യാർസെ കുംബാ..!
ഇതാണ് യാർസെ കുംബാ എന്ന അപൂർവ മരുന്ന്.
ഹിമാലയ താഴ്വരകളിൽ ഉണ്ടാകുന്നു. എന്റെ അറിവിൽ ഇപ്പോൾ നേപ്പാളിൽ ഒരു പ്രദേശത്ത് മാത്രം ഉണ്ടാകുന്നു. കാഴ്ചയിൽ
പകുതി കീടവും പകുതി സസ്യമായും തോന്നും എന്നിരുന്നാലും ഒരു മുഴു പുഴു തന്നെയാണിത്.
തീക്കട്ടയിൽ ഉറുമ്പരിക്കയോ? എന്ന പഴഞ്ചൊല്ലു പോലെ ആരെയും അൽഭുതപ്പെടുത്തും ഇതിന്റെ ജൻ മവും ഉപയോഗ ഫലങ്ങളും. ഐസ്സിനുളളിൽ ഉണ്ടായി ഐസ്സിനുള്ളിൽ വളർന്ന് ഐസ്സിനുള്ളിൽ തന്നെ അവസാനിക്കുന്നു. പണ്ട് നേപ്പാളിലെ ഒരു ഗ്രാമത്തിലെ ഒരു സ്ത്രീക്ക് എൺപതു വയസോളം പ്രായമായിട്ടും ആരോഗ്യം ക്ഷയിക്കാതെ കണ്ടും തൊലികൾ ചുളിയാതെ കണ്ടതുകൊണ്ട് ആരാഞ്ഞപ്പോൾ അവർ വെളിപെടുത്തിയതത്ര ഈ മരുന്ന്. അതേ ഈ മരുന്ന് കഴിച്ചാൽ വൃദ്ധർക്കു പോലും യൗവ്വനം കൈവരുമത്ര. അപ്പോൾ യൗവ്വനയുക്തനായ ഒരാൾ കഴിച്ചാൽ ഫലം പറയേണ്ടതില്ലല്ലോ. അനേകം സ്ത്രീകളോടുകൂടി രമിക്കത്തക്ക ധാതു പുഷ്ഠിയും നിത്യ യൗവ്വനവും പ്രദാനം ചെയ്യുന്നതത്രെ ഈ മരുന്ന്. വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രമെ ഇതു ഉണ്ടാവുകയുള്ളൂ. ഇത് എടുക്കാൻ പണം കൊടുത്ത് പെർമിഷൻ എടുക്കേണ്ടതുണ്ട് ആ പണം ഇപ്പോൾ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്കു വിനിയോഗിക്കുന്നു. ഒന്നോ രണ്ടോ മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും വിറകും വസ്ത്രങ്ങളും കഴുത പുറത്തേറ്റി സംഘങ്ങളായാണ് യാത്ര.
തിരിച്ചു മലയിറങ്ങുമ്പോൾ പ്രവേശന കവാടത്തിൽ വച്ചു തന്നെ ഫ്രാൻസ്, ജപ്പാൻ, തുടങ്ങിയ വിദേശ ടൂറിസ്റ്റുകൾ വൻ തുകക്ക് വാങ്ങാൻ തയ്യാറാണത്ര. നേപ്പാൾ റുപ്പിക നാലു ലക്ഷമാണു കിലോക്കു ഇപ്പോൾ വില.
ഇതു ഉണക്കിപൊടിച്ച് പാലിലാണു കഴിക്കേണ്ടത്. കീട എന്ന പേരിലും ഇത് അറിയപ്പെടുന്നു... ഉത്തരാഖണ്ഡ് ഹിമാലയ നിരകളിൽ ചിലയിടത്ത് ഇത് കാണപ്പെടുന്നു.
ഇപ്പോൾ 1 കിലോ കീടക്ക് 24 ലക്ഷം രൂപ വരെ വില വരുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കള്ളക്കടത്ത് തന്നെ.. ചൈനയിൽ ഇതിന് വലിയ ഡിമാന്റ് ഉണ്ട്. വയാഗ്ര ആയാണ് ഇത് അവർ പ്രധാനമായും ഉപയോഗിക്കുന്നത്.,, ഒരിക്കൽ ഇതിനെ നേരിട്ട് കണ്ടിട്ടുമുണ്ട്... വിറക് കൊള്ളി പോലെ ബലമുണ്ടായിരുന്നു അപ്പോൾ.,, ഇത് ശേഖരിക്കാൻ മാസങ്ങളോളം മഞ്ഞ് പർവ്വതങ്ങളിൽ യുവാക്കൾ കഴിച്ചുകൂട്ടുന്നു., കൊടിയ തണുപ്പിൽ പലരും മരിച്ചുവീഴും.,, ശേഷിക്കുന്നവർ കീടയും കൊണ്ട് ചൈന അതിർത്തി കടക്കുമ്പോൾ പട്ടാളക്കാരുടെ കയ്യിൽ അകപെടും. വളരെ പ്രയാസപ്പെട്ടു മാത്രമേ ഇത് വിപണിയിൽ എത്തൂ. അതു കൊണ്ടാണ് ഇതിന് ഇത്രയും വില കൂടാൻ കാരണം.