A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഭൂമിയിലെ എണ്ണനിക്ഷേപം എന്ന് തീരും ?




കഴിഞ്ഞ അമ്പതു വർഷമായി മുഴങ്ങി കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത് .ലോകാവസാനം പ്രവചിക്കുമ്പോലെ പലരും പല പ്രവചനങ്ങളും നടത്തി പക്ഷെ എണ്ണ വ്യവസായം ഇപ്പോഴും ശക്തമായി തന്നെ മുന്നേറുകയാണ് . ഭൂമിയിലെ എണ്ണ നിക്ഷേപങ്ങൾ എപ്പോൾ തീരും എന്ന ചോദ്യത്തിന് ഒരേകദേശ മറുപടിയാണ് താഴെ കുറിക്കുന്നത്
.
ഇരുപതു കൊല്ലം മുൻപ് കരുതിയിരുന്നത് 2030 ആകുമ്പോൾ ലോകത്തു കടുത്ത പെട്രോളിയം ക്ഷാമം വരുമെന്നാണ് .പക്ഷെ സംഭവിച്ചത് മറിച്ചാണ് .ഇപ്പോൾ കരുതപ്പെടുന്നത് നൂറ്റാണ്ടുകൾക്കാവശ്യമുള്ള എണ്ണ- വാതക നിക്ഷേപം ഭൂമിയിൽ ഉണ്ടെന്നാണ്

അതിനുള്ള കാരണംങൾ ഇവയാണ്
1. മുൻപ് അപ്രാപ്യമായ കരുതിയിരുന്ന ടാർ മണലിൽനിന്നും (tar sand ) എണ്ണ ലാഭകരമായി വേര്തിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ നിലവിൽ വന്നു തുടങ്ങി .വെനിസ്വേലയിലും കാനഡയിലും മാത്രം ട്രിൽയൻ കണക്കിന് ടൺ ടാർ സാൻഡ് നിക്ഷേപം ഉണ്ട്
2.ഷെയിൽ പാറകളിൽ നിന്നും എണ്ണ ലാഭകരമായി വേര്തിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ നിലവിൽ വന്നു തുടങ്ങി . യൂ എസ് ഇൽ വൻതോതിൽ ഷെയിൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ തുടങ്ങി കഴിഞ്ഞു .രണ്ടുകൊല്ലത്തിനു മുൻപ് എണ്ണ വില ഇടിഞ്ഞതിനുള്ള കാരണവും അത് തന്നെ .ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും ഷെയിൽ പാറകളുടെ വൻ ശേഖരമുണ്ട്.
3.സമുദ്ര അടിത്തട്ടിൽ ഉള്ള മീഥേൻ ഹൈഡ്രേറ്റ് നിക്ഷേപങ്ങൾ ഇനിയും ചൂഷണം ചെയ്യപ്പെട്ടിട്ടില്ല
4.റഷ്യയിലെ സൈബീരിയൻ പ്രദേശത്തും ആർട്ടിക് പ്രദേശത്തും സാധാരണ ക്രൂഡ് എണ്ണയുടെ തന്നെ വൻ നിക്ഷേപങ്ങൾ ഉണ്ടെന്നു കരുതപ്പെടുന്നു
.
ഈ നിക്ഷേപങ്ങൾ എല്ലാം തന്നെ അതി ബ്രിഹത്തായതിനാൽ എണ്ണയുടെ ലഭ്യതയിൽ അടുത്ത നൂറുകൊല്ലത്തേക്ക് ഒരു കുറവും ഉണ്ടാവില്ലെന്ന് ഇപ്പോൾ നിസ്സംശയം പറയാം .ഒരുപക്ഷെ അനേകം നൂറ്റാണ്ടുകൾക്കുള്ള ഇന്ധനം ഇനിയും ഭൂമിയിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവും
.
--
ചിത്രങ്ങൾ : ഷെയ്ൽ ഓയിൽ ഖനനം .കാനഡയിലെ അത്തബാസ്കയിലെ ടാർ സാൻഡ് ഖനനം ,മീഥേൻ ഹൈഡ്രേറ്റ് :ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്