A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പഞ്ചമഹാശക്തി


മനുഷ്യന് അഞ്ചുവിധം ശക്തികളുണ്ട്. ഭാരതീയാധ്യാത്മികശാസ്ത്രം പഠിപ്പിക്കുന്ന പഞ്ചമഹാശക്തികളിവയത്രെ. കായികശക്തി, അമാത്യശക്തി, ധനശക്തി, ആഭിജാത്യശക്തി, പ്രജ്ഞാശക്തി.
കായികശക്തി
താഴ്ന്നപടിയിലുള്ള ശക്തിയായാണ് ആചാര്യന്മാരിതിനെ കരുതുന്നത്. കായബലത്താല്‍ മനുഷ്യന്‍ അമാനുഷനെന്ന ഭാവേന ആകാശം മുട്ടെ ഉയരരുത്. മനുഷ്യോചിതകര്‍മ്മങ്ങളാല്‍ മാനസാകാരത്തോടെ മണ്ണില്‍ ഉറച്ചുനില്ക്കുക. ശാരീരികശക്തിയുണ്ടായാല്‍ എല്ലാമായി എന്ന ധാരണ വികലം തന്നെ.
അമാത്യശക്തി
ഒരുവന് ധാരാളം ബന്ധുമിത്രാദികളും ഇഷ്ടംപോലെ പരിചാരകരും ഉണ്ടായാല്‍ തോന്നുന്ന ബലമാണ് അമാത്യശക്തി. രാജാവിന് അധികാരമുണ്ടെങ്കില്‍ മാത്രമേ മന്ത്രി കൂടെയുണ്ടാവുകയുള്ളൂ. ലക്ഷംലക്ഷം പിന്നാലെയുണ്ടെന്നു നടിക്കുന്നവരുടെ രാജ്യവും ശക്തിയും മഹത്വവും പോയാലോ? രണ്ടാമത്തെ അമാത്യശക്തിയും ദുര്‍ബലം.ധനശക്തിവേണ്ടുവോളവും വേണ്ടതിലധികവും സ്ഥാവരജംഗമസ്വത്തുണ്ടാകുന്നതും ബലം തന്നെ.
ധനശക്തി
മനുഷ്യൻ ഒരു സുഖഭോഗജീവിതം നയിക്കാന് ഏറ്റവും ആവശ്യം ആണ്. .ധനശക്തി എല്ലാവരുടേതുമായ ധനം ആരുടേതുമല്ല. ധനശക്തി എങ്ങനെ ഉണ്ടാകണം എന്ന് അറിയാതെ പരക്കം പായുകയാണ് ഇന്ന്
ആഭിജാത്യശക്തി
അഭിജാതകൂലത്തില്‍ പിറക്കുന്നതുമൂലം ഒരുവനുലഭിക്കുന്ന ശക്തിയാണിത്. വിദ്യാദാനം, അന്നദാനം, സംസ്‌ക്കാരപോഷണം, യാഗാദികര്‍മ്മാനുഷ്ഠാനം എന്നിവകളാല്‍ യശോധവജിഷ് പരത്തുന്ന കുടംബങ്ങളുടെ മേല്‍വിലാസം നല്‍കുന്ന ശക്തി. വിട്ടുപേരു പറഞ്ഞാലുടന്‍ ഒരുവന് അഭിയവും ആദരവും ലഭിക്കുമെങ്കിലത് ആഭിജാത്യബലി മൂലമാണ്.
പ്രജ്ഞാശക്തി
ഉന്നതവും ഉദാത്തവുമായ ശക്തി പ്രജ്ഞാശക്തിതന്നെ. മുകളില്‍ പറഞ്ഞ നാലുശക്തികളേയും നിഷ്പ്രഭാമാക്കുന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ പ്രജ്ഞാശക്തി. പ്രജ്ഞയെ നമുക്ക് ബോധമെന്നും വിളിക്കാം. ബോധപൂര്‍വ്വം ആരുംതന്നെ അബോധവാന്മാരായി പ്രജ്ഞാബലത്തെ ക്ഷയിപ്പിക്കരുത്. നരജന്മം മൃഗതുല്യമാവാതിരിക്കാന്‍ പ്രജ്ഞയെ മെരുക്കി വളര്‍ത്തുക.
വിവേകപ്രജ്ഞയെ വളര്‍ത്തിയെടുക്കുമ്പോള്‍ വികാരപരതകുറയും. സൂര്യോദയത്തില്‍ മറ്റെല്ലാവെളിച്ചങ്ങളും അപ്രസക്തമാകുന്നപോലെ. വിവേകപ്രജ്ഞയുടെ വികാസമാണ് ഒരുവന്റെ സംസ്‌ക്കാരം നിര്‍ണ്ണയിക്കുന്നത്. മൃഗീയതയില്‍ നിന്നും മാനസികമായും ബുദ്ധിപരമായും ഉണ്ടാകുന്ന ഉയര്‍ച്ചയാണ് സംസ്‌ക്കാരം. സംസ്‌കൃതചിത്തരാവാന്‍ ആചാര്യന്മാര്‍ വിധിച്ചിരിക്കുന്നത് ശ്രവണം, മനനം, നിദിധ്യാസം എന്നിവയാണ്.
ജ്ഞാനസ്വീകരണം, ജ്ഞാനസ്വാംശീകരണം, ജ്ഞാനസാക്ഷാത്ക്കാരം എന്നി നാം ആധുനിക കാലത്തു പറയുക.പ്രജ്ഞാശക്തിയാല്‍ മനുഷ്യവര്‍ഗം പ്രവൃദ്ധമാവട്ടെ.
...👉🙏പ്രൊഫ. കെ. ശശികുമാര്‍.