എന്തുകൊണ്ടാണ് ഈ ചിത്രങ്ങള്‍ ചലിക്കുന്നതായി നമുക്ക് തോന്നുന്നത്?🤔 യഥാര്‍ത്ഥത്തില്‍ ഇത് നിശ്ചലദൃശ്യമാണ്.. ചലിക്കുന്നതിന്റ കാരണം 🤔 ദി പെരിഫെറൽ ഡ്രിഫ്ട് ഇല്ല്യൂഷൻ😍
തീവ്രമായ പ്രകാശത്തെയും നേർത്ത പ്രകാശത്തെയും തിരിച്ചു അറിയാനുള്ള നമ്മുടെ തലച്ചോറിന്റെ കഴിവിനെ നമുക്ക് പൂർണമായും വിശ്വസിക്കാൻ കഴിയില്ല.കടുത്ത പ്രകാശത്തേക്കാൾ നേർത്ത പ്രകാശത്തെ ഗ്രഹിക്കാൻ നമ്മുടെ തലച്ചോറിന് പെട്ടന്ന് കഴിയുന്നു.അതിനാൽ താഴെ കാണുന്ന ചിത്രത്തിലെ നേർത്ത പ്രകാശത്തിന്റെ ദിക്കിലേക്ക് തിരിയുന്നതായി അല്ലെങ്കിൽ വൃത്താകൃതിയിൽ ഉള്ള ഈ ഡിസ്ക് കറങ്ങുന്നതായി നമ്മുക്ക് തോന്നുന്നു.
എന്തുകൊണ്ട് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഉണ്ടാകുന്നു?🤔
വസ്തുക്കളിൽ പതിക്കുന്ന പ്രകാശം പ്രതിഫലിക്കപ്പെടുകയും അത് നമ്മുടെ കണ്ണിലേക്കു പ്രവേശിക്കുകയും, ആ പ്രവേശിക്കുന്ന പ്രകാശത്തെ നിങ്ങളുടെ തലച്ചോർ വൈദ്യുത തരംഗങ്ങളായി മാറ്റുകയും തുടർന്ന് അതിനെ നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ മനസിലാക്കി തരികയുമാണ് ചെയ്യുന്നത്.
ഈ പ്രക്രിയ ഏകദേശം ഒരു സെക്കന്റിന്റെ പത്തിലൊന്നു സമയം കൊണ്ട് സംഭവിക്കുന്നു. പക്ഷെ തുടർച്ചയായ പ്രകാശ പ്രവാഹത്താൽ അഥവാ വലിയ തോതിലുള്ള ഈ വിവരങ്ങളാൽ നമ്മുടെ തലച്ചോറിന് ഒരേ സമയത്തു കൂടുതൽ ജോലി ( Process ) ചെയ്യേണ്ടി വരുന്നു. ആ സമയത്തു തലച്ചോർ എടുക്കുന്ന കുറുക്കുവഴിയാണ് നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന Optical Illusion.
വ്യക്തമായി പറഞ്ഞാൽ; തലച്ചോർ എന്തു നമ്മുക്ക് അപ്പോൾ ആവശ്യമുണ്ടോ, അതിനു കൂടുതൽ മുൻതൂക്കം കൊടുക്കുകയും തത്ഫലമായി സെക്കൻഡിൽ പത്തിലൊന്നു താമസം പരിഹരിക്കുകയും ചെയ്യുന്നു.