അമേരിക്കൻ മെക്സിക്കോ അതിർത്തിയിലെ ടുസോണ്‍(Tucson) നഗരത്തിനടുത്ത് അരിസോണയിലാണ് ഡേവിഡ് മൊന്‍താന്‍ എയര്‍ഫോഴ്സ് ബേസ് (Davis–Monthan Air Force Base (DM AFB) ഈസ്ഥലം പൂർണ്ണമായും അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലാണ്.
ഈ ബേസില്‍ പല വിങ്ങുകളും,യൂണിറ്റുകളും അസോസിയേറ്റഡ് യൂണിറ്റുകളും ഉണ്ട്.
ഇതിലൊന്നാണ് 309th Aerospace Maintenance and Regeneration-AMRG.ഇവരുടെ നിയന്ത്രണത്തില്‍ ഒരു എയര്‍ ക്രാഫ്റ്റ് ബോണ്‍ യാര്‍ഡ് അല്ലെങ്കില്‍ എയര്‍ക്രാഫ്റ്റ് ഗ്രേവ് യാര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്.
പഴക്കം ചെന്ന വിമാനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണിത്.അതായത് സര്‍വ്വീസ് അവസാനിപ്പിച്ച വിമാനങ്ങളെ ദീര്‍ഘ നാളത്തേക്ക് സൂക്ഷിക്കുന്ന സ്ഥലം.വിമാനങ്ങളുടെ വിശ്രമകേന്ദ്രം എന്നും പറയാം.
1990ല്‍ സര്‍വ്വീസ് അവസാനിപ്പിച്ച B-52 (ശീതയുദ്ധ കാലത്തെ ബോംബര്‍ താരങ്ങള്‍), US നേവിയില്‍ നിന്നും 2006ല്‍ ഡീകമ്മീഷന്‍ ചെയ്ത F-14 ഫൈറ്റര്‍ പ്ളെയ്ന്‍, B-1 ലാന്‍സര്‍ ബോംബര്‍,A-10 തണ്ടര്‍ബോള്‍ട്ട്,KC 135 റീഫ്യുവലിംഗ് ടാങ്കര്‍ തുടങ്ങി അവരവരുടെ കാലത്ത് ആകാശം വാണിരുന്ന എയര്‍ ക്രാഫ്റ്റുകളുടെ വന്‍ ശേഖരമാണ് ഇവിടെയുള്ളത്.
1430 ഫുട്ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പം വരുന്ന,ഏകദേശം 2600 ഏക്കര്‍ സ്ഥലത്തുള്ള ഈ ബേസില്‍ ഏകദേശം 4500 വിമാനങ്ങള്‍ നിര നിരയായി അടുക്കി നിര്‍ത്തിയിരിക്കുന്നു.ഒരാൾക്ക് കയറി പറക്കാവുന്ന വിമാനം മുതൽ ചരക്കുകൾ എത്തിക്കാനുള്ള പടുകൂറ്റൻ വിമാനങ്ങൾ വരെ ഇവിടെ ചിറകു വിരിച്ചു വിശ്രമിക്കുന്നുണ്ട്.ലോകത്തിലെ ഏറ്റവും വലിയ വിമാന ഗ്രേവ് യാര്‍ഡ് ആണ് ഡേവിസ് മൊന്‍താനിലേത്.
വിമാനങ്ങൾക്ക് ഈ മരുഭൂമിയിൽ തന്നെ വിശ്രമജീവിതം ഒരുക്കുവാൻ ഒരു കാരണമുണ്ട് വിമാനത്തിന്റെ ലോഹഭാഗങ്ങൾ ഈർപ്പം കിട്ടിയാൽ തുരുമ്പിക്കും.അരിസോണയിലെ വരണ്ട കാലാവസ്ഥ കാരണം ഈർപ്പം കുറവാണ്.മാത്രമല്ല ഈ ഭാഗത്തെ മണ്ണ് നല്ല ഉറപ്പുള്ളതുമാണ്(Alkali soil) വിമാനങ്ങൾക്ക് വന്നിറങ്ങാന്‍ പാകത്തിന് പ്രത്യേകം കോൺക്രീറ്റ് ചെയ്ത് നിലം ഉറപ്പിക്കേണ്ട ആവശ്യമില്ല.
ഡീകമ്മീഷന്‍ ചെയ്ത ഒരു വിമാനത്തെ വെറുതെ നിർത്തിയിടുക യല്ല ചെയ്യാറ്.ചില നടപടി ക്രമങ്ങളുണ്ട്
സുരക്ഷിതമായി ഒരിടത്ത് നിർത്തിയശേഷം ഇന്ധനം മുഴുവൻ നീക്കം ചെയ്യും.ശേഷം കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ഇന്ധനടാങ്കിന് ഉള്‍വശം ഓയില്‍ വാഷ് ചെയ്യും.
ചലനാത്മക ഇടങ്ങള്‍- movable parts കള്‍ ലൂബ്രിക്കേറ്റ് ചെയ്യും.
'രഹസ്യാത്മക സ്വഭാവമുള്ള' ടെക്നോളജികള്‍,ആയുധങ്ങള്‍,ഇജക്ഷന്‍ സീറ്റ് ചാര്‍ജ്ജുകള്‍ ഇവയെല്ലാം എടുത്തുമാറ്റും.
വിമാനം കഴുകി വൃത്തിയാക്കും.ചളി,ദ്രവിക്കല്‍ വേഗത്തിലാക്കുന്ന മറ്റു വസ്തുക്കള്‍ ഇവയൊക്കെ കളയുകയാണ് ലക്ഷ്യം.
