A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പ്രേതം - ദൈവം - അന്തവിശ്വാസങ്ങൾ - മതങ്ങൾ









ഇതെല്ലാ കാര്യങ്ങളും എത്തിച്ചേരുന്നത് ഒരേ ഒരു കാര്യത്തിൽ ആണ് " മതം "
ആദ്യമേ പറയാം ഇതിൽ 4 ലും തീരെ വിശ്വാസമില്ലാത്ത ഒരാൾ ആണ് ഞാൻ ... അതിന് അതിന്റെതായ കാരണങ്ങളും ഉണ്ട് .. വിശ്വാസികളെ നിങ്ങൾ വിശ്വസിക്കരുത് എന്നൊന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല .പക്ഷെ നമ്മൾ അറിയണം ചില കച്ചവടങ്ങൾ
ഓരോ ടോപിക്ക് ആയി തുടങ്ങാം . പ്രേതത്തിൽ നിന്ന് തുടങ്ങാം
നിങ്ങൾ ആദ്യമായി ഈ വാക്ക് കേട്ടത് എവിടെ നിന്നാണ് ?? അമ്മയുടെ നാക്കിൽ നിന്നോ ? അതോ അമ്മുമ്മയുടെ പക്കലിൽ നിന്നോ ??? ഇതിൽ ഏതെങ്കിലും ആകാനെ വഴിയുള്ളൂ. അന്ന് അവർ എന്തിനാണ് ഇത് പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ ??? നമ്മളെ ഭയപ്പെടുത്താൻ ??? അല്ലെ .. നമ്മൾ ഒട്ടുമിക്ക പേരും അത് വിശ്വസിച്ച് പേടിച്ചവരും ആണ് . അതിൽ തർക്കങ്ങൾ ഒന്നുമില്ല ..
നമുക്ക് ഏറ്റവും കൂടുതൽ ഓർമ്മ ഉള്ള കാര്യങ്ങൾ ചെറുപ്പത്തിലേ ഉള്ള അനുഭവങ്ങൾ അല്ലെങ്കിൽ ഇതേ പോലെ ഉള്ള കാര്യങ്ങൾ കഥകൾ എല്ലാം ആയിരിക്കും . സൊ പതിയെ നമ്മൾ അതിൽ വിശ്വസിക്കും അങ്ങനെ ഒന്നുണ്ടെന്ന് ..
പിന്നീട് നമ്മൾ കുറച്ഛ് കൂടി വലുതാകുമ്പോൾ സിനിമ ലോകത്തേക്ക് കാൽവെക്കും.
വെള്ളിയാഴ്ച്ച രാത്രി 12 .00 മണിക്ക് വീട്ടിലെ വാഴ തോപ്പിൽ WWE യിൽ അണ്ടർ ടാകെർ എൻട്രി ചെയ്യുന്ന പോലെ പുകയുടെ ഇടയിലൂടെ വെള്ള സാരി ഉടുത്ത് മുടിയെല്ലാം അഴിച്ച് പെറ്റുമെങ്കിൽ ഒരു പാട്ടൊക്കെ ഇട്ട് പുള്ളിക്കാരി ഇറങ്ങും !! അതാണ് പ്രേതം .
.
പ്രേതം വരുന്നത് രാത്രി 12 മണി .വെള്ളിയാഴ്ച്ച
വസ്ത്രം ഫുൾ വൈറ്റ് ( കോൺഗ്രസ് ആണെന്ന് തോന്നുന്നു )
സിനിമയിലൂടെ നമ്മൾ നമ്മുടെ മനസ്സിൽ പ്രേതത്തിന് രൂപവും വസ്ത്രവും നൽകി .. മരിച്ചവരിൽ സ്ത്രീകൾ മാത്രമേ പ്രേതമായി വരുന്നുള്ളൂ ചിലപ്പോ പുരുഷ പ്രേതങ്ങൾക്ക് മാർക്കറ്റ് ഉണ്ടായി കാണില്ല അതായിരിക്കാം . അതുകൊണ്ട് എന്താ നമ്മുടെ റിയൽ ലൈഫ് യിലും പലരും കണ്ടത് സ്ത്രീയെ ആണ് 😂😂😂
അപ്പോഴതാ പ്രേതത്തെ തളക്കാൻ ഉള്ള കോഴ്‌സിൽ MBA എടുത്തവർ ( അതായത് ഉയർന്ന കോഴ്സ് ചെയ്തവർ ) മന്ത്രവാതികളുടെ കടന്ന് വരവ് . എല്ലാ മതങ്ങളിലും ഉണ്ട് .. ഓരോ മതങ്ങളിൽ ഓരോ പേരാണെന്ന് തോനുന്നു .. പക്ഷെ മിക്കവരുടെയും rate എല്ലാം ഒരേ പോലെ ആയിരിക്കും 🙊പ്രേതങ്ങളോട് സംസാരിക്കുന്നവർ വരെ ഉണ്ടത്രേ ഈ കൂട്ടത്തിൽ
അപ്പൊ നമ്മൾ ഒരാളെ അതായത് ഭാത പിടിപെട്ട വ്യക്തിയെ നമ്മൾ ആ ഉയർന്ന കോഴ്സ് ജയിച്ച ആളുകളുടെ അടുത്തേക്ക് കൊണ്ട് പോകുന്നു .. ആദ്യം ചോദ്യം പിന്നെ പ്രവർത്തനം അതാണ് ..
