നാട്ടിലെസ്( "Nautilus") ആദ്യ മുങ്ങിക്കപ്പൽ
വെള്ളത്തിനടിയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങളെയാണ് അന്തർവാഹിനികൾ (മുങ്ങിക്കപ്പൽ )എന്ന്പറയുന്നത്പതിനെട്ടാംനൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും പലഗവേഷകരും മുങ്ങിക്കപ്പലുകൾ നിർമിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു .വെള്ളത്തിനടിയിൽ മുങ്ങുമ്പോൾ വരുന്ന വലിയമർദം താങ്ങാൻആദ്യകാല മുങ്ങിക്കപ്പലുകൾക്കായില്ല .പലപരീക്ഷണങ്ങളും ജലനിരപ്പിനു തൊട്ടുതാഴെവരെ മാത്രം മുങ്ങുന്ന '' ഭാഗീക '' മുങ്ങിക്കപ്പലുകളുടേതായിരുന്നു.
.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യമാണ്(1800) ഫ്രാൻസിൽ മനുഷ്യശക്തികൊണ്ട്പ്രവർത്തിക്കുന്ന ആദ്യ മുങ്ങിക്കപ്പൽ പ്രവർത്തനസജ്ജമായത് . റോബർട്ട്ഫൗൾട്ടൻ(Robert Foulton) എന്ന അമേരിക്കകാരനാണ് അത്നിർമിച്ചത് .നാട്ടിലെസ്(Nautiles) എന്നായിരുന്നുഅതിന്റെപേര് . .ഇരുപതടി നീളമുള്ള ഒരു മുങ്ങിക്കപ്പലായിരുന്നു ഇത് . ഇരുമ്പും ചെമ്പുതകിടുകളും കൊണ്ട്നിർമിച്ച ഒരു ചെറുമുങ്ങിക്കപ്പലായിരുന്നു നാട്ടിലെസ് .അന്നത്തെ ഫ്രഞ്ച്സർക്കാരിനെ ഇതിന്റെ സാധ്യതകൾ ധരിപ്പിക്കാൻ ഫുൾട്ടന്കഴിഞ്ഞില്ല. എല്ലാ യോഗ്യതകളുമുള്ള ഒരുമുങ്ങിക്കപ്പലായിരുന്നു നാട്ടിലെസ്. പ്രായോഗികമായി മൂല്യമുള്ള മുങ്ങിക്കപ്പപ്പലുകളുടെ ചരിത്രം നാട്ടിലെസിൽനിന്ന്തുടങ്ങുന്നതായി കണക്കാക്കാം
.
-----
ചിത്രം :നാട്ടിലെസ് ,ഫുൾട്ടൻ കടപ്പാട് വിക്കിമീഡിയ കോമൺസ്