സാധാരണ ക്രൂഡിന്റെ ഒരു വക ഭേദമായാണ് ഇപ്പോൾ ടാർ മണലിനെ കണക്കാക്കുനന്ത് .പെട്രോളിയത്തിന്റെ വിസ്കോസിറ്റി കൂടിയ ഒരു വകഭേദമായ ബിറ്റുമിൻ മണലിനോടും കളിമണ്ണിനോടും ചേർന്ന് ഒരു ഹൈഡ്രോകാർബൻ - സിലിക്കേറ്റ് മിശ്രിതമായി രൂപാന്തരണം പ്രാപിച്ചിരിക്കുന്ന അവസ്ഥയേയാണ് ടാർ സാൻഡ് എന്ന് വിളിക്കുന്നത് .പല രാജ്യങ്ങളും ഇവയെ എക്സ്ട്രാ ഹെവി ക്രൂഡ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്
.
രണ്ടു ട്രിൽയൻ ബാരൽ സാധാരണ ക്രൂഡ് എണ്ണക്ക് തുല്യമായ ടാർ സാൻഡ് നിക്ഷേപം ഭൂമിയിൽ ഉണ്ട് എന്നാണ് കണക്കുകൂട്ടപ്പെടുനനത്.ഇപ്പോൾ കണ്ടെത്തപ്പെട്ടിരിക്കുന്ന ടാർ സാൻഡ് നിക്ഷേപങ്ങളിൽ ഭൂരിഭാഗവും കാനഡ ,വെനീസ്വേല റഷ്യ ,കസാസ്‌ക്സ്ഥാൻ എന്നെ രാജ്യങ്ങളിലാണ് . ഈ അടുത്ത കാലം വരെ ടാർ മണലിന്റെ ലാഭകരമായ ഉപയോഗം സാമ്പത്തിക കാരണങ്ങൾ കൊണ്ട് സാധ്യമായിരുന്നില്ല .പക്ഷെ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ എണ്ണവിലയിൽ വന്ന വലിയ വർധന ടാർ മണലുകളുടെ സംസ്കരണവും അവയിൽ നിന്നുള്ള എണ്ണ ഉൽപ്പാദനവും സാമ്പത്തികമായി ലാഭകരമാക്കി തീർത്തു .സാധാരണ ക്രൂഡ് നിക്ഷേപത്തിന്റെ കാര്യത്തിൽ സൗദി അറേബ്യായാണ് ഒന്നാം സ്ഥാനത്തുളള ത് .എന്നാൽ ക്യാനഡയിലെയും വെനീസ്വേലയിലെയും ടാർ സാൻഡ് നിക്ഷേപത്തിന്റെ പത്തു ശതമാനം പരിഗണിച്ചാൽ തന്നെ ഈ രണ്ടു രാജ്യങ്ങളും എണ്ണ നിക്ഷേപത്തിന്റെ കാര്യത്തിൽ സൗദി അറേബ്യായെ കടത്തിവെട്ടും .അത്ര വലുതാണ് ടാർ സാൻഡ് നിക്ഷേപങ്ങൾക്ക് ലോക സാമ്പത്തിക ക്രമത്തിൽ വരുത്താൻ കഴിയുന്ന മാറ്റം
.
ടാർ മണലിൽ നിന്നും ഉപയോഗ യോഗ്യമായ പെട്രോളിയം വേര്തിരിച്ചെടുക്കുന്നത് ശ്രമകരമായ ഒരു സാങ്കേതിക വിദ്യയാണ് .ഈ വേര്തിരിച്ചെടുക്കലിന് ധാരാളം ശുദ്ധജലവും വേണം .വേർതിരിച്ചെടുക്കൽ വലിയ അളവിൽ മലിനീകരണവും ഉണ്ടാക്കും .ഇതാണ് ടാർ മണൽ നിക്ഷേപങ്ങളുടെ വൻ തോതിലുള്ള ഉപയോഗപ്പെടുത്തലിന് ഇപ്പോഴുള്ള തടസ്സം .പക്ഷെ നൂതനമായ രീതികളിലൂടെ മലിനീകരണത്തിന്റെ തോതുകുറച് ടാർ മണലിന്റ്റെ സംസ്കരണത്തിനായുളള സാങ്കേതികവിദ്യകൾ ഉയർന്നു വരുന്നുണ്ട് എന്നുള്ളത് പ്രത്യാശക്ക് വക നൽകുന്നു .
--
--
ചിത്രങ്ങൾ :ടാർ മണലിന്റെ കട്ട ,കാനഡയിലെ അത്തബാസ്കയിലെ ടാർ സാൻഡ് ഖനനം ,യൂ എസ് ലെ ഒരു ടാർ സാൻഡ് പ്രോസസ്സിംഗ് പ്ലാന്റ്
--
ref:
1https://en.wikipedia.org/wiki/Oil_sands
2.http://ostseis.anl.gov/guide/tarsands/
This is an original work based on references .No part of it is copied from else where-rishidas s
ചിത്രങ്ങൾ :ടാർ മണലിന്റെ കട്ട ,കാനഡയിലെ അത്തബാസ്കയിലെ ടാർ സാൻഡ് ഖനനം ,യൂ എസ് ലെ ഒരു ടാർ സാൻഡ് പ്രോസസ്സിംഗ് പ്ലാന്റ്
--
ref:
1https://en.wikipedia.org/wiki/Oil_sands
2.http://ostseis.anl.gov/guide/tarsands/
This is an original work based on references .No part of it is copied from else where-rishidas s