പല അടുക്കു ഭൂവൽക്കഫലകങ്ങള്‍ (plates) കൊണ്ടാണ് ഭൂമിയുടെ
മേല്‍പ്പാളി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഈ പാളികള്‍ പരസ്പരം പല സമ്മര്‍ദങ്ങള്‍ ചെലുത്തി തെന്നി നീങ്ങികൊണ്ടിരുന്നു . ഇന്ന് കാണുന്ന ഭൂഖണ്ഡങ്ങള്‍ എല്ലാം പണ്ട് ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത് അവയെ സൂപ്പര്‍ഭൂഖണ്ഡങ്ങള്‍ എന്ന് വിളിക്കുന്നു . റോഡിനിയ,നുന, പാലിയോ പാന്‍ജിയ, വാല്ബ്ര എന്നിങ്ങനെ ഉള്ള സൂപ്പര്‍ കൊണ്ടിനന്റുകള് ഉണ്ടായിരുന്നു എങ്കിലും ഇന്ന് കാണുന്ന രീതിയില്‍ വന്‍കരകള്‍ വേര്‍തിരിയാന്‍ തുടങ്ങുന്നത് ഏകദേശം 30 കോടി വര്ഷങ്ങള്ക് മുന്‍പ് "പാന്‍ജിയ" എന്ന ബൃഹദ്ഭൂഖണ്ഡത്തില് നിന്നുമാണ് . ഇതിനെ ചുറ്റിയുള്ള ഒറ്റ സമുദ്രമായിരുന്നു "പാൻതലാസ്സ". "പാന്‍ജിയ" യില്‍നിന്നും പൊട്ടി അടര്‍ന്ന ഭാഗങ്ങളാണ് "ഗോണ്ട്വാന" യും ലൌറെഷ്യയും. ഇതില്‍ ഇന്ത്യ 10-20 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് "ഗോണ്ട്വാന" യുടെ ഭാഗമായിരുന്നു. അവിടെനിന്നും വേര്‍പെട്ട ഇന്ത്യന്‍ ഭൂഫലകം യൂറേഷ്യന്‍ ഭാഗത്തേക്ക് സഞ്ചരിച്ച് യുറേഷ്യന്‍ ഭൂഫലകത്തിലേക്ക് ചേര്‍ന്നു ഈ കൂടിയിടിയിലാണ് ഹിമാലയം എന്ന മടക്ക് പര്‍വതപ്രദേശം ഉണ്ടാവുന്നത് ഈ കൂട്ടിയിടിയുടെ ഫലമായാണ് ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ മൌണ്ട് എവറസ്റ്റ് രൂപം കൊള്ളുന്നതും.

"ഗോണ്ട്വാന, ലൌറെഷ്യ പ്രദേശങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന സമുദ്രഭാഗമായിരുന്നു "ടെത്തീസ് ഓഷ്യന്‍" .ഇന്ത്യ യൂരെഷ്യയുടെ ഭാഗമായി തീരുന്നതിനുശേഷമാണ് തെതീസ് ഓഷ്യന്‍ ഇല്ലതെയാവുന്നതും ,ഇന്ത്യന്‍ മഹാസമുദ്രം രൂപപ്പെടുന്നതും . ഏറ്റവും ചെറുതും പ്രായംകുറഞ്ഞതുമായ മഹാസമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം . ഒരു രാജ്യത്തിന്റെ പേരിലുള്ള ഏക സമുദ്രവും ഇതാണ് .
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ് രാജ്യമായ മഡഗാസ്കര്‍, 8-9 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പേ നമ്മുടെ സ്വന്തം പശ്ചിമഘട്ടത്തിന്റെ ഭാഗമായിരുന്നു. മഹാ വൈവിധ്യ പ്രദേശങ്ങളില്‍ (Mega Diversity Area) പെട്ട ഈ രണ്ടു സ്ഥലങ്ങളിലും കാണപ്പെടുന്ന ജൈവ വൈവിധ്യങ്ങളുടെ സാമാനതയാണ് ഇതിനു പ്രധാന തെളിവ്.യുനസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉള്‍പ്പെട്ട പശ്ചിമഘട്ടത്തിന് ഹിമാലയന്‍ പര്വതനിരകളെക്കാള് പഴക്കമുണ്ട്.
ഗ്ലോബല്‍ സീ ലെവല്‍ താണതിന്റെ ഭാഗമായി ടെത്തീസ് ഓഷ്യന്‍ നിലനിന്നിരുന്ന ചിലഭാഗങ്ങള്‍ കരപ്രദേശങ്ങളായി മാറി . അതാണ് ഇന്നത്തെ മിഡില്‍ഈസ്റ്റ് .കോടിക്കണക്കിനു വര്‍ഷങ്ങള്‍ സമുദ്രമായിരുന്ന ഭാഗമായതുകൊണ്ടാണ് മിഡില്‍ഈസ്റ്റില്‍ ഇത്രയധികം ഓയില്‍ നിക്ഷേപം ഉണ്ടായത്.