എന്‍റെ സംശയം അവസാനത്തില്‍ കാണാം.അതിന് മുന്‍പ് നരകത്തെ പറ്റി വ്യത്യസ്ത മതങ്ങള്‍ പറയുന്നതില്‍ ചിലവ..
നരകീയ ജീവിതാവസ്ഥയെ സംബന്ധിച്ച് പലവിധത്തില്‍ ഖുര്‍ആന്‍ വിവരിച്ചതായി കാണാം..
തങ്ങളുടെ നാഥനെ നിഷേധിക്കുന്നവര്‍ക്ക് നരകശിക്ഷയാണുള്ളത്. മടങ്ങിച്ചെല്ലാനുള്ള ആ ഇടം വളരെ ചീത്തതന്നെ. അതിലേക്ക് എറിയപ്പെടുമ്പോള്‍ അതിന്റെ ഭീകര ഗര്‍ജനം അവര്‍ കേള്‍ക്കും. അത് തിളച്ചുമറിയുകയായിരിക്കും. ക്ഷോഭത്താല്‍ അത് പൊട്ടിത്തെറിക്കാറാകും.' (67: 6-8)
'അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍. പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.' (87: 12,13)
'തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക. കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.' (88: 5,6)
'വ്രണങ്ങളില്‍ നിന്നെടുക്കുന്ന ദുര്‍നീരല്ലാതെ ആഹാരമില്ല. പാപികളല്ലാതെ അതു തിന്നുകയില്ല.' (69: 36, 37)
'അവരവിടെ കുടിപ്പിക്കപ്പെടുക കൊടും ചൂടുള്ള വെള്ളമായിരിക്കും. അതവരുടെ കുടലുകളെ കീറിപ്പൊളിക്കും.' (47:15)
'തീ അവരുടെ മുഖങ്ങളെ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചു കിടക്കുന്നവരായിരിക്കും.' (23:104)
വേദപുസ്തകത്തില്‍ ഉടനീളം നരകത്തെപ്പറ്റി പറയുന്നത്..
നരകശിക്ഷ നിത്യമാണ് (മത്താ.25:41). അവിടെ കെടാത്ത തീ ഉണ്ട്(മത്താ.3:12), ലജ്ജയും നിത്യനിന്ദയും ഉള്ള സ്ഥലമാണ് (ദാനി.12:2). അത് യാതനാ സ്ഥലമാണ് (ലൂക്കോ.16:23). അവിടെ കരച്ചിലും പല്ലുകടിയും ഉണ്ട് (മത്താ.25:30). അത് നിത്യ നാശമാണ് (2തെസ്സ.1:9). നിത്യനിത്യമായി യാതനയുടെ പുക ഉയരുന്ന സ്ഥലമാണ് (വെളി.14:10-11). അഗ്നിയും ഗന്ധകവും എരിയുന്ന കടലാണ്; അവിടെ ദുഷ്ടന്‍മാര്‍ രാപ്പകല്‍ യാതന അനുഭവിക്കും (വെളി.20:10). ഇങ്ങനെയാണ് നരകത്തെപ്പറ്റി നാം വായിക്കുന്നത്.
ഭഗവദ് ഗീത 16:16 ല്‍ നരകത്തെപ്പറ്റി പറയുന്നു:
'ഇങ്ങനെ പലവിധം ആകാംക്ഷകളില്‍പ്പെട്ട് വലഞ്ഞും വ്യാമോഹത്തിന്റെ വലയില്‍ കുടുങ്ങിയും ഇന്ദ്രിയസുഖങ്ങളില്‍ അത്യാസക്തരായി, അവര്‍ നരകത്തില്‍ വീഴുന്നു.' (എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്‍, ഭഗവദ് ഗീതാ യഥാരൂപം, ഭക്തി വേദാന്ത ബുക് ട്രസ്റ്റ് - 1986)
മാത്രമല്ല പല പുസ്തകങ്ങളിലായി പല പല തരത്തിലുള്ള നരകങ്ങളെ പറ്റി പറയുന്നതും ഹിന്ദു ധര്‍മ്മത്തില്‍ കാണാം.
ഇഹലോക ജീവിതത്തില്‍ സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളെ തള്ളിപ്പറഞ്ഞ അധര്‍മികള്‍ക്ക് മരണാനന്തരം ദൈവത്തില്‍ നിന്നുള്ള ശിക്ഷയുടെ ലോകമാണ് നരകം എന്ന് എല്ലാ മതങ്ങളും പറയുന്നു.
#സംശയം
എന്‍റെ സംശയം ഇതാണ്..
എല്ലാ മതങ്ങളും പറയുന്നു ദൈവം പരമ കാരുണ്യവാനാണ്,സ്നേഹത്തിന്‍റെ നിറകുടമാണ്,അനുകമ്പാശീലനാണ് etc..
അങ്ങനെയുള്ള ദൈവം മനുഷ്യനെ തെറ്റുകാരനാണ് എന്നതിന്‍റെ പേരില്‍ ക്രൂരമായ ശിക്ഷകള്‍ക്ക് വിധേയമാക്കുമോ??
ഗ്രന്ഥങ്ങളെല്ലാം മനുഷ്യന്‍ എഴുതിയതാണ്.(പ്രവാചകനും മനുഷ്യനായാണ് വന്നത്).
സാമാന്യ ജനങ്ങള്‍ മൂല്യങ്ങളെ പാലിച്ച് മുന്‍പോട്ട് പോകാന്‍ ബുദ്ധിമാന്‍മാരായ മനുഷ്യര്‍ പ്രയോഗിച്ച ഒരു തന്ത്രം ആണോ സ്വര്‍ഗ്ഗ-നരകങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങള്‍??
അതോ ഈ ഭൂലോക വാസമാണോ നരകം??
പാപത്തിന്‍റെ ഫലം അനുഭവിച്ചു കഴിഞ്ഞാല്‍ നിത്യതയിലേക്ക് പോകുന്നതിന് മുന്‍പുള്ള പരീക്ഷണ കാലമാണോ ഭൂമീവാസം??
ഒരു ഉത്തരം കിട്ടാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതുന്നു.ഇല്ലെങ്കിലും സാരമില്ല.മുന്‍വിധികളില്ലാത്തതു കൊണ്ട് ഏത് മറുപടിയോടും സമഭാവം..