ചോദ്യങ്ങൾ എങ്ങനെ എപ്പോ എന്താണ് കാരണം ??
കൂടുതൽ കാരണങ്ങൾ ഏതെങ്കിലും കൊലപാതകം നേരിൽ കണ്ടു , അല്ലെങ്കിൽ മരണം , അല്ലെങ്കിൽ വേണ്ടപെട്ടവർ മരിച്ചു . അങ്ങനെ അങ്ങനെ കാരണങ്ങൾ ആണ് കൂടുതൽ ആയി കാണുന്നത് .. നിങ്ങൾ ആദ്യമേ ഒന്ന് ചിന്തിച്ഛ് നോക്കുക നിങ്ങളുടെ കാര്യത്തിൽ ഒരാളുടെ മരണം നിങ്ങൾ നേരിൽ കണ്ടാൽ ഒരു 40 % ആളുകളുടെ എങ്കിലും മാനസിക നില തെറ്റും എന്നത് ഉറപ്പാണ് . ആ 40 % തിലെ ആളുകൾക്ക് ആണ് ഈ ഭാത പിടിപെടുന്നതും 🙊
അപ്പൊ ഇവരെ നേരെയാക്കുന്ന മന്ത്രാവതികളോ മിക്ക ഡോക്ടർ മാർക്ക് കഴിയാത്തത് ആണ് ഇവർ കുറച്ച് ദിവസങ്ങൾ കൊണ്ട് ചെയ്തത് അങ്ങനെയൊക്കെ പറഞ്ഞാൽ ചിലപ്പോ നമ്മൾ വിശ്വസിച്ച് പോകും അല്ലെ ?? ഹാ പോകും ..
മെന്റൽ ഹോസ്പിറ്റൽ എന്ന് കേട്ടട്ടുണ്ടോ അവടെ ഇത് പോലെ ഒരുപാട് ആളുകൾ ഉണ്ട് വർഷങ്ങളോളം ആയി കിടക്കുന്നവർ അതിൽ ചിലർ പതിയെ പതിയെ നോർമൽ ആകുന്നു .
മന്ത്രവാതികളെ നമ്മൾ പൂർണ്ണമായും വിശ്വസിക്കുന്നു . അവർ പറയുന്ന വഴിപാടുകൾ അവർ പറയുന്ന അമ്പലങ്ങളിൽ ചെയ്യുന്നു .. അവിടെന്ന് എന്ത് കമ്മീഷൻ ആണാവോ കിട്ടുന്നത് എന്ന് ലോകം സൃഷ്‌ടിച്ച വ്യക്തിക്ക് അറിയാം .. ഇതെല്ലാം കഴിഞ്ഞു അവരുടെ ഒരു പ്രയോഗം ഉണ്ട് ചൂരൽ പ്രയോഗം ( സിനിമകളിൽ കൂടുതലായി കണ്ടട്ടുണ്ട് പിന്നെ ചില ലീക്ക്ഡ് വീഡിയോസിലും ) ഒരാളെ അത് പോലെ ഉപദ്രവിച്ചാൽ ഏത് ഭാതയാണ് ആ ശരീരം വിട്ട് പോകാത്തത് ?? അതായത് പിരി തെറ്റിയ അവന്റെ സ്‌ക്രൂ ശരിയായി എന്ന് .. ഇതേ സംഭവങ്ങൾ ചില ഡോക്ടർ മാർ മാറ്റിയെടുത്തിട്ടുണ്ട് .. അത് പക്ഷെ അവരെ കൗൺസിൽ ചെയ്തിട്ടാണ് എന്ന് മാത്രം.
അപ്പൊ പ്രേതത്തിൽ തന്നെ നമ്മൾ കണ്ടതാണ്
വിശ്വാസം + ദൈവം = പണം 
പണമുണ്ടാക്കാൻ ഏറ്റവും എളുപ്പ മാർഗം ആണ് വിശ്വാസം . വിശ്വാസികളെ വിശ്വാസരൂപത്തിൽ ഈ കാലത്ത് പറ്റിക്കാൻ 100 % എളുപ്പമാണ് .
