A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഓക്കിഗഹരാ ആത്മഹത്യാ കാട്.

ഒരു നിഗുഡമായ കാടിനെ കുറിച്ചാണ്..ആത്മഹത്യാ കാട്...പ്രേതബാതയാണ് എന്നു ചിലരും കാടിന്റെ ഭംഗികൊണ്ടാണെന്ന് മറ്റുചിലരും..എന്താണെങ്കിലും


Your life is a precious gift from your parents,” and “Please consult the police before you decide to die
ഓക്കിഗഹരാ കാട്
മരങളുടെ കാട്..അല്ലങ്കില്‍ ആത്മഹത്യകളുടെ കാട്..അതാണ് ഓക്കിഗഹരാ ഫോറസ്റ്റ്..ആത്മഹത്യ ഏറ്റവും കൂടുതള്ല്‍ നടക്കുന്ന സ്ഥലങളില്‍ രണ്ടാം സ്ഥാനം.ട്രക്ക് ചെയ്യുന്നവര്‍ ഒത്തിരി യാത്ര ചെയ്യുന്ന വഴിയാണ്.പക്ഷെ അവര്‍ക്കായി ഒരു വഴി മാര്‍ക്ക് ചെയ്ത് കൊടുത്തീട്ടൂണ്ട്.അതിലൂടെ മാത്രമേ നടക്കാവൂ..ഇല്ലങ്കില്‍ വഴിതെറ്റും..പിന്നെ പുറത്തേക്കിറങുന്നത് എന്നാണ് എപ്പോഴാണ് ഒന്നും പറയാന്‍ കഴിയില്ല.അത്രക്കും തിങി നിറഞ കാടാണ്..കുറെ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചീച്ചുണ്ട് ഈ കാട്ടില്‍.എന്നിരുന്നാലും ആത്മഹത്യക്ക് കുറവൊന്നും ഇല്ല...
ആകാശം മുട്ടെ തിങ്ങി ഞെരുങ്ങി ഉയര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍, ഇരുട്ടിന്റെ കവാടം ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് തോന്നും, മരങ്ങളുടെ ചുവട്ടില്‍ തകര്‍ന്ന തലയോടുകള്‍, ശിഖരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന അസ്ഥികൂടങ്ങള്‍, മുന്നോട്ട് പോകുന്തോറും ആ കറുത്ത വനത്തില്‍ പുഴുവരിച്ച് വികൃതമായി കിടക്കുന്ന മൃതശരീരങ്ങള്‍, ഒന്നോ രണ്ടോ അല്ല നൂറ് കണക്കിന് ശവശരീരങ്ങളാണ് ഈ കറുത്ത കാട്ടില്‍ ഉള്ളത്.
“സൂയിസൈഡ് ഫോറെസ്റ്റ് ഓഫ് ജപ്പാന്‍” ജപ്പാന്റെ കറുത്ത കാട്, ആത്മഹത്യകള്‍ക്കായി ജപ്പാന്റെ സ്വന്തം കാട്. ജപ്പാനിലെ ഫുജി പര്‍വ്വതത്തിന്റെ താഴെ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന കൂരാകൂരിരുട്ട് നിറഞ്ഞ മരണങ്ങളുടെ താഴ്വര “ഓക്കിഗഹരാ കാട്”, ജപ്പാനില്‍ ആത്മഹത്യ ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സുരക്ഷിതമായ പ്രദേശം.
വേദനകളെ എന്നെന്നേക്കുമായി മറക്കാന്‍ ജപ്പാന്‍ ജനത ഈ കറുത്ത കാടിനെയാണ് തെരഞ്ഞെടുക്കുന്നത്. നഗരത്തില്‍ നിന്നും ഏറെ ദൂരത്തിലാണ് ഈ കാട് സ്ഥിതി ചെയ്യുന്നത്. ഈ കാട് ആത്മഹത്യക്ക് തെരഞ്ഞെടുക്കാന്‍ ചില കാരണങ്ങള്‍ ഉണ്ട്. പ്രധാനമായും ചില മുന്‍‌കാല നാടോടി കഥകളിലും നോവലുകളിലും ഈ കാട്ടില്‍ ശത്രുക്കള്‍ക്ക് കീഴടങ്ങാതെ ആത്മഹത്യ ചെയ്ത കഥാപാത്രങ്ങളാണ് പ്രചോദനമാകുന്നത്.
ഒരു പോലീസ്കാരന്റെ വാക്കുകള്‍..."ഞാന്‍ ഇവിടെ അഴുകിയ ഒത്തിരി ശവങള്‍ കണ്ടീട്ടുണ്ട്.ചിലത് വന്യമ്രിഗങള്‍ക്ക് ആഹാരമായതിന്റെ ബാക്കി..ആത്ര ഭംഗിയൊന്നുമില്ല ഇവിടെ മരിക്കാന്‍"
കടപ്പാട്