പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഝലം ജില്ലയിൽ ഖേവ്ര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഉപ്പുഖനിയാണ് ഖേവ്ര ഉപ്പുഖനി അഥവാ മേയോ ഉപ്പുഖനി. പാകിസ്താനിലെ ഏറ്റവും വലിയതും പഴക്കം ചെന്നതും ലോകത്തിൽ വെച്ച് വലിപ്പത്തിൽ രണ്ടാമത്തെയും ആയ ഉപ്പുഖനിയാണിത്.വർഷംതോറും 250,000-ത്തോളം സന്ദർശകർ എത്തുന്ന ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണിത്. ബി. സി. 320-ൽ അലക്സണ്ടാറുടെ സൈന്യം ഖനിപ്രദേശത്തെ ധാതുസാന്നിധ്യം കണ്ടെത്തുകയും ഉപ്പു വാണിജ്യം മുഗൾ കാലഘട്ടത്തിൽ പ്രചാരത്തിലാവുകയും ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. തറനിരപ്പിലുള്ള പ്രധാന തുരങ്കം നിർമ്മിച്ചത് 1872-ൽ, ബ്രിട്ടീഷ് ഭരണക്കാലത്തെ ഖനന എൻജിനീയറായിരുന്ന ഡോ.എച്ച്. വാർത് ആണ്. സ്വാതന്ത്രത്തിനുശേഷം, പാകിസ്താൻ മിനറൽ കോപ്പറേഷൻ ഖനി ഏറ്റെടുക്കുകയും പ്രതിവർഷം 350,000 ടൺ (99% ശുദ്ധതയുള്ള ഹാലൈറ്റ്)-നേക്കാൾ കൂടുതൽ ഉല്പാദത്തോടെ, രാജ്യത്തെ പ്രധാന ഉപ്പു സ്ത്രോതസായി നിലനിൽക്കുന്നു. ഖനിയിലെ ഉപ്പിന്റെ കരുതൽ 82 മില്ല്യൺ ടൺ - 600 മില്ല്യൺ ടൺ ആണെന്നാണ് കരുതപ്പെടുന്നത് courtesy wiki
ഖേവ്ര ഉപ്പുഖനി