളിക്കാറില്ലാർന്നു. ചാറ്റൽ മഴ പയ്യെ പെയ്തു തുടങ്ങി ചെറിയ കാറ്റും വീശുന്നു. നടന്നു കുറച്ചു കഴിഞ്ഞപ്പോൾ പെട്ടന്ന് എനിക്ക് തോന്നി ആരോ പുറകിൽ നിന്ന് എന്നെ എന്റെ ഷോൾഡറിൽ പിടിച്ചപോലെ പോലെ അല്ല ശെരിക്കും പിടിച്ചു . ഞാൻ പേടിച്ചു തിരിഞ്ഞു നോക്കി അവിടെ ഒരു ആള് പോലും ഇല്ലാരുന്നു . ഞാൻ അല്പം സ്പീഡിൽ നടന്നു അപ്പോള് ആരോ എന്നെ പിന്തുടരുന്നത് പോലെ ഒരു തോന്നൽ. കാലൊക്കെ എടുത്തു വെക്കാൻ തന്നെ അല്പം പ്രയാസം. എന്തോ ശക്തമായി എന്നെ പുറകോട്ടു വലിക്കുംപോലെ ഒരു തോന്നൽ .ഞാൻ വീണ്ടും തിരിഞ്ഞു നോക്ക് ആരും ഇല്ല .കുറച്ചു മാറി ഉള്ള പൊട്ട കുളത്തിൽ നിന്ന് ഓളം വെട്ടലും കുറെ ശബ്ദങ്ങളും . . അകെ പേടിച്ച ഞാൻ വീട് വരെ ഒള്ള സ്പീഡിൽ ഓടി. ഇന്നും എനിക്ക് അറിയില്ല അതൊരു തോന്നൽ ആയിരുന്നോ അതോ അമ്മമ്മ പറഞ്ഞപോലെ നമ്മൾ ഒറ്റക്കാകുമ്പോൾ ഏതേലും ഒരു ദുഷ്ട ശക്തി നമ്മളെ പിന്തുടരുന്നതാകുമോ എന്ന് .എനിക്ക് ഇന്നും ഉറപ്പാണ് ആരോ എന്റെ ദേഹത്ത് പിടിച്ചു . ഞാൻ ഇത് അമ്മമ്മയോടു പറഞ്ഞപോൾ ആരും പോകാത്ത ആ തൊണ്ടിലൂടെ എന്താ പോയെ എന്നൊക്കെ ചോദിച്ചു വഴക്കു പറഞ്ഞു .
ഇപ്പോൾ അതൊക്കെ കഴ്ഞ്ഞു വർഷങ്ങൾ ആയി. ഇപ്പോളും ഇടയ്ക്കു തോന്നും അത് സത്യമോ മിദ്യയോ ?