A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബ്ലൂ വെയിൽ ദ കില്ലർ ഗെയിം


ഈ തലമുറയിലെ കൗമാരക്കാർ കമ്പ്യൂട്ടർ ഗെയ്മിനു അടിമകൾ ആണെന്ന കാര്യം എല്ലാവർക്കുമറിയാം , എന്നാൽ ബ്ലൂ വെയിൽ ചലഞ് ഗെയിം ഒരു സാധാരണ ഗെയിം അല്ല , ഇത് വരേയ്ക്കും ഇരുന്നൂറോളം കുട്ടികളുടെ ജീവൻ എടുത്ത കില്ലർ ഗെയിം ആണ്. 21 കാരനായ ഫിലിപ്പ് ബുദൈകിൻ എന്ന റഷ്യൻ സ്വദേശി ആണ് ഈ ഗെയിമിന്റെ സൃഷ്ടാവ്, ഇപ്പോൾ റഷ്യൻ പോലീസിന്റെ കസ്റ്റഡിയിൽ ആണ് അദ്ദേഹം.
ഈ ഗെയിം നിങ്ങൾക്കു ആണ്ട്രോയിഡ്‌ പ്ലേയ് സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൌൺലോഡ് ചെയ്യാവുന്ന ഒന്നല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ , ബ്ലൂ വേൽ ചാറ്റ് ഗ്രൂപ്കളിൽ നിന്നോ തേർഡ് പാർട്ടി ആപ്പ് സ്റ്റോറികളിൽ നിന്ന് APK ഫയൽ ആയിട്ടേ ഈ ഗെയിം കിട്ടുകയുള്ളൂ, ഗൂഗിൾ സെർച്ചിൽ പോലും ഇതിന്റെ ഇൻസ്റ്റാളേഷനെ സംബന്ധിക്കുന്ന വിവരങ്ങൾ കിട്ടാൻ ഇല്ല , അത്രക്കും വിദഗ്ദൻ ആണ് ഇതിന്റെ പിതാവ്
ഏറെ ചതിക്കുഴികളുള്ള സൈബർ ലോകത്തിന്റെ പേടിസ്വപ്നം ആണ് ഇന്ന് ഈ ഗെയിം , റഷ്യയിൽ മാത്രം ഈ മരണകളിയിലൂടെ ജീവൻ നഷ്ടപെട്ടത് 135 ഓളം കുട്ടികൾക്ക് ആണ് . ഇന്ത്യയിൽ പോലും ഇത് വരെ 8 ആത്മഹത്യകൾ സ്ഥിതീകരിച്ചു . 50 ലെവലുകൾ ഉള്ള ഒരു ഓൺലൈൻ ചലഞ്ചിങ് ഗെയിം ആണ് ബ്ലൂ വെയിൽ , ഇതിന്റെ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിൻ കളിക്കുന്നവർക് ഓരോ ദിവസത്തേക്കുള്ള ടാസ്ക് കൊടുക്കും . കിട്ടുന്ന ടാസ്കുകൾ ഫിനിഷ് ചെയ്തിട്ട് അതിന്റെ റിപോർട്ടുകൾ ഓൺലൈൻ ആയി സുബ്മിറ്റ് ചെയ്യണം . ആദ്യ ദിവസമൊക്കെ വളരെ സിമ്പിൾ ആയ ടാസ്കുകൾ ആയിരിക്കും തരുന്നത് ഫോർ എക്സാമ്പിൾ ഒരു ഹൊറർ സിനിമ കാണുക , അല്ലെങ്കിൽ പുലർകാലത് നാലുമണിക്ക് എണീറ്റ് കടൽക്കരയിൽ പോയി ഇരിക്കുക . എന്നാൽ 15 - 20 ലെവൽ കഴിഞ്ഞാൽ കളി കാര്യമാവും , കിട്ടുന്ന ടാസ്കുകൾ ദിനം പ്രതി ആയാസമേറിയതാവും , ദേഹത്ത് ബ്ലേഡ് കൊണ്ട് മാർക്കുകൾ ഉണ്ടാക്കി ചിത്രം അപ്‌ലോഡ് ചെയ്യുക , കൈത്തണ്ടയിൽ തിമിംഗലത്തിന്റെ ചിത്രം കോറിയിട്ട ശേഷം ആ ചിത്രം പോസ്റ്റ് ചെയ്യുക , അങ്ങനെ ക്രമേണ അഡ്മിൻ ഗെയിമിന്റെ കാഠിന്യം കൂട്ടികൊണ്ടിരിക്കും.