ഭയം " അതാണ് ഇതിലെ ഏറ്റവും വലിയ - പോയിന്റ് . ചെറുപ്പത്തിലേ നമ്മൾ നമ്മുടെ മനസ്സിൽ ഇൻസ്റ്റാൾ ചെയ്ത വിവരങ്ങൾ ഓരോ കാല കഴിയും തോറും അപ്ഡേഷൻ ആയിക്കൊണ്ടേ ഇരിക്കുന്നു .
Eg :- പ്രേതത്തിലും മതങ്ങളിലും എല്ലാം.വിശ്വസിക്കുന്ന ഒരാൾ രാത്രി ഒറ്റയ്ക്ക് ഒരു വഴിയിലൂടെ നടന്ന് വരുന്നു . പെട്ടെന്ന് അപ്പുറത്തെ വളപ്പിൽ നിന്ന് ഒരു ഞെരുക്കം കേൾക്കുന്നു . അല്ലെങ്കിൽ ബാക്കിലൂടെ ആരോ നടന്ന് വരുന്നത് പോലെ തോന്നുന്നു .. മനസ്സിൽ ആദ്യം ഓർമ്മ വരുന്നത് ഇവർക്ക് പ്രേതം ആയിരിക്കും .അവർ കണ്ടതും കേട്ടതും എല്ലാം ഇതേ പോലെ ആണ് . പല കഥകളും പ്രേതങ്ങൾ എൻട്രി അടിക്കുന്നത് ഇങ്ങനെയാണ് . അവർ പേടിച്ച് ബാക്കിലേക്ക് തിരികെ നോക്കാതെ ഒരൊറ്റ പെടയാണ് ..
വിശ്വാസി അല്ലാതെ ഒരു താന്തോന്നി :- ഇതേ പോലെ നടന്ന് പോകുന്നു .. പെട്ടെന്ന് ഒരു ശബ്ദം കേൾക്കുന്നു കയ്യിലെ ടോർച്ചോ ഫോണിലെ ഫ്ലാഷോ ഉപയോഗിച്ച് ശബ്ദം കേട്ടു ഭാഗത്ത് എന്താണെന്ന് നോക്കുന്നു ? വല്ല പെരുച്ചാഴിയോ മറ്റ് ഇഴജന്തുക്കൽ ആണെന്നോ കണ്ട് ഉറപ്പ് വരുത്തുന്നു ... ബാക്കിലൂടെ നടന്ന് വരുന്നത് തോനുന്നു എങ്കിൽ തിരിഞ്ഞു നോക്കി ഒന്നുമില്ല എന്റെ തോന്നൽ ആണെന്ന് ഉറപ്പാക്കുന്നു !! ഇതിൽ ഉള്ള കാര്യങ്ങൾ ഒന്ന് വിശ്വാസം & ഭയം
മറ്റയാൾക്ക് ഇത് രണ്ടും ഇല്ല അയാൾ എന്താണ് ശരിക്കും ഉണ്ടായതെന്ന് മനസിലാക്കാൻ ശ്രമിക്കുന്നു . വിശ്വാസി പണ്ട്‌ കേട്ട കാര്യം വിശ്വസിച്ച് ഇതും അതെ രീതിയിൽ ആണെന്ന് വിശ്വസിച്ച് ഓടി കളയുന്നു
പ്രേതത്തിന്റെ കാര്യത്തിൽ അപ്പൊ ഒരു തീരുമാനം ആയില്ലേ ?? ഭയത്തിൽ.നിന്ന് ഉണ്ടാകുന്ന ഒന്ന് മാത്രം ആണ് പ്രേതം
പ്രേതം ഉള്ളത് കൊണ്ട് ജീവിച്ച് പോകുന്ന മന്ത്രവാതികൾ അനേകം ക്ഷേത്ര ഭാരവാഹികൾ , സിനിമകൾ .. അങ്ങനെ ഒരുപാട് പേർ പ്രേതം ഉള്ളത് കൊണ്ട് സാമ്പത്തികമായി ഉപയോഗം ഉള്ളവർ ആണ് . പ്രേതം ഇല്ലെന്ന് തെളിഞ്ഞാൽ മതങ്ങളിലെ ദൈവങ്ങൾ ഇല്ലെന്നും തെളിയും അങ്ങനെ ആയാൽ മതങ്ങൾ തന്നെ മണ്ടത്തരം ആണെന്നും തെളിയും .എല്ലാം എല്ലാതുമായി ഒരു ബന്ധം ഉണ്ട്.