ഇഴയും പിശാച്, അങ്ങിനെയാണ് സ്റ്റെനോ കെറസ് എന്ന ശാസ്ത്രനാമമുള്ള കള്ളിമുള്‍ച്ചെടിയെ വിശേഷിപ്പിക്കുന്നത്. പേരില്‍ പിശാചുണ്ടെങ്കിലും ആള് ഉപദ്രവകാരിയല്ല. മണ്ണിലൂടെ സഞ്ചരിക്കാന്‍ ഈ ചെടിക്ക് കഴിയുമെന്നതിനാലാണ് ക്രീപ്പിംഗ് ഡെവിള്‍ അഥവാ ഇഴയും പിശാച് എന്ന വിളിപ്പേര് സ്റ്റെനോ കെറസിന് ലഭിക്കാന്‍ കാരണം.
മെക്‌സിക്കോയിലെ ബാജയിലാണ് ഈ ചെടി കണ്ടുവരുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ ചെടി. കരിഞ്ചന്തയില്‍ ചെടിക്ക് വന്‍ വിലയാണ് ലഭിക്കുന്നത്. ഇത് തന്നെയാണ് വംശനാശ ഭീഷണി നേരിടാനുള്ള പ്രധാന കാരണവും.
ആകാശത്തിനഭിമുഖമായാണ് മറ്റുള്ള കള്ളിമുള്‍ച്ചെടികള്‍ സാധാരണ വളരുന്നത്. എന്നാല്‍ സ്റ്റെനോ കെറസ് ഇതിന് വിപരീതമായി പ്രതലത്തിന് സമാന്തരമായാണ് വളരുന്നത്. അതിനാല്‍ തന്നെ ഇവയ്ക്ക് മണ്ണിലൂടെ സാവധാനം ഇഴഞ്ഞു നീങ്ങാന്‍ സാധിക്കും.
ചെടിയുടെ തണ്ടില്‍ നിന്ന് വേര് മണ്ണിലേക്കിറങ്ങുകയും വേര് മണ്ണില്‍പ്പിടിച്ച് കഴിയുമ്പോള്‍ ചെടിയുടെ ഒരു ഭാഗം അഴുകുകയും ചെയ്യും. അഴുകുന്ന സസ്യഭാഗം പുതുചെടിക്കുള്ള പോഷകാഹാരമായി മാറും. Copy