നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള വളരെ പഴയതും വ്യക്തവുമായ ഒരു ചരിത്രം നമ്മൾ എഴുതി വച്ചിട്ടില്ല . വാമൊഴിയായി വിവരങ്ങൾ കൈമാറി വന്ന ഒരു സംസ്കാരത്തിന്റെ ഉടമകൾ ആയിരുന്നു നാം.
അതുകൊണ്ടുതന്നെ സഞ്ചാരികളായ പല ചരിത്രകാരന്മാരുടെ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് നാം പലപ്പോഴും നമ്മുടെ പഴയകാല ചരിത്രം മനസ്സിലാക്കിയത് .
വ്യവസായിക ആവശ്യങ്ങൾക്കും പഠനങ്ങൾക്കും മത പഠനങ്ങൾക്കുമായി ഇന്ത്യയിലേക്ക് വന്ന പഴയകാല സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ ഇന്ത്യയെക്കുറിച്ച് വിലപ്പെട്ട അറിവുകളാണ് നമുക്ക് നൽകുന്നത്
ഏതാണ്ട് 2400 വർഷം മുൻപ് ചന്ദ്രഗുപ്ത മൗര്യന്റെ രാജ്യസഭയിലേക്ക് വന്ന മെഗസ്തനിസ്(അലകസാണ്ടർ ചക്രവർത്തിയുടെ സേനാനായകനായ സെലിയൂക്കസ്സ് അയച്ചത് ) ,ആയിരം കൊല്ലങ്ങൾക്ക് മുൻപ് ഇന്ത്യ സന്ദർശിച്ച മുസ്ളീം പണ്ഡിതനായിരുന്ന ആൽബറൂണി (ഗണിതം ശാസ്ത്രം ഖഗോളശാസ്ത്രം ജ്യോത്സ്യം എന്നീ വിഷയങ്ങളിൽ പണ്ഡിതനായിരുന്നു ) എന്നിവർ ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് തയാറാക്കിയ കുറിപ്പുകളിൽ പലതും വിലപ്പെട്ട ചരിത്ര രേഖകളാണ് എന്നാൽ അവർ വിചിത്രവും തീരെ വിശ്വാസയോഗ്യമാല്ലാത്തതും എന്നാല്‍ അത്ഭുതകരവുമായ മറ്റ് ചില വിവരങ്ങൾകൂടി എഴുതി വച്ചിരുന്നു ...
ഇന്ത്യയിലെ ജന്തുക്കളെ പറ്റി എഴുതുമ്പോൾ വടക്കേ ഇന്ത്യയിലെ നദികൾ ചീങ്കണ്ണി നിറഞ്ഞവയാണ് എന്ന് അൽബറൂണി രേഖപ്പെടുത്തുന്നു പലയിടത്തും കാണ്ടാമൃഗങ്ങൾ ഉണ്ടായിരുന്നു . ഒരു അൽഭുത ജീവിയെ കുറിച്ച് മെഗസ്തനീസിന്റെ പോലെ അദ്ദേഹവും പറയുന്നുണ്ട് . കൊങ്കണദേശത്തെ സമതല പ്രദേശങ്ങളിൽ ശരവ എന്ന് വിചിത്ര ജീവി ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞു. നിൽക്കാനുള്ള 4 കാലുകൾക്ക് പുറമേ അതിന്റെ പുറത്ത് വേറെ നാലു കാലുകൾ കൂടി ഉണ്ടായിരുന്നുവത്രെ പോത്തിന്റെ ആകൃതിയും കാണ്ടാമൃഗത്തിനേക്കാൾ വലിപ്പവും അതിനുണ്ടായിരുന്നു ഈ ക്രൂര ജന്തു ഇരകളെ പൊക്കിയെടുത്ത് പുറത്തുള്ള നാളുകൾക്കുള്ളിൽ തടവിലാക്കിയിരുന്നു കോപിച്ചിരിക്കുമ്പോൾ അത് പർവ്വതങ്ങളിലേക്ക് പാഞ്ഞു കയറുകയും ഇടിമുഴക്കത്തിന് നേരെ യുദ്ധം ചെയ്യാൻ മുന്നോട്ടു കുതിക്കുകയും ചെയ്യുമായിരുന്നു നാലു കണ്ണുകളുള്ള കാലമാനോ കൃ ഷ്ണമൃഗമോ ഇന്ത്യയിൽ ഉണ്ടായിരുന്നതായും അൽബറൂണി ശരിവച്ചിരിന്നു . (
