A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എന്താണ് ട്രാൻസ് മ്യൂസിക്.. ഒരു വിവരണം


1990 കളിൽ ജർമനിയിൽ വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് സംഗീതത്തിന്റെ ഒരു കാറ്റഗറി ആണ് ട്രാൻസ്. ഇത് കാറ്റഗറി ചെയ്തിരിക്കുന്നത് 125 മുതൽ 150 വരെ ബീറ്റ്‌സ് / മിനുട്ടും , ആവർത്തന സ്വഭാവം ഉള്ള സംഗീതവും , വാക്കുകളും ട്രാക്കിൽ മുഴുവൻ പല ടെൻഷനിൽ ഉള്ള ബാസും വ്യത്യസ്തമായി നിർമിച്ചു ഒന്നിൽ നിന്ന് രണ്ടിലേക്കു ഡ്രോപ്പ് ആകുന്ന വിധം അതായത് പീക്കും ഡ്രോപ്പും ആകുന്ന രീതിയിൽ ഉള്ള ഘടനയും ആണ് ഇതിനു ഉള്ളത് .. ട്രാൻസിനു സ്വന്തമായ ഒരു പ്രത്യേകതര ഘടന ഉണ്ട്; അതുകൊണ്ടു മറ്റു സംഗീതങ്ങളിൽ നിന്നും ഇത് വളരെ വ്യത്യസ്തം ആകുന്നു ... ഇത് ലിബറൽ ആയി മറ്റു മ്യൂസിക്കൽ സ്റ്റൈലുകളും ആയി കോര്തിണക്കാരുണ്ട് അവയാണ്..; ടെക്നോ, മെലോഡിക്, ഹൌസ് , ചില്ല് ഔട്ട്, ടെക് ഹൌസ് , ആമ്പിയന്റ് തുടങ്ങിയവ ..
ഹിപ്പോണറ്റിസത്തിന്റെയും ഉന്നതമായ ബോധത്തിൻറേയും അവസ്ഥയാണ് ടാൻസ് എന്നു പറയുന്നത്. വ്യക്തമായി മുൻകൂട്ടി തയ്യാറാക്കിയ ലെയറുകളും റിലീസുകളും ചേർത്ത് ട്രാൻസ് സംഗീതത്തിൽ ഇത് ചിത്രീകരിച്ചിരിക്കുന്നു.
ട്രാൻസ് മ്യൂസിക്സിന്റെ ഒരു സാധാരണ സ്വഭാവമാണ് മിഡ്-സോങ് ക്ലൈമാക്സ്, അതായത് ഒരു മഴപോലെ സംഗീതം ബീറ്റ്‌സ് ആയി പോയികൊണ്ടിരിക്കുമ്പോ അത് പെട്ടെന്ന് നിർത്തി , മനസിനെ ഒരു വേറെ ഒരു സ്വർഗത്തിൽ എന്ന പോലെ എത്തിക്കും വിധം ഉള്ള സംഗീതമോ അല്ലെങ്കിൽ പ്രത്യേകമായ ഒരു അന്തരീക്ഷത്തിലേക്ക് എത്തിക്കുന്ന രീതിയിൽ ഉള്ള സംഗീതമോ ആയിരിക്കും പിന്നീട് ഉണ്ടാകുക .. അതിനു ശേഷം പതുക്കെ ബീറ്റ്സിനെ അപ്‌ലിഫ്ട് ചെയ്തു വീണ്ടു ബീറ്റ്‌സ് സംഗീതത്തിനൊപ്പം തുടരുന്നു .. ട്രാൻസ് മ്യൂസിക് DJ പാർട്ടികൾ സാധാരണ ആയി വലിയ തുറസായ സ്ഥലങ്ങളിൽ ആണ് നടത്താറ് .. ഇൻഡോർ ആയും നടത്താറുണ്ട് , പബ്ബ് , ക്ലബ്ബുകൾ എന്നിവയിൽ .. അത് മനസിനെ വേറെ ഒരു ലെവലിൽ എത്തിക്കുന്നു ...
ട്രാൻസ് മ്യൂസിക് പൂർണമായും ഡിജിറ്റൽ / ഇൻസ്ട്രുമെന്റലോ അതിനൊപ്പം വോക്കൽ മ്യൂസിക്കും ഇണ ചേർക്കാറുണ്ട് .. ഇത്തരം വോക്കല്സ് സാധാരണ ആയി സ്ത്രീ സിംഗേഴ്സിനെ കൊണ്ട് ചെയ്യാറുണ്ട് , വേർസ്/ചോറ്‌സ് സ്‌ട്രെച്ചർ ഇല്ലാതെ തന്നെ ഇത് ഉൾപ്പെടുത്താനാകും ..
ട്രാൻസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് , inspire ചെയ്യും വിധം ഉള്ള ഒരു പ്രത്യേക തരം ഫീലിംഗ്, അതിന്റെ ഡെപ്ത് , വികാരം , സുഖം , കുളിരു , അല്ലെങ്കിൽ excitement എന്നിവയൊക്കെ സൂചിപ്പിക്കാം ... 1990 കളിലേക്കാൾ ഒത്തിരി വ്യത്യാസം ഉണ്ട് ഇന്നുള്ള ട്രാൻസ് മ്യൂസിക് ക്യാറ്റഗറികൾക്ക് ...
ക്ലാസിക് ട്രാൻസ് ഒരു 4/4 സമയം ആണ് ഉപയോഗിക്കുന്നത്, 125 മുതൽ 150 വരെ ബിപിഎം , 32 ബീറ്റ്‌സ് ഒരു ഹൌസ് സംഗീതത്തെക്കാൾ വേഗതയിൽ ആയിരിക്കും .. ഒരു കിക്ക് ഡ്രം സാധാരണയായി ഓരോ ഇറക്കത്തിലും വയ്ക്കും, പതിവ് ഓപ്പൺ ഹൈ-ഹാറ്റ് പലപ്പോഴും upbeat അല്ലെങ്കിൽ ബാറിന്റെ 1 / 8th ഡിവിഷനിൽ വക്കുന്നു . എക്സ്ട്രാ പെർസ്യൂസിക് എലെമെന്റുകൾ സാധാരണയായി കൂട്ടിച്ചേർക്കപ്പെടുന്നു. അത്പ്ര പോലെ തന്നെ ധാനമായ കാര്യങ്ങളാണ് പല ക്ലൈമാക്സുകൾ ദീർഗമായി ഉണ്ടാകുന്നു അതുപോലെ "snare-rolls " ഒരു ക്വിക്ക് ആയുള്ള snare ഡ്രമ്മുകളുടെ ഒരു പ്രത്യേക വെലോസിറ്റിയിൽ അടിച്ചു പ്രത്യേക ഫ്രീക്‌സിയിൽ ഉള്ള വോളിയത്തിൽ എത്തിക്കുന്നു .. ഇത് അതിന്റെ ഡെപ്തിനനുസരിച്ചും വേഗതക്കു അനുസരിച്ചുമിരിക്കും ..
ധ്രുതമായ സ്വരലയം ചെറിയ രീതിയിൽ കൊണ്ടുവരാൻ ഉള്ള ഒരു കഴിവ് ട്രാൻസ് മ്യൂസിക്കിന് ഉണ്ട് .. രണ്ടാമത്തേത്; ഏതാണ്ട് യൂണിവേഴ്സൽ ആണ് ... ട്രാൻസ് മ്യൂസിക്കുകളിൽ ഒരു സെന്റർ ഹൂക് അല്ലെങ്കിൽ ഒരു മെലഡി ഉണ്ടായിരിക്കും ഇത് ഏതാണ്ട് എല്ലാ ട്രാൻസ് മ്യൂസിക്കുകളിലും മുഴുവനായും ഉണ്ടായിരിക്കുന്നതാണ് ... രണ്ടു വരികളിലായി 32 ബാറുകളിലൂടെ ഇടയിൽ ഓരോ ഇടവേളകളിൽ അവർത്തിക്കലും , ഈ മെലോഡിയിൽ നിന്ന് ഓരോന്ന് വെട്ടി കുറയ്ക്കുകയോ അല്ലെങ്കിൽ വേറെ ഇൻസ്ട്രുമെന്റ് ആഡ് ചെയ്യുകയോ അല്ലെങ്കിൽ ഓരോ 4,8 ,16 , 32 എന്നിങ്ങനെ റിമോവ് ആക്കപെടുകയോ ചെയ്യും
ബ്രേക്ഡൗണിനു മുമ്ബ് ഉള്ള സെക്ഷൻ എപ്പോഴും പ്രേഷകരുടെ ടേസ്റ്റിനനുസരിച് പ്രത്യേക രീതിയിൽ ഫാസ്റ്റ് ആയോ അല്ലെങ്കിൽ സിമ്പിൾ ആയ രീതിയിലോ ആയിരിക്കും അവതരിപ്പിക്കുന്നത് .. പിന്നീട് ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ ബീറ്റ്സിനൊപ്പം ആദ്യ ട്രാക്കിലെ സംഗീതം ആരംഭിക്കുന്നു അത് മിക്കപ്പോഴു ഡിഫറെൻറ് സ്റ്റൈലിലേക്കു മറ്റാരുണ്ട് ...
ഡാൻസ് മ്യൂസിക്കിന്റെ ഈ കാര്യത്തിൽ , മിക്ക ഡിജെ കളും സാധാരണ ആയി സ്പേഴ്സർ ഇന്ട്രോസ് അതായത് മിക്സ്-ഇൻ അതുപോലെ ഔട്രോസ് അതായത് മിക്സ്-ഔട്ട് രീതികൾ ബ്ലെൻഡ് ചെയ്യാറുണ്ട് അതും വളരെ പെട്ടെന്ന് മറ്റു മെലോഡിക്കോ അല്ലെങ്കിൽ ഹാര്മോണിക്കോ ആയ സംഗീതത്തിലേക്ക് ... ഇതിനൊക്കെ പ്രോപ്പർ ആയ ഒരു construction ഉണ്ട് .. പ്രോപ്പർ ആയ രീതിയിൽ അല്ലെങ്കിൽ കീ ക്ലാഷ് ഉണ്ടാകാൻ കാരണമാകും ഇത് സംഗീതത്തിന്റെ റിഥത്തിനെ ശരിയായ രീതിയിൽ ഉള്ള പോക്കിനെ ബാധിക്കും ...
ഏറ്റവും അടുത്തകാലത്തെ ട്രാൻസ് സംഗീതത്തിൽ , ഇലക്ട്രോണിക് സംഗീതത്തിന്റെ വേറെ എലമെന്റ് ആയ ഹൌസ് കോർത്തിണക്കി; ഇലക്ട്രോ എന്നോ അല്ലെങ്കിൽ പ്രോഗ്രസ്സിവ് ഹൌസ് എന്ന നാമത്തിലോ അറിയപ്പെടുന്നു ... ഇതിൽ ഹർഷ് ആയ ബാസ്സ് ലൈൻസും ബീറ്റ്സും മുൻതൂക്കത്തിൽ നിൽക്കുന്നു ... ഇതിൽ ഓഫ് ബീറ്റുകൾക്കു പ്രാധാന്യം കുറക്കുന്നു ... ഇതിൽ 4 നിലകളിൽ ഉള്ള ഡ്രം പാറ്റെൺസ് ആണ് ഉപയോഗിക്കുന്നത് ... അതായത് 120 തൊട്ട് 135 എന്ന രീതിയിൽ ആയിരിക്കും ബീറ്റ്‌സ് .. ഹൌസ് അല്ലെങ്കിൽ പ്രോഗ്രസ്സിവ് ഹൌസ് എന്നത് ട്രാൻസ് മ്യൂസിക്കിന്റെ ഒരു വളരെ പുതിയ ഒരു സ്റ്റൈൽ ആണ് ...
അതുപോലെ ഹൌസ് മെലോഡിക് ആയ ബ്രേക്ഡൗണുകളും ലോങ്‌ർ ട്രാന്സിഷനുകളും നിലനിർത്തുന്നു ...
ഇന്നത്തെ ട്രാൻസ് മ്യൂസിക്കിന് ഒരുപാടു വ്യത്യസ്തങ്ങളായ ഉപ ഘടനകൾ ഉണ്ട് .. കാലക്രമേണയായി പറഞ്ഞാൽ അത് , ക്ലാസിക് ട്രാൻസ് , ആസിഡ് ട്രാൻസ് , പ്രോഗ്രസ്സിവ് ട്രാൻസ് , അപ്‌ലിഫ്റ്റിംഗ് ട്രാൻസ് എന്നിങ്ങനെ പോകും ..
ട്രാൻസ് മ്യൂസിക് ഒരു എക്സ്റ്റേസി അല്ലെങ്കിൽ ഒരു ഡിഫറെൻറ് ആയ മനസിന്റെ തലം എന്നൊക്കെ ഇത് enjoy ചെയ്യുന്നവർ വിശേഷിപ്പിക്കാറുണ്ട് .. പിന്നെ ഞാനും
Image may contain: one or more people and crowd