A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചെവികൾ കൊണ്ട് കണ്ട അദ്‌ഭുത ബാലൻ







ആ 'അമ്മ അറിഞ്ഞു തന്‍റെ മകൻ അധികം വൈകാതെ ഈ ലോകത്തിൽ നിന്ന് യാത്രയാവുകയാണ് അവർ അവനോട് പറഞ്ഞു; 'നിനക്ക് പോകാം... നീ സ്വർഗത്തിൽ എത്തുമ്പോൾ ദൈവത്തോട് പറയണം നിന്‍റെ അടുത്ത് തന്നെ അമ്മയ്ക്കും ഒരു സ്ഥലം തരണമെന്ന്' ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആ മകൻ ലോകത്തിൽ നിന്ന് യാത്രയായി....
അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ എൻഗ്രോവ് (Elgrove ) എന്ന സ്ഥലത്തു 1992 ജനുവരി 26 നാണു ബെൻ അണ്ടർവുഡ് (Ben Underwood ) എന്ന അദ്‌ഭുദ ബാലൻ ജനിച്ചത്. ജനിക്കുമ്പോൾ ബെൻ നല്ല ആരോഗ്യമുള്ള ഒരു സാധാരണ കുട്ടിയായിരുന്നു. എന്നാൽ രണ്ടാം വയസിൽ ബെന്നിന് 'ബൈലാറ്ററൽ റെറ്റിനോ ബ്ലാസ്‌റ്റോമ ' ( Bilateral retino Blastoma ) എന്ന കാൻസർ ബാധിച്ചു. ഒരു വർഷത്തെ ചികിത്സയ്ക്ക് ശേഷം ബെന്നിന്‍റെ ഇരു കണ്ണുകളും നീക്കം ചെയ്യേണ്ടി വന്നു. തന്‍റെ മകന് കാഴ്ച നഷ്ടപ്പെട്ടു എന്ന് ഉൾക്കൊളളാൻ ജോർദൻ അംക്വാനിറ്റ (Gordan Anqueneta ) എന്ന ബെന്നിന്‍റെ അമ്മയ്ക്ക് കഴിഞ്ഞില്ല. കണ്ണുകൾ നീക്കം ചെയ്തതിനു ശേഷം,ആശുപത്രി കിടക്കയിൽ വച്ച് 'അമ്മേ എനിക്കൊന്നും കാണാൻ കഴിയുന്നില്ല' എന്ന് പറഞ്ഞു കരഞ്ഞ ബെന്നിന്‍റെ കൈ തന്‍റെ മുഖത്തു ചേർത്ത് വച്ച് ആ 'അമ്മ പറഞ്ഞു; നിനക്ക് കൈകൾകൊണ്ട് കാണാൻ കഴിയും' അങ്ങനെ ഒരോരോ കാര്യങ്ങൾ ആ അമ്മ ബെന്നിന്നെ പഠിപ്പിച്ചു. ബെന്നിന്‍റെ രണ്ടു സഹോദരങ്ങൾ കാഴ്ചയില്ലാത്ത ബെന്നിന് ലോകത്തെ പരിചയപ്പെടുത്തി.
എന്നാൽ എല്ലാവരെയും അദ്‌ഭുദപ്പെടുത്തിക്കൊണ്ട് ബെൻ; ശബ്ദം കൊണ്ട് വസ്തുക്കൾ തിരിച്ചറിയാൻ പഠിച്ചു (Echolocation ). നാവുകൊണ്ട് ശബ്ദമുണ്ടാക്കുമ്പോൾ വസ്തുക്കളിൽ തട്ടി പ്രതിധ്വനിച്ചു വരുന്ന ശബ്ദത്തിലൂടെയാണ് ബെൻ വസ്തുക്കൾ തിരിച്ചറിഞ്ഞിരുന്നത്. എക്കോലൊക്കേഷൻ എന്ന തന്‍റെ കഴിവുപയോഗിച്ചുകൊണ്ട് തന്‍റെ പ്രായത്തിലുള്ള കുട്ടികൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും അനായാസം ചെയ്യാൻ ബെന്നിന് കഴിയുമായിരുന്നു, സൈക്കിൾ ചവിട്ടാനും ,നീന്താനും, മരത്തിൽ കയറാനും, സ്‌കേറ്റിങ് നടത്താനും, കൂടാതെ റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ തിരിച്ചറിയാനും , ആദ്യമായി എത്തുന്ന റൂമിനുള്ളിലെ stair കേസ് എവിടെയാണെന്ന് പറയാനും ബെന്നിന് സ്വയം പഠിച്ച എക്കോലൊക്കേഷൻ എന്ന കഴിവിലൂടെ സാധിക്കുമായിരുന്നു... ചുരുക്കത്തിൽ ബെൻ ചെവികൾകൊണ്ട് കണ്ടു എന്ന് പറയാം.
ഇതിനകം തന്നെ തന്‍റെ പ്രത്യേക കഴിവ് കൊണ്ട് ബെൻ ലോക ശ്രദ്ധ നേടിയിരുന്നു.. ബെന്നിനെ കുറിച്ച് നിരവധി ഡോക്യൂമെന്‍റെറികളും പിറന്നു. ബെന്നിന്‍റെ ഈ കഴിവ് ശാസ്ത്ര ലോകത്തിന്‌ ചുരുളഴിയാത്ത രഹസ്യമായി നിലനിൽക്കുന്നു.
പക്ഷെ വിധി ബെന്നിനോടൊപ്പമായിരുന്നില്ല കണ്ണുകളെ ബാധിച്ച ക്യാൻസർ തലച്ചോറിലേക്കും വ്യാപിച്ചു, 2009 ഫെബ്രുവരി 19 ന് തന്‍റെ പതിനാറാം വയസിൽ... പത്താം വയസിൽ എഴുതി തുടങ്ങിയ നോവൽ പൂർത്തിയാക്കാനാവാതെ ഈ ലോകത്തിൽ നിന്നും യാത്രയായി.
-ജിബിൻ മാത്യു
( എക്കോലൊക്കേഷൻ എന്ന കഴിവ് ഉപയോഗിച്ചാണ് വാവലുകൾ, ഡോൾഫിൻ, തിമിംഗലം തുടങ്ങിയ ജീവികൾ സഞ്ചരിക്കുന്നത് .. എന്നാൽ മനുഷ്യരിൽ വളരെ അപൂർവമായി, പരിശീലനം കൊണ്ട് എക്കോലൊക്കേഷനിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ കഴിവുണ്ട് കാഴ്ചശക്തി ഇല്ലാതിരുന്ന ഡാനിയേൽ കിഷ് ( Daniel Kish ) ആണ് എക്കോലൊക്കേഷൻ കൂടുതൽ വികസിപ്പിക്കുകയും അന്ധരായ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തത് ' ബാറ്റ്മാൻ ' എന്നാണു അദ്ദേഹം അറിയപ്പെടുന്നത്. )
https://1nimisham.blogspot.in
courtesy ;
www.benunderwood.com
https://www.youtube.com/watch?v=TeFRkAYb1uk