മേഗസ്തിനിസ് അഭിപ്രായത്തിൽ ഇന്ത്യ വിചിത്ര ജീവികളെ കൊണ്ട് നിറഞ്ഞിരുന്നു ദർദേ ജീവിച്ചിരുന്ന സി ന്ദുവിന്റെ കീഴ്സ്ഥലത്ത് സ്വർണം കുഴിച്ചെടുക്കുന്ന ഉറുമ്പുകൾ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. കുറുക്കന്റെ വലിപ്പത്തിലുള്ള ഉറുമ്പുകൾ കുഴികൾ തുരക്കുമ്പോൾ യാദൃച്ഛയാ ധാരാളം സ്വർണ പൊടികൾ പുറത്തുകൊണ്ടുവന്നിരുന്നു. അടുത്തുള്ള ആളുകൾ മൃഗങ്ങളുടെ പുറത്തു കയറി ഒച്ചയുണ്ടാക്കാതെ വരികയും ഉറുമ്പുകളെ ആകർഷിക്കാൻ കാട്ടുമൃഗങ്ങളുടെ ഇറച്ചികഷ്ണങ്ങൾ താഴെയിട്ട് രഹസ്യമായി സ്വർണ്ണപ്പൊടികൾ കടത്തി കൊണ്ടു പോവുകയും ചെയ്തിരുന്നു . ചിലപ്പോൾ മറ്റാരും കാണാതെ സ്വർണ ധൂളികൾ കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞിരുന്നു.
എന്നാൽ ഉറുമ്പുകൾ അവരെ കണ്ടു പിടിച്ചാൽ പിന്തുടർന്ന് ചെന്ന് എതിർത്തു തോൽപ്പിച്ച് അവരെയും മൃഗങ്ങളെയും കൊല്ലാറുണ്ടായിരുന്നു.
ചിറകുകളും രണ്ടു മുഴം നീളവുമുള്ള ഇഴജന്തുക്കളെകുറിച്ചും, വവ്വാലിനെപോലെ വലിയ ചിറകുള്ള തേളുകളെ കുറിച്ചും ശക്തിയായി കടിക്കുമ്പോൾ കണ്ണുകൾ വിരൂപമാകുകയും അകലുകയും ചെയ്യുന്ന നായ്ക്കളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട് . ഇതിനുപുറമേ 9 അടി പൊക്കമുള്ള രാക്ഷസ രൂപികളായ മനുഷ്യരെ അദ്ദേഹം പറയുന്നു . ചിലർക്ക് നാസാദ്വാരങ്ങൾ ഉണ്ടായിരുന്നില്ല, ഉറക്കത്തിൽ കാലിനെ തൊട്ട് കിടക്കുന്ന നീണ്ട ചെവികൾ അവർക്കുണ്ടായിരുന്നുവത്രെ . ചിലരുടെ ഉപ്പൂറ്റി മുന്പിലായിരുന്നു , ചിലർക്ക് നായച്ചെവി ഉണ്ടായിരുന്നു . മറ്റു ചിലർക്ക് കണ്ണ് നെറ്റിയുടെ നടുവിൽ ആയിരുന്നു..
Alberuni's India : https://www.amazon.in/Alberunis-India-Ed-Edwa…/…/8187981423…
Megasthenes : https://www.amazon.in/Ancient-India-Described-…/…/8121509483