A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അഷ്ടലക്ഷ്മി.









ഹൈന്ദവവിശ്വാസപ്രകാരം മഹാലക്ഷ്മിയുടെ എട്ട് അവതാരരൂപങ്ങളാണ് അഷ്ടലക്ഷ്മി എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മീ എന്ന അവതരാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷികളെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്.
ആദി ലക്ഷ്മി
ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ലക്ഷ്മി ദേവിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത് ഭൃഗു ഋഷിയുടെ പുത്രിയായി ലക്ഷ്മി ദേവിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു
നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താരമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്.

ധനലക്ഷ്മി
സമ്പത്തിന്റെ പ്രത്യക്ഷ രൂപത്തിന്റെ ദേവിയാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു.
ധാന്യലക്ഷ്മി
കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി.
എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു.
ഗജലക്ഷ്മി
മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു.
നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് ആനകളേയും ചിത്രീകരിക്കാറുണ്ട്.
സന്താന ലക്ഷ്മി
ഭക്തർക്ക് സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി.
ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു.
ധൈര്യലക്ഷ്മി
യുദ്ധം മുതലായ സന്ദർഭങ്ങളിൽ ദൈര്യം പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു.
എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്..
വിജയലക്ഷ്മി
വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി
എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു.
വിദ്യാലക്ഷ്മി
വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി.