ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യ നിധികളെയും B നിലവറയിലെ രഹസ്യങ്ങളെക്കുറിച്ചുമെല്ലാം നമ്മുടെ ഗ്രൂപ്പിൽ കണ്ടു. അനന്തപുരിയിലെ തുരങ്കങ്ങളെ കുറിച്ചും,ആ തുരങ്കങ്ങൾ ഭൂമിക്കടിയിലൂടെ കടലിനെയും നദികളേയും ക്ഷേത്രങ്ങളെയും പഴയ കൊട്ടാരസമുച്ചയങ്ങളെയും ബന്ധപ്പെടുത്തി പുരാതന രാജകുടുംബo എന്തിന് ഈ തുരങ്കങ്ങൾ നിർമ്മിച്ചുവെന്നത് ഇപ്പോഴും അതിശയമാണ്...
7 വർഷം മുൻപ് ഞാൻ തിരുവനന്തപുരത്തെ ഒരു പ്രമുഖ പത്രത്തിന്റെ ബ്യൂറോ (പത്രത്തിന്റെ ceo ഈയിടെ ജയിലിൽ പോയിട്ടുണ്ട് - ഊഹിച്ചെടുത്തോ ) ജോലി ചെയ്യവേയാണ് ഉത്രാടം തിരുനാൾ (തിരുമനസ്സ്) ആ പ്രമുഖ പത്രത്തിലെ ഒരു സീനിയർ റിപ്പോർട്ടറുമായി സംസാരിച്ചിരിക്കവേ., ചില രഹസ്യങ്ങൾ അറിയാൻ എനിക്ക് കഴിഞ്ഞു. അതിലൊന്നാണ് ഭൂമിക്കടിയിലെ ചില തുരങ്കങ്ങൾ !
എന്തിനാവാം... ഈ തുരങ്കങ്ങൾ നിർമ്മിച്ചിരിക്കുക..? ആ രഹസ്യങ്ങളും തുരങ്കം പോലെ ഇരുൾ മൂടിയതാണ്. വെളിച്ചം നന്നേ കുറവ്. ! കവടിയാർ കൊട്ടാരത്തിനടുത്ത് കാട് പിടിച്ച് കിടക്കുന്ന ഒരു വിജന പ്രദേശത്ത് ഒരു വൻ തുരങ്കം അധികമാരും അറിയപ്പെടാതെ മറഞ്ഞ് കിടക്കുന്നത് അന്നത്തെ ആ സംഭാഷണത്തിൽ ഞാനറിഞ്ഞു. ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ അത് കണ്ടെത്തി.!
അതിനെക്കുറിച്ച് പറയുന്നതിന് മുൻപ് മറ്റൊരു സംഗതി പറയാം.. അതാണ് മതിലകം രേഖകൾ.
ഈ രേഖകളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിനെയും കൊട്ടാരങ്ങളെയും സംബന്ധിച്ച എല്ലാ രഹസ്യവിവരങ്ങളും അടങ്ങിയിട്ടുണ്ട്. അതായത് ഒരു Blue Print പോലെ എല്ലാം വ്യക്തം. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു പ്രത്യേകസ്ഥലത്ത് കടലിരമ്പo കേൾക്കുന്നത് കേട്ടിട്ടുള്ളവർ ഉണ്ടോ.??? കവടിയാർ കൊട്ടാരത്തിലെ തുരങ്കവും, കൊച്ചാറിലേക്ക് (കിളളിയാർ)നീളുന്ന ഗുഹാമുഖവും ശംഖുമുഖത്തെ തുരങ്കവുമെല്ലാം കേന്ദ്രീക്യതമായ ഒരു പ്രദേശത്തേക്ക് വിരൽ ചൂണ്ടുന്നു. അത് മറ്റെങ്ങുമല്ല പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ! കടൽ സ്പർശം പത്മനാഭസ്വാമി ക്ഷേത്രത്തിൽ എൽക്കത്തക്കവിധമാണ് അതിന്റെ നിർമ്മിതി?!
ഇതിനെല്ലാം ശാസ്ത്രീയമായ ചില അടിത്തറയുണ്ട്. നല്ല ഒന്നാന്തരം സുനാമി പ്രഹരിച്ച സമയത്തും കടലോര പ്രദേശമായ തിരുവന്തോരം അങ്ങനെ തന്നെ നില നിന്നു. ഉമയമ്മ റാണിയുടെ കാലത്ത് അനന്തപുരിക്ക് ഒരു വലിയ ആപത്ത് വരുന്നത് മുൻകൂട്ടിയറിഞ്ഞ് തമിഴ്നാട്ടിൽ നിന്നും ഇറക്കുമതി ചെയ്ത നമ്പിമാരാണ് നാം ഇന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന നാഗബന്ധന പൂട്ട് നിർമ്മിച്ചതും, B നിലവറയ്ക്കുള്ളിലെ ആ മഹാ രഹസ്യത്തെ താന്ത്രിക കലശം ചെയ്ത് ഒരു പ്രത്യേക അവസ്ഥയിൽ പ്രതിഷ്ഠിച്ചതും...
എന്താണ് ആ മഹാ രഹസ്യം..???
ഈ ലോകം കണ്ട ഏറ്റവും അമൂല്യമായ രത്നങ്ങൾ എല്ലാം ഭാരതത്തിൽ നിന്ന് കടത്തിയവയാണ്. ആ ചരിത്രം പറഞ്ഞാൽ Post നീളും. എന്നാലും ഒരു കാര്യം പറയാം...ഇന്ന് വരെ കണ്ടതൊന്നുമല്ല Scene ...... അമേരിക്ക വിലയ്ക്ക് വാങ്ങാൻ കഴിയുന്ന ഒരു item.... അത് തുറന്നാൽ കിട്ടും..!
(B നിലവറ തുറക്കും വരെ ഒരു തളളായി ഇരിക്കട്ടെ)...
പറഞ്ഞ് വന്നത് ഞാനവിടെ ഒരു തുരങ്കത്തിൽ ഇറങ്ങി.. ഒപ്പം ക്യാമറാമാൻ സുഗുണനും, വിജനമായി കാട് പിടിച്ച് കിടന്ന കരിങ്കൽ പാകിയ ഒരു വലിയ കിണർ അത് ഏകദേശം നാൽപ്പതടി വ്യാസത്തിലും അറുപതടി താഴ്ചയിലുo ഭൂമിക്കടിയിലേക്ക്.... താഴേക്ക് ഇറങ്ങാനായി ഒരു പുരാതനമായ ദ്രവിച്ച ഇരുമ്പ് ലാഡർ. ഇടയ്ക്ക് Rest ചെയ്യാൻ കിണറിന്റെ നടുക്ക് ഒരു പരന്ന കരിങ്കൽ പSവ്. ഒടുവിൽ ഊഴ്ന്ന് താഴെയിറങ്ങിയപ്പോൾ കണ്ട കാഴ്ച്ച....!
കടവാവലുകൾ തുരങ്കത്തിനുള്ളിൽ പറന്ന് നടക്കുന്നു. ചവിട്ടിയറങ്ങിയ മണ്ണിൽ നാഗപടം! ഒരാൾക്ക് കുനിഞ്ഞ് മാത്രം ഗുഹയ്ക്കുള്ളിൽ കടക്കാം... തുരങ്കത്തിനറ്റം ഒരു വെള്ളിവെളിച്ചം പൊട്ട് പോലെ.. കാണാം.. ഒരു പാതി ദൂരം നടന്നു. ശ്വാസം മുട്ടുന്നതായി തോന്നി. ഓക്സിജന്റെ അഭാവം, അമാന്തിച്ചില്ല തിരിച്ചു നടന്നു...
(നിഗൂഢത തുടരും)
Sanju Dev