A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കുളപ്പുറത്തു ഭീമൻ


ഐതിഹ്യമാലയിൽ വരെ സ്ഥാനം പിടിച്ച വ്യക്തിയാണ് കുളപ്പുറത്തു ഭീമൻ.
ബാഹുബലി സിനിമ കാണുമ്പോൾ അതിലെ കഥാപാത്രം അമാനുഷികമായ ബലം കാണിക്കുന്നത് വെറും ഭാവനാ സൃഷ്ടിയാണെന്ന് കരുതുന്നവർക്ക് ഈ വിഷയത്തെ കുറിച്ച് അന്വേഷണം നടത്താവുന്നതാണ്.
അതിയായ ശരീര വലിപ്പവും, അസാധാരണ ബലവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു കുളപ്പുറത്തു ഭീമൻ.
മനസ്സലിവ് ഉള്ളവനും, ധർമ്മം ചെയ്യുന്നതിൽ സന്തോഷിക്കുകയും ചെയ്തിരുന്ന ഒരു നല്ല മനുഷ്യസ്നേഹി.
മീനച്ചിൽ താലൂക്കിൽ , കയ്യൂർ എന്ന ഗ്രാമത്തിലെ കുളപ്പുറത്ത് എന്ന നായർ കുടുംബത്തിൽ, കൊല്ലവർഷം ഒൻപതാം ശതകത്തിൽ ജനിച്ചയാളാണ് ഇദ്ദേഹം.
ശരിയായ പേര് ആർക്കും നന്നായി വ്യക്തമാകാത്തതിനാൽ കാലാന്തരത്തിൽ നാട്ടുകാർ അദ്ദേഹത്തിന്റെ ശക്തിയെ ആദരിച്ചുകൊണ്ട് വിളിച്ച പേരാണ് ഭീമൻ എന്നത്.
അപൂർവമായ മനുഷ്യാവസ്ഥയായ ഭീമാകാരത്വം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് വേണമെങ്കിൽ അനുമാനിക്കാം.
പൊണ്ണത്തടിയല്ല, അതുല്യമായ ശക്തിയുടെ പ്രത്യക്ഷരൂപമായിരുന്നു കുളപ്പുറത്തു ഭീമൻ.
ഒരു മരം ഇളക്കി പറിച്ചെടുക്കാൻ വരെ ശക്തമായ ശരീരത്തിനുടമ.
വന്യമൃഗങ്ങളായ കടുവ, സിംഹം, കാട്ടുപോത്ത് മുതലായ ജീവികളെ ആയുധം ഇല്ലാതെ തോൽപ്പിച്ചു കൊല്ലാൻ വരെ ശക്തൻ.
തന്നെ ആക്രമിക്കാൻ വന്ന മദയാനയെ മർദ്ദിച്ചു അവശനാക്കി ചെവിയിൽ പിടിച്ചു അനുസരണയോടെ നടത്തിച്ച മഹാ ബലവാൻ.
ഇദ്ദേഹത്തിന്റെ ഭക്ഷണ രീതിയും പ്രസിദ്ധമാണ്.
രാവിലെ ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കും അത്താഴത്തിന് മൂന്നുപറ അരിയും അതിനുചേര്ന്ന മറ്റു വിഭവങ്ങളുമാണ് ഭീമന് സ്വയമേ നിശ്ചയിച്ച പതിവ്.
പുറമെ കാട്ടുമൃഗങ്ങളെയും പിടികൂടി അകത്താക്കി വന്നു .
മാനിനേയും കാട്ടുപന്നിയേയും പിടിക്കാന് കാട്ടില് പോകുമ്പോള് പുലിക്കുട്ടികളെയും പിടിച്ചു കൊണ്ടുവന്ന് വീട്ടില് വളർത്തിയിരുന്നു.
ഭീമൻ ജീവിച്ചിരുന്ന കാലത്ത് കയ്യൂർ ദേശത്ത് കച്ചവടം ഉണ്ടായിരുന്നില്ല. അതിനാൽ പത്തുനാഴിക ദൂരം നടന്ന് ഈരാറ്റുപേട്ടയിലെത്തിയാണ് സാധനങ്ങൾ വാങ്ങിയിരുന്നത്.
ഒരിക്കൽ തനിക്കും അയൽക്കാർക്കും വേണ്ടി ആറു പറ ഉപ്പും ചുമന്നു വരുമ്പോൾ ഭീമൻ മഴയിൽ പെട്ടു. ഉപ്പു നനഞ്ഞു പോകാതിരിക്കാൻ വഴിയരികിൽ ചാരിവച്ചിരുന്ന ആഞ്ഞിലി മരത്തിന്റെ പാളിയെടുത്ത് ഉപ്പിനു മുകളില് വച്ച് പോന്നു. ഈ തടി കൊണ്ടാണ് പിന്നീട് കുളപ്പുറത്തു തറവാടിന്റെ അറപ്പുര നിർമ്മിച്ചതെന്നു പറയുന്നു.
ഒരിക്കൽ നാട് ആക്രമിക്കാൻ വന്നവരെ എതിർക്കാൻ നാടുവാഴി ഭീമനെ ഏൽപ്പിച്ചു. അലറിക്കൊണ്ട് ഒരു മരവും പറിച്ചെടുത്തു ഭീമൻ നടന്ന് അടുത്തേക്ക് വന്നപാടെ എതിരാളികൾ ഭയന്നോടി എന്ന് ചരിത്രം.
പുസ്തകത്തിൽ എഴുത്തുന്നതിനെക്കാൾ എത്രയോ അധികമാണ് മലയാളിയായ ഈ ബാലവാന്റെ വീര ചരിത്രം.
സങ്കൽപ്പം എന്നു നാം കരുതിയ പലതും സത്യമായിരുന്നു എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ധർമിഷ്ഠനായ ഭീമൻ
ഇനി..
ശാസ്ത്രീയമായി ഒരു കാര്യം പറയാം.
നമ്മുടെ ശരീരത്തിന്റെ നൂറു ശതമാനം ബലം ഉപയോഗിക്കാൻ നമുക്ക് സാധിക്കില്ല.. ഉപബോധ മനസ് ഉണ്ടാക്കുന്ന പ്രതിരോധം ആണ് അത്. ശക്തമായ Will-Power വരുമ്പോൾ ആ പ്രതിരോധം തകർന്ന് സകല ശക്തിയും എടുക്കാൻ നമുക്ക് കഴിയുന്നു.
ഭ്രാന്ത് ഉള്ളവർക്ക് 100% ബലം എടുക്കാൻ കഴിയുന്നത് ഇതുകൊണ്ടാണ്.
മനസു വച്ചാൽ നാം ഓരോരുത്തരും ഓരോ മഹാ ചരിത്രങ്ങളാണ്..
ഈ ഒരു ചിന്താശകലം മനസിൽ വയ്ക്കൂ. നിങ്ങളുടെ ബലം, അത് മനസിന്റെയോ ശരീരത്തിന്റെയോ ആകട്ടെ, അത് ധര്മത്തിനു വേണ്ടി ഉപയോഗിക്കൂ.
മറ്റുള്ളവന്റെ നന്മയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കൂ...
ശുഭാശംസകൾ.
[വിവരങ്ങൾ-റഫറൻസ്- ഇന്റർനെറ്റ്]●