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഇത്ര പ്രയാസം ആണെങ്കിൽ ക്വിറ്റ് ചെയ്തു കൂടെ എന്ന് , അവിടെയാണ് യഥാർത്ഥ ട്രാപ് , മേല്പറഞ്ഞ ഈ ഗെയിമിന്റെ സൃഷ്ടാവ് ഒരു മനഃശാസ്ത്ര വിദ്യാർത്ഥി ആയിരുന്നു ഒരു കൗമാരക്കാരന്റെ മനസ്സിനെ എങ്ങനെ നിയന്ത്രിക്കണം എന്ന്നി നല്ല ബോധ്യമുള്ള ഗെയിം ടെവലപ്പർ. എന്നിരുന്നാലും ചില ഗെയ്‌മേഴ്‌സ് ഇടക്ക് വച്ച് ക്വിറ്റ് ചെയ്യാൻ ശ്രമിക്കും , അപ്പോൾ ആണ് അവർ തങ്ങൾ എത്തിപ്പെട്ട ചതിയുടെ ആഴം അറിയുക , നിങ്ങൾ ഈ ഗെയിം തുടങ്ങുമ്പോൾ തന്നെ ഗെയിം അഡ്മിൻ നിങ്ങളുടെ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്തിട്ടുണ്ടാകും . ഇടക്ക് വച്ച് നിങ്ങൾ പിന്തിരിയാൻ ശ്രമിച്ചാൽ അഡ്മിൻ നിങ്ങളെ ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്തു ഗെയിം തുടരാൻ നിര്ബന്ധിതൻ ആകും.
അങ്ങനെ ദിനം പ്രതി കാഠിന്യമേറിയ ടാസ്കുകൾ ഏറ്റെടുത്തു അടിമകളെ പോലെ 49 ദിവസം തള്ളി നീക്കി ആ ദിനം വന്നെത്തും ദി അൾട്ടിമേറ്റ് ആൻഡ് ഫൈനൽ ചലഞ് "കിൽ യൗർസെൽഫ് " മിക്കവാറും ഏതെങ്കിലും ഉയർന്ന കെട്ടിടത്തിന്റെ മുകളിൽ കയറി ചാടാൻ ആയിരിക്കും കല്പന.
ഐസ് ബക്കറ് ചല്ലന്ജ് പോലെ വളരെ പെട്ടന്ന് ആണ് ഈ ഗെയിം പടർന്നു പന്തലിക്കുന്നതു. പല രാജ്യങ്ങളിലെയും പോലീസ് അവരുടെ ജനങ്ങളോട് ഇതിന്റെ ഭവിഷ്യത്തുകൾ മനസിലാക്കി കൊടുക്കുന്നുണ്ട് , നമ്മുടെ നാട്ടിലും പൊലിഞ്ഞു 8 കുരുന്നു ജീവൻ , ഇത് നമ്മൾ വളരെ സീരിയസ് ആയി തന്നെ കാണേണ്ട ഒരു വിപത്തും ആണ് , കുട്ടികൾക്ക് മൊബൈലും ടാബും ഒക്കെ വ്യക്തിത്വ വികസനത്തിന് ഒരു പരിധി വരെ നല്ലതാണ് , പക്ഷെ അത് നമ്മുടെ കൺട്രോളിൽ ആയിരിക്കണമെന്ന് മാത്രം ...
~മനോജ് ഗോപാലകൃഷ്ണൻ~