വിമാനത്തിന്റെ ചെറിയ ചെറിയ സുഷിരങ്ങളും മറ്റും നന്നായി അയ്ക്കും.എന്നിട്ട് തൂവെള്ള നിറം അടിക്കും,സൂര്യപ്രകാശം പരമാവധി പ്രതിഫലിച്ചു പോകാനാണ് വെള്ളനിറം കൊടുക്കുന്നത്. ആവശ്യമെങ്കിൽ വലിയ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് നന്നായി പൊതിഞ്ഞ് വയ്ക്കുകയും ചെയ്യും.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് സര്‍വ്വീസ് അവസാനിപ്പിച്ച വിമാനങ്ങൾക്കായി ഒരു സ്ഥലം എന്ന ആശയം രൂപപ്പെട്ടത്.പിന്നീട് 1946ല്‍ അരിസോണയിലെ എയര്‍ഫോഴ്സ് ബേസില്‍ ഇത്തരമൊരു ഗ്രേവ് യാര്‍ഡ് നിലവില്‍ വന്നു.
309th Aerospace Maintenance and Regeneration Group-AMRG (എയറോസ്പേസ് മെയിന്റനൻസ് ആൻഡ് റീജനറേഷൻ ഗ്രൂപ്പ്) എന്ന വിഭാഗമാണ് ഇവിടെ വിമാനങ്ങളുടെ കാര്യങ്ങൾ നോക്കുന്നത്.
US സേനാ വിമാനങ്ങളും,മറ്റ് എയ്റോ സ്പേസ് വാഹനങ്ങളും ആണ് ഇവിടെ സൂക്ഷിക്കുന്നത്.മാത്രമല്ല കാലാവധി കഴിഞ്ഞ പത്തോളം ബഹിരാകാശ വാഹനങ്ങളും ഇവിടെയുണ്ട്.എല്ലാം കൂടി ഏകദേശം 35 ബില്യണ്‍ ഡോളര്‍ വില വരും ഇവിടുത്തെ 'താമസക്കാര്‍ക്ക്' എല്ലാം കൂടി.
------------------------------------------------------------------
എന്തുകൊണ്ടാണ് വിമാനങ്ങൾ ഇങ്ങനെ സൂക്ഷിക്കുന്നത്?ആദ്യം തന്നെ പൊളിച്ചു കൂടേ??
പൊളിച്ചു വിറ്റ് കിട്ടുന്നതിനേക്കാൾ ലാഭം ഇത്തരം വിമാനങ്ങൾ സംരക്ഷിക്കുന്നതു കൊണ്ട് കിട്ടുന്നുണ്ട്.സേവനം മതിയാക്കി വിശ്രമിക്കുന്ന വിമാനങ്ങളുടെ ഉപയോഗമുള്ള ഭാഗങ്ങൾ മറ്റു വിമാനങ്ങൾക്കായി ഉപയോഗിക്കാം (സ്പെയര്‍ പാര്‍ട്സുകള്‍).
മറ്റു രാജ്യങ്ങൾക്ക് ചില ഭാഗങ്ങൾ ഇവിടെനിന്ന് വിൽക്കാറുണ്ട്.ഉപകാരപ്രദമായ സാനനങ്ങളെല്ലാം എടുത്തു കഴിയുന്ന വിമാനങ്ങളെ സാധാരണ സ്ക്രാപ് ചെയ്യുകയാണ് പതിവ്.
നിരവധി ഹോളിവുഡ് സിനിമകളുടെ ലൊക്കേഷനും ആയിട്ടുണ്ട് ഡേവിസ് മൊന്‍താനിലെ ഈ graveyard.ട്രാന്‍സ്ഫോര്‍മേഴ്സ് സീരിസിലെ ''Revenge of the Fallen” ഇതിന് ഒരു ഉദ്ദാഹരണം.സിനിമാ ചിത്രീകരണത്തിനായി ഒരു സ്റ്റുഡിയോയും ഇവിടെ ഒരുക്കിയിരിക്കുന്നു.
സിനിമാ ചിത്രീകരണത്തിന് പുറമേ വിനോദ സഞ്ചാരത്തിനായും ഡേവിസ് മൊന്‍താനിലെ വിമാനങ്ങളുടെ മോര്‍ച്ചറി സജ്ജമാക്കിയിരിക്കുന്നു.
അമേരിക്ക കൂടാതെ സ്പെയിന്‍,ആസ്ട്രേലിയ,കിര്‍ഗിസ്ഥാന്‍,കാനഡ,യു.കെ,ഉക്രൈന്‍,റഷ്യ, എന്നീ രാജ്യങ്ങളിലും ചെറുതും വലുതുമായ ഇത്തരം കേന്ദ്രങ്ങളുണ്ട്.ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ aircrafr boneyard ആണ് ഡേവിസ് മൊന്‍താന്‍.
________________________________________
വാല്‍ക്കഷ്ണം -:
പൊതുവായ ധാരണക്കായി മാത്രമുള്ള ലേഖനം.
കൂടുതല്‍ വായനയ്ക്ക് ഒപ്പമുള്ള ലിങ്കുകള്‍ നോക്കുക.
- Murali krishnan.M
==================================
ചിത്രങ്ങള്‍ക്ക് കടപ്പാട്
http://www.dm.af.mil/
Wikimedia commns
https://www.visittucson.org
Google earth
Stimulus-: Balarama weekly
--------------------------------------------------------------------
അവലംബം/കൂടുതല്‍ വായനയ്ക്ക്
http://www.airplaneboneyards.com/davis-monthan-afb-amarg-ai…
https://en.m.wikipedia.org/…/Davis%E2%80%93Monthan_Air_Forc…
https://en.m.wikipedia.org/wiki/Aircraft_boneyard
http://www.bbc.com/…/20140918-secrets-of-the-aircraft-boney…