ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ്
ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്. ആഴം
2,197 m. രണ്ടായിരം മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ലോകത്തിലെ ഏക ഗുഹ കൂടി
ആണ് ഇത് ! ഈ ദൂരം സമുദ്ര നിരപ്പില്‍ നിന്നും താഴേക്കുള്ള ദൂരം അല്ല ,
മറിച്ച് ഗുഹാമുഖത്ത് നിന്നും ഗുഹയുടെ അവസാനം വരെയുള്ള ലംബമായ നീളം ആണ് .
2001 ല് ആണ് ഓസ്ട്രിയയിലെ Lamprechtsofen ഗുഹയില്‍ നിന്നും ആഴമേറിയ ഗുഹ
എന്ന പദവി ഇതിനു സ്വന്തമായത്. 1000m മുകളില്‍ താഴ്ചയുള്ള മറ്റു അഞ്ചു
ഗുഹകള്‍ കൂടി ഈ പ്രദേശത്ത് ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2,256m
ഉയരത്തിലാണ് Krubera Cave ന്റെ സ്ഥാനം. ഉക്രേനിയന്‍ സ്പീളിയോലോജിസ്റ്റ്
ആയ Gennadiy Samokhin ആണ് 2012 ഇത്രയും താഴ്ചയില്‍ ചെന്ന് പര്യവേഷണം
നടത്തി ലോക റെക്കോര്‍ഡ് ഇട്ടത് . (ഗുഹകളെ കുറിച്ചുള്ള പഠനത്തിന്റെ പേരാണ്
Speleology). റഷ്യന്‍ ഭാഷയില്‍ ഈ ഗുഹക്ക് Voronya Cave എന്നും പേരുണ്ട് .
അര്‍ഥം എന്താണെന്ന് വെച്ചാല്‍ കാക്കകളുടെ ഗുഹ ! . ഗുഹാമുഖത്ത് കൂട്
കൂട്ടിയിരിക്കുന്ന ആയിരക്കണക്കിന് കാക്കകള്‍ ആണ് ഈ പേരിന് നിദാനം . ഈ
ഗുഹയുടെ ചില ശാഖകള്‍ അപ്പുറത്ത് കരിങ്കടല്‍ വരെ നീളും എന്നാണ് ചിലര്‍
കരുതുന്നത് .
ഭൂമിക്കുള്ളിലെ മറ്റൊരു ലോകം !
ഉറവകളും , നദികളും , വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടുന്ന ഒരു വിചിത്രലോകമാണ് ഈ ഗുഹയുടെ ഉള്‍വശം ! പലയിടത്തും ജലം നിറഞ്ഞു കിടക്കുന്ന ടണലുകള്‍ ആയ “sumps” ആണ് ഉള്ളത് . അതുവരെയും കയറില്‍ കെട്ടി തൂങ്ങി ഇറങ്ങുന്ന പര്യവേഷകര്‍ ഇത്തരം ടണലുകളില്‍ സ്കുബാ ഡൈവിംഗ് നടത്തിയാണ് അടുത്ത ടണലില്‍ പ്രവേശിക്കുന്നത് . 52 മീറ്റര്‍ ആഴത്തില്‍ വരെ വെള്ളം നിറഞ്ഞു കിടക്കുന്ന “sumps” കൃബേറാ ഗുഹയില്‍ ഉണ്ട് ! ഇത്തരം കുഴികള്‍ക്കും ചെറു ഗുഹകള്‍ക്കും ഇടയിലുള്ള ഇടുങ്ങിയ ഇടനാഴികളെ meanders എന്നാണ് വിളിക്കുന്നത് . ചില meander നു ഒരു കിലോമീറ്റര്‍ വരെ നീളം ഉണ്ടാവാം . മിക്കതിനും ഒരാള്‍ക്ക് കഷ്ടിച്ച് ഞെരുകി മാത്രമേ പോകുവാന്‍ സാധിക്കൂ . ഇതൊക്കെ ആലോചിക്കുമ്പോള്‍ ഈ ഗുഹയുടെ ഏറ്റവും താഴെ വരെ ചെന്ന Gennadiy Samokhin നെ നമ്മള്‍ സമ്മതിച്ചേ തീരൂ . 56 “ഗുഹാ പര്യവേഷകരുമായി ആണ് അദ്ദേഹം ഈ കൂറ്റന്‍ കുഴിയിലേക്ക് ഇറങ്ങിയത് . മുകളില്‍ നിന്നും പൈപ്പ് വഴിയുള്ള ഓക്സിജനും പിന്നെ തങ്ങളുടെ കയ്യിലുള്ള സിലിണ്ടര്‍ വായുവും ഉപയോഗപ്പെടുത്തി ആണ് അവര്‍ മുന്നേറിയത് . ഒരു ഫുട്ബോള്‍ മൈതാനത്തിന്‍റെ വിസ്താരമുള്ള ചില അറകളില്‍ അവര്‍ ടെന്റുകള്‍ കെട്ടി അന്തിയുറങ്ങി . ഭക്ഷണം പാകം ചെയ്തു കഴിച്ചു .
“sump”
മൂന്നാം ആഴ്ച 1,775 മീറ്റര്‍ താഴ്ചയില്‍ തങ്ങള്‍ ഒരു ഘട്ടത്തില്‍ മടങ്ങി പോരേണ്ട അവസ്ഥ ഉണ്ടായതായി അവര്‍ ഓര്‍ക്കുന്നു . മുപ്പത്തിമൂന്നു അടിയോളം വെള്ളം കെട്ടി കിടക്കുന്ന ഒരു ഭൌമാന്തര തടാകം (sump) ആയിരുന്നു മാര്‍ഗ്ഗ തടസം . അവിടെ നിന്നും വേറെ ചെറു ടണലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല . ജലതിനാണെങ്കില്‍ ശരീരം മരവിപ്പിക്കുന്ന തണുപ്പും . മണിക്കൂറുകള്‍ നീണ്ട പര്യവേഷണത്തിനോടുവില്‍ ഏകദേശം നൂറു മീറ്റര്‍ നീളമുള്ള , ഒരാള്‍ക്ക് കഷ്ടിച്ച് നിരങ്ങി പോകാവുന്ന ഒരു ഇടനാഴി കണ്ടു പിടിച്ചതോടെയാണ് അവര്‍ക്ക് മുന്നോട്ട് പോകുവാന്‍ സാധിച്ചത് . ആ പാസേജിനെ “Way to the Dream” എന്നാണ് ഇപ്പോള്‍ വിളിക്കുന്നത് . അപ്പോഴേക്കും അവര്‍ കൃബേറാ ഗുഹയില്‍ അകപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിരുന്നു !! ഏറ്റവും ഒടുവില്‍ ഇനിയും പോകാന്‍ സ്ഥലമില്ല എന്ന് തോന്നിയ ഘട്ടത്തില്‍ അവര്‍ അല്‍ട്ടീമീറ്ററില്‍ ഒന്ന് നോക്കി ! 2,197 മീറ്റര്‍ ! . ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുകൊണ്ട് ആ സ്ഥലത്തിന് ഒരു പേരുമിട്ടു …..”Game Over” !!!!!! ഇത്രയും താഴ്ചയില്‍ എത്താന്‍ ഒരു മാസം കൊണ്ട് അവര്‍ താണ്ടിയ ദൂരം ഏകദേശം പതിനാറ് കിലോമീറ്റര്‍ ആണ് !!!
meander
ഭൂമിക്കടിയില്‍ ജീവന്‍റെ തുടിപ്പ് !
കൃബേറാ ഗുഹാമുഖത്ത് കാക്കകള്‍ ആണ് നമ്മെ വരവേല്‍ക്കുന്നതെങ്കില്‍ അകത്ത് ചീവിടുകള്‍ ആണ് ഉള്ളത് (Catops cavicis) . എന്നാല്‍ ആഴം കൂടും തോറും ഇത്തരം ജീവികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഉടലെടുക്കുന്നു . പിന്നീട് അങ്ങോട്ട് ചില അപൂര്‍വ്വ ഇനം പ്രാണികള്‍ മാത്രമേ ഉള്ളൂ . കൃബേറാ ഗുഹയിലെ കൂരിരുട്ടില്‍ പന്ത്രണ്ടു തരം ചെറു പ്രാണികള്‍ (arthropods) ജീവിക്കുന്നുണ്ട് . ചില അപൂര്‍വ്വ ഇനം എട്ടുകാലികളും ഇതില്‍ പെടും ! ബാക്കിയുള്ള മിക്ക പ്രാണികളും ലോകത്ത് ഈ ഗുഹയില്‍ മാത്രം കാണപ്പെടുന്നവയാണ് . അക്കൂട്ടത്തില്‍ Plutomurus ortobalaganensis എന്ന പ്രാണി ഒരു ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് . കാരണം കക്ഷി താമസിക്കുന്നത് 1,980 മീറ്റര്‍ താഴ്ചയില്‍ ആണ് !! കരയില്‍ ഇത്രയും ആഴത്തില്‍ j വേറൊരു ജീവിയോ ജീവനോ നാം കണ്ടെത്തിയിട്ടില്ല ! (deepest land animal ever found).